x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പണിംഗ് കളക്ഷനിൽ ചരിത്രമായി 'രാമായണ'

സിനിമ ഡെസ്ക്
Published: November 6, 2026 04:06 PM IST | Updated: November 6, 2026 04:06 PM IST

'രാമായണ'യിൽ രൺബീർ കപുർ.

ബോ​ക്സോ​ഫീ​സി​ൽ ച​രി​ത്ര​മെ​ഴു​തി ര​ൺ​ബീ​ർ ക​പു​റിന്‍റെ 'രാ​മാ​യ​ണ'. റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​വ​സം​ത​ന്നെ മി​ക​ച്ച ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്രം, ര​ൺ​ബീ​ർ ക​പു​റിന്‍റെ ക​രി​യ​റി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ര​ണ്ടാ​മ​ത്തെ ഓ​പ്പ​ണി​ങ് ചി​ത്ര​മാ​യി മാ​റി. ഹി​ന്ദി ബോ​ക്സോ​ഫീ​സി​ൽ മാ​ത്രം ആ​ദ്യ​ദി​നം ഏ​ക​ദേ​ശം 45 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​ൻ നേ​ടാ​ൻ ചി​ത്ര​ത്തി​നു സാ​ധി​ച്ചു. റി​ലീ​സിനു മു​ൻ​പ് ത​ന്നെ വ​ലി​യ ഹൈ​പ്പി​ല​ത്തി​യ ചി​ത്രം ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​മാ​ണു കാ​ഴ്ച​വയ്ക്കു​ന്ന​ത്

സ​ന്ദീ​പ് റെ​ഡ്ഡി വാം​ഗ​യു​ടെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ 'അ​നി​മ​ൽ' 51 കോ​ടി രൂ​പ​യു​ടെ ആ​ദ്യ​ദി​ന ക​ള​ക്ഷ​നു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തുണ്ട്. രാ​മാ​യ​ണ - 45 കോ​ടി, സ​ഞ്ജു - 34.75 കോ​ടി, ബ്ര​ഹ്മാ​സ്ത്ര - 31.50 കോ​ടി, ബേ​ഷ​റം - 21.50 കോ​ടി എന്നിവയാണു ഹി​ന്ദി ബോ​ക്സോ​ഫീ​സി​ലെ രൺബീറിന്‍റെ ടോ​പ്പ് ഓ​പ്പ​ണിംഗ് ചി​ത്രങ്ങൾ.

താ​രങ്ങളുടെ പ്ര​ക​ട​ന​ത്തി​നൊപ്പം ഗ്രാ​ഫി​ക്സി​നും വി​ഷ്വ​ൽ ഇ​ഫ​ക്റ്റിനും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭിക്കുന്നത്.

Tags : RanbirKapoor Entertainment Bollywood Ramayana Yash FilmNews

Recent News

Corehub Up