Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mattupetty

Idukki

മാ​ട്ടു​പ്പെ​ട്ടി​യെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കും: മ​ന്ത്രി ബി​ന്ദു​ കൃ​ഷ്ണ

ഇ​ടു​ക്കി: മാ​ട്ടു​പ്പെ​ട്ടി​യി​ലെ ക​ന്നു​കാ​ലി വി​ക​സ​ന കേ​ന്ദ്ര​ത്തെ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന് മ​ന്ത്രി ബി​ന്ദു​ കൃ​ഷ്ണ. ഇ​വി​ടെ ഗ​വേ​ഷ​ണം, സാ​ങ്കേ​തി​കവി​ദ്യ, പ​രി​ശീ​ല​നം, നൂ​ത​ന പ്ര​ജ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. കെ​എ​ല്‍​ഡി ബോ​ര്‍​ഡ് മാ​ട്ടു​പ്പെ​ട്ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്‌​മെ​ന്‍റ് ഇ​ന്‍-ലൈ​വ്‌​സ്റ്റോ​ക്ക് പ്രൊ​ഡ​ക്ടി​വി​റ്റി ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​തി​ലൂ​ടെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യും. പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ച് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും ടൂ​റി​സ്റ്റു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നും ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ കേ​ന്ദ്രം വി​ക​സി​പ്പി​ക്കും. അ​ടു​ത്ത മൂ​ന്നു വ​ര്‍​ഷ​ത്തി​ന​കം കേ​ര​ള​ത്തി​ലെ പാ​ല്‍ ഉ​ത്പാ​ദ​നം ഒ​രു കോ​ടി ലി​റ്റ​റാ​യി ഉ​യ​ര്‍​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​വി​ധ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വി​പു​ലീ​ക​ര​ണം, മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ല്‍, ഫാം ​സോ​ഫ്റ്റ്‌വേര്‍ ലോ​ഞ്ചിം​ഗ്, മി​ക​ച്ച കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും വ​നി​താ സ്വ​കാ​ര്യ എ​ഐ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. എ​ഫ്.​രാ​ജ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ ഷീ​ലാ സ്റ്റീ​ഫ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശ​ര​ണ്യ, എ​സ്. വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​നെ​ല്‍​സ​ണ്‍, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ശാ​ലി​നി ഗോ​പി​നാ​ഥ്, കെ​എ​ല്‍​ഡി ബോ​ര്‍​ഡ് എം.​ഡി. ഡോ. ​ആ​ര്‍. രാ​ജീ​വ്, കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ചി​ത്ര, ഡോ.​ വി.​പി. ​കേ​ശ​വ​ദാ​സ്, സി.​പി. മാ​ത്യു, മ​ല​യാ​ല​പ്പു​ഴ ജ്യോ​തി​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up