Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nyla Usha

ആ​കാം​ഷ​യും ഭ​യ​വും നി​റ​ച്ച് ജ​യ​സൂ​ര്യ​യു​ടെ മാ​യ​ൻ; ടീ​സ​ർ  

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​സ്റ്റ​റി ത്രി​ല്ല​ർ ചി​ത്രം ‘മാ​യ​ൻ ചാ​പ്റ്റ​ർ 1’ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. നി​ഗൂ​ഢ​ത​യും ഉ​ദ്വേ​ഗ​വും നി​റ​ഞ്ഞ ടീ​സ​ർ കേ​ര​ള​ത്തി​ലെ ചി​ല പു​രാ​ത​ന ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​റ​യ​പ്പെ​ടു​ന്ന കു​പ്ര​സി​ദ്ധ​മാ​യ ‘ക​റു​ത്ത​ച്ച​നൂ​ട്ട്’ എ​ന്ന ദു​രൂ​ഹ ആ​ചാ​ര​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കാ​ണ് പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കു​ന്ന​ത്.

മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ മൂ​ന്നി​ന് ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ‘ബി​യോ​ണ്ട് ദ ​ഷാ​ഡോ​സ്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പൊ​ലി​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ജ​യ​സൂ​ര്യ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ക​ള​ങ്കാ​വ​ൽ എ​ന്ന ശ്ര​ദ്ധേ​യ ചി​ത്ര​ത്തി​ന് ശേ​ഷം ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മാ​ജി​ക് മൂ​ണി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി തു​ട​ങ്ങി​യ വി​ജ​യ​ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

 

Latest News

Corehub Up