Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mata Amritanandamayi

മാ​താ​ അ​മൃ​താ​ന​ന്ദ​മ​യി വി​ശ്വ​സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​രൂ​പം: ഉ​പ​രാഷ്‌ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍

അ​​​മൃ​​​ത​​​പു​​​രി (കൊ​​​ല്ലം): സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി ന​​​ട​​​ത്തു​​​ന്ന കാ​​​രു​​​ണ്യ, സേ​​​വ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ മാ​​​തൃ​​​കാ​​​പ​​​ര​​​വും അ​​​ഭി​​​മാ​​​ന​​​ക​​​ര​​​വു​​​മെ​​​ന്ന് ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍. വ​​​ള്ളി​​​ക്കാ​​​വ് അ​​​മൃ​​​ത​​​പു​​​രി ആ​​​ശ്ര​​​മ​​​ത്തി​​​ല്‍ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യു​​​ടെ 73ാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങാ​​​യ വി​​​ശ്വ​​​സേ​​​വ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ല്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്ട്ര​​​പ​​​തി.

മ​​​നു​​​ഷ്യ​​​ന്‍റെ ഭൗ​​​തി​​​ക​​​മാ​​​യ ദാ​​​രി​​​ദ്ര്യം മാ​​​റ്റാ​​​ന്‍ പ​​​ണ​​​വും ഭ​​​ക്ഷ​​​ണ​​​വും സ​​​ഹാ​​​യ​​​ങ്ങ​​​ളും കൊ​​​ണ്ട് സാ​​​ധി​​​ക്കും. എ​​​ന്നാ​​​ല്‍ ആ​​​ന്ത​​​രി​​​ക ദാ​​​രി​​​ദ്ര്യം മാ​​​റ്റ​​​ണ​​​മെ​​​ങ്കി​​​ല്‍ മ​​​നു​​​ഷ്യ​​​രി​​​ല്‍ സ്നേ​​​ഹ​​​വും ഈ​​​ശ്വ​​​ര​​​വി​​​ശ്വാ​​​സ​​​വും മൂ​​​ല്യ​​​ങ്ങ​​​ളും വ​​​ള​​​രേ​​​ണ്ട​​​തു​​​ണ്ടെ​​ന്നാ​​​ണ് മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി പ​​​റ​​​യു​​​ന്ന​​​ത്. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​ര​​​ണ്ട് ദാ​​​രി​​​ദ്ര്യ​​​വും മാ​​​റ്റാ​​​നാ​​​ണ് മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യു​​​ടെ ഒ​​​രോ ക​​​ര്‍​മപ​​​ദ്ധ​​​തി​​​ക​​​ളു​​​മെ​​​ന്നും ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി പ​​​റ​​​ഞ്ഞു.

നേ​​​പ്പാ​​​ളി​​​ല്‍ മി​​​ന്ന​​​ല്‍ പ്ര​​​ള​​​യം ദു​​​ര​​​ന്തം വി​​​ത​​​ച്ച മേ​​​ഖ​​​ല​​​യി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി മ​​​ഠം ന​​​ല്‍​കു​​​ന്ന ര​​​ണ്ട് കോ​​​ടി രൂ​​​പ ഇ​​​ന്ത്യ​​​യി​​​ലെ നേ​​​പ്പാ​​​ള്‍ അം​​​ബാ​​​സഡ​​​ര്‍ ഡോ. ​​​സു​​​രേ​​​ന്ദ്ര​​​ഥാ​​​പ​​​യ്ക്ക് കൈ​​​മാ​​​റി. കൂ​​​ടാ​​​തെ തൃ​​​ശൂ​​​ര്‍ വെ​​​ടി​​​ക്കെ​​​ട്ട് ദു​​​ര​​​ന്ത​​​ത്തി​​​ല്‍ മ​​​രി​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കും ക​​​ട​​​ല്‍​ക്ഷോ​​​ഭ​​​ത്തെ തു​​​ട​​​ര്‍​ന്ന് കൊ​​​ല്ലം നീ​​​ണ്ട​​​ക​​​ര​​​യി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ല​​​പ്പൊ​​​ഴി​​​യി​​​ലു​​​മു​​​ണ്ടാ​​​യ ബോ​​​ട്ട് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു​​​മു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും ച​​​ട​​​ങ്ങി​​​ല്‍ കൈ​​​മാ​​​റി.

അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ ഉ​​​ള്‍​പ്പടെ​​​യു​​​ള്ള ചി​​​കി​​​ത്സാ സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍​ക്കു​​​ള്ള സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും മ​​​ഠ​​​ത്തി​​​ന് കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ സം​​​ഘ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും, പി​​​റ​​​ന്നാ​​​ള്‍ ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന സ​​​മൂ​​​ഹ​​​വി​​​വാ​​​ഹ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍​ക്കു​​​ള്ള സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ച​​​ട​​​ങ്ങി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.

ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് ആ​​​ര്‍​ലേ​​​ക്ക​​​ര്‍, മു​​​ഖ്യ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി രാം​​​മോ​​​ഹ​​​ന്‍ നാ​​​യി​​​ഡു, പെ​​​ട്രോ​​​ളി​​​യം, ടൂ​​​റി​​​സം സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, നേ​​​പ്പാ​​​ള്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ സു​​​രേ​​​ന്ദ്ര ഥാപ, സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ര്‍ ഷാ​​​നി​​​മോ​​​ള്‍ ഉ​​​സ്മാ​​​ന്‍, മ​​​ന്ത്രി​​​മാ​​​രാ​​​യ മോ​​​ന്‍​സ് ജോ​​​സ​​​ഫ്, മ​​ന്ത്രി​​മാ​​രാ​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, ബി​​​ന്ദു കൃ​​​ഷ്ണ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്ക​​​ടു​​​ത്തു. തു​​​ട​​​ര്‍​ന്ന് മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യു​​​ടെ കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ 25 പേ​​​രു​​​ടെ സ​​​മൂ​​​ഹ​​​വി​​​വാ​​​ഹ​​​വും ന​​​ട​​​ന്നു.

Latest News

Corehub Up