Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maul

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം; രാ​ജ​സ്ഥാ​നി​ൽ ര​ണ്ട് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജാ​ല​വാ​റി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യ​സു​കാ​രി മ​രി​ച്ചു. ബാ​ര​ൻ സ്വ​ദേ​ശി രാ​ജു​ലാ​ലി​ന്‍റ മ​ക​ൾ ഗൗ​രി​യാ​ണ് മ​രി​ച്ച​ത്.

താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ടെ​ന്‍റി​നു​ള്ളി​ൽ പി​താ​വി​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു ഗൗ​രി. ഏ​ഴോ എ​ട്ടോ നാ​യ്ക്ക​ൾ കു​ട്ടി​യെ ക​ടി​ച്ച് 50 മീ​റ്റ​റോ​ളം ദൂ​രേ​യ്ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യു​ടെ പ്ര​സ​വ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യ്ക്കാ​യി ജ​ല​വാ​റി​ൽ എ​ത്തി​യ​താ​യി​രു​ന്നു രാ​ജു​ലാ​ലും കു​ടും​ബ​വും. ഭാ​ര്യ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഉ​റ​ക്ക​ത്തി​നി​ടെ ഒ​രു നാ​യ രാ​ജു​ലാ​ലി​ന്‍റെ വി​ര​ലി​ൽ ക​ടി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഉ​ണ​ർ​ന്ന​ത്. ഗൗ​രി​യെ നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട അ​ദ്ദേ​ഹം കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം വേ​ണ്ടെ​ന്ന് കു​ടും​ബം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up