Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : McIlroy

ടൈ​ഗ​ര്‍ വുഡ്‌​സി​ന് ഒ​പ്പം മ​ക്കി​ള്‍റോ​യ്

ന്യൂ​യോ​ര്‍ക്ക്: ദ ​മാ​സ്റ്റേ​ഴ്‌​സ് ഗോ​ള്‍ഫ് 2026 കി​രീ​ടം നോ​ര്‍ത്തേ​ണ്‍ അ​യ​ര്‍ല​ന്‍ഡി​ന്‍റെ ലോ​ക ര​ണ്ടാം ന​മ്പ​റാ​യ റോ​റി മ​ക്കി​ള്‍റോ​യ്ക്ക്. മ​ക്കി​ള്‍റോ​യി​യു​ടെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മാ​സ്റ്റേ​ഴ്‌​സ് കി​രീ​ട​മാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍ഷം ദ ​മാ​സ്റ്റേ​ഴ്‌​സ് നേ​ടി​യ​തോ​ടെ ക​രി​യ​ര്‍ ഗ്രാ​ന്‍സ്‌ലാം ​നേ​ട്ട​ത്തി​ലും മ​ക്കി​ള്‍റോ​യ് എ​ത്തി​യി​രു​ന്നു. 17 വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍ഷം മ​ക്കി​ള്‍റോ​യ് ഗ്രീ​ന്‍ ജാ​ക്ക​റ്റ് (ദ ​മാ​സ്റ്റേ​ഴ്‌​സ്) സ്വ​ന്ത​മാ​ക്കി​യ​ത്.

ടൈ​ഗ​ര്‍ വുഡ്‌​സി​നു​ശേ​ഷം ദ ​മാ​സ്റ്റേ​ഴ്‌​സ് കി​രീ​ടം തു​ട​ര്‍ച്ച​യാ​യി ര​ണ്ടു ത​വ​ണ നേ​ടു​ന്ന ആ​ദ്യ പു​രു​ഷ താ​ര​മാ​ണ് റോ​റി മ​ക്കി​ള്‍റോ​യ്. 2001, 2002 വ​ര്‍ഷ​ങ്ങ​ളി​ലാ​യി​രു​ന്നു ടൈ​ഗ​ര്‍ വുഡ്‌​സ് കി​രീ​ടം നി​ല​നി​ര്‍ത്തി​യ​ത്.

Latest News

Corehub Up