Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mattannur Govt. Speciality

Kannur

മ​ട്ട​ന്നൂ​ർ ഗ​വ. സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി മേ​യി​ൽ സ​മ​ർ​പ്പി​ക്കും: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി മേ​യ് മാ​സ​ത്തോ​ടെ സ​മ​ർ​പ്പി​ക്കാ​നാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി വി​ല​യി​രു​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ശു​പ​ത്രി​യി​ലേ​ക്ക് വേ​ണ്ട ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തും സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ട്ട​ന്നൂ​ർ കോ​ട​തി​ക്ക് സ​മീ​പം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ആ​ശു​പ​ത്രി മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച​ത്.

വി.​കെ. സ​നോ​ജ് എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, കെ.​പി. സാ​ജു, സു​രേ​ഷ് മാ​വി​ല, ഇ.​പി. ഷം​സു​ദ്ദീ​ൻ, വി.​എ​ൻ. മു​ഹ​മ്മ​ദ്, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ, കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ ആ​ധു​നി​ക ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന ആ​ശു​പ​ത്രി​കൂ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന്‌ ആ​വ​ശ്യ​മു​യ​ര്‍​ന്ന​പ്പോ​ഴാ​ണ് അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ.​കെ. ശൈ​ല​ജ​യു​ടെ ഇ​ട​പെ​ട​ലി​ൽ സ്‌​പെ​ഷ്യാലി​റ്റി ആ​ശു​പ​ത്രി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​റ​ക്ക​ല്ലി​ട്ട​ത്.

ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് ടെ​ൻ​ഡ​ർ ന​ൽ​കി​യ​ത്. കോ​വി​ഡും മു​മ്പു​ണ്ടാ​യി​രു​ന്ന ക​രാ​ർ ക​മ്പ​നി നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​തും ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി. പ്ര​സ്തു​ത ക​മ്പ​നി​യെ മാ​റ്റി പു​തി​യ ടെ​ൻ​ഡ​ർ ന​ൽ​കി​യാ​ണ് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഇ​പ്പോ​ഴ​ത്തെ ക​മ്പ​നി​ക്ക് നി​ർ​മാ​ണ​ച്ചു​മ​ത​ല ന​ൽ​കി​യ​ത്. അ​തോ​ടെ​യാ​ണ് നി​ർ​മാ​ണ​ത്തി​ന് വേ​ഗം കൈ​വ​ന്ന​ത്.


നി​ല​വി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വി​ദ​ഗ്‌​ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ക്കും.

Latest News

Corehub Up