x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​കാം​ഷ​യും ഭ​യ​വും നി​റ​ച്ച് ജ​യ​സൂ​ര്യ​യു​ടെ മാ​യ​ൻ; ടീ​സ​ർ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 6, 2026 08:26 AM IST | Updated: November 6, 2026 08:26 AM IST

ചിത്രത്തിന്‍റെ ടീസറിൽ നിന്നും

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​സ്റ്റ​റി ത്രി​ല്ല​ർ ചി​ത്രം ‘മാ​യ​ൻ ചാ​പ്റ്റ​ർ 1’ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. നി​ഗൂ​ഢ​ത​യും ഉ​ദ്വേ​ഗ​വും നി​റ​ഞ്ഞ ടീ​സ​ർ കേ​ര​ള​ത്തി​ലെ ചി​ല പു​രാ​ത​ന ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​റ​യ​പ്പെ​ടു​ന്ന കു​പ്ര​സി​ദ്ധ​മാ​യ ‘ക​റു​ത്ത​ച്ച​നൂ​ട്ട്’ എ​ന്ന ദു​രൂ​ഹ ആ​ചാ​ര​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കാ​ണ് പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കു​ന്ന​ത്.

മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ മൂ​ന്നി​ന് ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ‘ബി​യോ​ണ്ട് ദ ​ഷാ​ഡോ​സ്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പൊ​ലി​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ജ​യ​സൂ​ര്യ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ക​ള​ങ്കാ​വ​ൽ എ​ന്ന ശ്ര​ദ്ധേ​യ ചി​ത്ര​ത്തി​ന് ശേ​ഷം ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മാ​ജി​ക് മൂ​ണി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി തു​ട​ങ്ങി​യ വി​ജ​യ​ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

 

സ​ത്യ​വും മി​ഥ്യ​യും ഇ​ട​ക​ല​രു​ന്ന, പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു ഫാ​ന്‍റ​സി ത്രി​ല്ല​റാ​ണ് മാ​യ​ൻ.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ റാ​ഫി​യും സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ഖി​ൽ ശ്രീ​നി​വാ​സാ​ണ് കോ-​ഡ​യ​റ​ക്ട​ർ. വി​ജ​യ് ബാ​ബു, നൈ​ലാ ഉ​ഷ, അ​ർ​ഷാ ബൈ​ജു, ജി​ബി​ൻ ഗോ​പി​നാ​ഥ്, മു​ബി​ൻ എം. ​റാ​ഫി, വൈ​ഷ്ണ​വി, എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, ഛായാ​ഗ്ര​ഹ​ണം-​ഫൈ​സ​ൽ അ​ലി, എ​ഡി​റ്റിം​ഗ്- പ്ര​വീ​ൺ കു​മാ​ർ, എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- രോ​ഹി​ത് ആ​ർ. നാ​യ​ർ, ക​ലാ സം​വി​ധാ​നം- സു​നി​ൽ ദാ​സ്, മേ​ക്ക​പ്പ് - അ​മ​ൽ ച​ന്ദ​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ- സ​മീ​റാ സ​നീ​ഷ്, സ്‌​റ്റി​ൽ​സ്- സി​ന​റ്റ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- വി. ​ബോ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ - പീ​റ്റ​ർ അ​ർ​ത്തു​ങ്ക​ൽ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : MAYAN MAYAN - Chapter 1 Jayasurya Jithin K Jose Nyla Usha Rajeev Govindan Teaser

Recent News

Corehub Up