x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്ക്കൊ​പ്പം വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തി വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ത‍ൃ​ഷ; ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 6, 2026 01:46 PM IST | Updated: November 6, 2026 01:46 PM IST

തൃഷയും വിജയ്‌യും

ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും വൈ​ആ​ർ​എ​സ് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യ്യും തൃ​ഷ​യും. വി​ജ​യ്യു​ടെ അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​റും ഇ​വ​ർ​ക്കൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ക​സി​നും രാ​ഷ്ട്രീ​യ​നേ​താ​വും വ്യ​വ​സാ​യി​യു​മാ​യ വൈ.​എ​സ്. അ​നി​ൽ റെ​ഡ്ഡി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ലാ​ണ് വി​ജ​യ്യും തൃ​ഷ​യു​മെ​ത്തി​യ​ത്.

ചെ​ന്നൈ ലീ​ലാ പാ​ല​സി​ലാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​സ​ത്കാ​ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ബ്രൗ​ൺ സ്യൂ​ട്ടി​ൽ വി​ജ​യ് എ​ത്തി​യ​പ്പോ​ൾ പി​ങ്ക് സാ​രി​യി​ലാ​ണ് തൃ​ഷ എ​ത്തി​യ​ത്.

 

ബൊ​ക്കെ​യു​മാ​യി ഇ​രു​വ​രും ഒ​ന്നി​ച്ച് വേ​ദി​യി​ലേ​ക്ക് വ​രു​ന്ന​തും ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ നേ​രു​ന്ന​തും വീ​ഡി​യോ​യി​ൽ‌ കാ​ണാം. വി​ജ​യ് വ​ധു​വി​നും തൃ​ഷ വ​ര​നും പൂ​ക്ക​ൾ സ​മ്മാ​നി​ച്ചു. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ​അ​ട​ക്ക​മു​ള്ള​വ​ർ​ക്കൊ​പ്പം വി​ജ​യ്‌​യും തൃ​ഷ​യും ഫോ​ട്ടോ എ​ടു​ത്ത ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്

മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​മാ​ണ് അ​നി​ൽ റെ​ഡ്ഡി​യു​ടെ മ​ക​ൾ ശ്രേ​യ​യു​ടെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന​ത്. ഉ​ജ്വ​ൽ ആ​ണ് ശ്രേ​യ​യു​ടെ വ​ര​ൻ. ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി​യാ​യ വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​നാ​ണ് അ​നി​ൽ റെ​ഡ്ഡി. 

Tags : CM Vijay Vijay Trisha Wedding Footage cinema politics

Recent News

Corehub Up