ജയിലർ 2 എന്ന ചിത്രത്തിൽ രജനികാന്ത്.
തലൈവർ രജനികാന്തിന്‍റെ മാസ് ചിത്രം 'ജയിലർ 2' ഒടിടി റിലീസിന് ഒരുങ്ങുന്നു. ബോക്സ്ഓഫീസ് കീഴടക്കി ആഗോള ജൈത്രയാത്ര തുടരുമ്പോഴാണു ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപനം. ആമസോൺ പ്രൈം വീഡിയോയിൽ നവംബർ 12 മുതൽ കാണാം.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണു ലോകമെന്പാടും സ്ട്രീമിംഗ്. ബോക്സ് ഓഫീസിൽ 900 കോടിയോളം രൂപ വാരിക്കൂട്ടിയ ശേഷമാണു ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്.

നെൽസൺ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിൽ രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്രോഫ്, വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്‍റെ ഗാനങ്ങൾ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറിക്കഴിഞ്ഞു.
തിയറ്റർ പതിപ്പിൽനിന്നു വ്യത്യസ്തമായി, ഒഴിവാക്കിയ രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഒടിടിയിലെത്തുന്നത്. തിയേറ്റർ അനുഭവം മിസ് ചെയ്തവർക്കും ടൈഗർ മുത്തുവേൽ പാണ്ഡ്യനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും സർപ്രൈസ് ആയിരിക്കും ഡിജിറ്റൽ റിലീസ്.
Tags : ActorRajinikanth Jailer2 OTT Kollywood Mohanlal Sirajkumar VidyaBalan Nelson