x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹ ചടങ്ങിൽ വിജ‍യ്‌യും തൃഷ‍യും ഒരുമിച്ച്; തമിഴകത്ത് വലിയ ചർച്ച

സിനിമ ഡെസ്ക്
Published: November 6, 2026 03:59 PM IST | Updated: November 6, 2026 03:59 PM IST

വിജയ്‌യും തൃഷയും പങ്കെടുത്ത വിവാഹ ചടങ്ങുകളിൽനിന്ന്.

മുഖ്യമന്ത്രി വി​ജയ്‌​യും ന​ടി തൃ​ഷ കൃ​ഷ്ണ​നും ചെ​ന്നൈ​യി​ൽ ന​ട​ന്ന വി​വാ​ഹ സ​ത്കാ​ര​ത്തി​ൽ ഒരുമിച്ച് പ​ങ്കെ​ടു​ത്ത​തു തമിഴകത്തു വീണ്ടും ചൂടുള്ള ചർച്ചയായി മാറി. രാഷ്‌ട്രീയ നേ​താ​വും ആ​ന്ധ്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ബ​ന്ധു​വാ​യ വൈ.​എ​സ്. അ​നി​ൽ റെ​ഡ്ഡി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ലാ​ണു സി​നി​മാ​ലോ​ക​ത്തെ​യും രാഷ്‌ട്രീരം​ഗ​ത്തെ​യും പ്ര​മു​ഖ​ർ അ​ണി​നി​ര​ന്ന​ത്. ചെ​ന്നൈ​യി​ലെ പ്ര​ശ​സ്ത​മാ​യ ലീ​ലാ പാ​ല​സ് ഹോ​ട്ട​ലി​ലായിരുന്നു ചടങ്ങുകൾ.

വി​ജ​യ്ക്കൊ​പ്പം അ​ദ്ദേ​ഹ​ത്തിന്‍റെ അമ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ്യൂ​ട്ട് ആയിരുന്നു വി​ജയ്‌​യുടെ വേഷം. ബ്ല​ഷ്-​പി​ങ്ക് നി​റ​ത്തി​ലു​ള്ള മ​നോ​ഹ​ര​മാ​യ സാ​രി​യാണു തൃ​ഷ​ ധരിച്ചത്. നവദന്പതിമാരോടൊപ്പം വി​ജയ്‌​യും തൃഷയും ഫോട്ടോയ്ക്കു പോസ് ചെയ്തതും ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

മു​ൻ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യെ വി​ജയ്‌​ കാ​ണു​ക​യും സൗ​ഹൃ​ദം പ​ങ്കി​ടു​ക​യും ചെ​യ്തു. വി​ജയ്‌​യോടൊപ്പം തൃഷ ചടങ്ങിലെത്തിയതു തമിഴകത്തു വലിയ ചർച്ചയായി മാറിയിട്ടുണ്ട്. അടുത്തിടെ സൂപ്പർതാരം അജിത്കുമാറിന്‍റെ കാർ റേസിംഗ് പരിപാടിക്കാ‍യി ലണ്ടനിലെത്തിയപ്പോൾ അന്നും വി​ജയ്‌​യോടൊപ്പം തൃഷ ഉണ്ടായിരുന്നു.

Tags : Vijay Entertainment Kollywood FilmNews Trisha TamilNaduPolitics TVK

Recent News

Corehub Up