ജയസൂര്യ ചിത്രം മായൻ ചാപ്റ്റർ 1-ന്റെ ലിറിക്കൽ വീഡിയോ എത്തി. ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിർമിക്കുന്നത്.
വരികളിലും, ദൃശ്യങ്ങളിലും ഭീതി നിറഞ്ഞു നിൽക്കുന്നതാണ് ഈ ഗാനം. ക്രൈസ്തവ സമൂഹത്തിലെ പ്രാർത്ഥനയുടെ ടോൺ ഗാനത്തിൽ നിഴലിക്കുന്നു. രാജീവ് ഗോവിന്ദൻ രചിച്ച് മുജീബ് മജീദും ജോൺസ് റോയിയും ചേർന്ന് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോൺസ് റോയിയും സംഘവും ചേർന്നാണ്.
കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്ധമായ ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ ആചാരത്തിന് പിന്നിലെ രഹസ്യങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡിസംബർ മൂന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ പൊലിസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.