ന്യൂയോര്‍ക്ക്: ദ മാസ്റ്റേഴ്സ് ഗോള്‍ഫ് 2026 കിരീടം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ലോക രണ്ടാം നമ്പറായ റോറി മക്കിള്റോയ്ക്ക്. മക്കിള്റോയിയുടെ തുടര്‍ച്ചയായ രണ്ടാം മാസ്റ്റേഴ്സ് കിരീടമാണ്.
കഴിഞ്ഞ വര്‍ഷം ദ മാസ്റ്റേഴ്സ് നേടിയതോടെ കരിയര്‍ ഗ്രാന്സ്ലാം നേട്ടത്തിലും മക്കിള്റോയ് എത്തിയിരുന്നു. 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം മക്കിള്റോയ് ഗ്രീന്‍ ജാക്കറ്റ് (ദ മാസ്റ്റേഴ്സ്) സ്വന്തമാക്കിയത്.
ടൈഗര്‍ വുഡ്സിനുശേഷം ദ മാസ്റ്റേഴ്സ് കിരീടം തുടര്‍ച്ചയായി രണ്ടു തവണ നേടുന്ന ആദ്യ പുരുഷ താരമാണ് റോറി മക്കിള്റോയ്. 2001, 2002 വര്‍ഷങ്ങളിലായിരുന്നു ടൈഗര്‍ വുഡ്സ് കിരീടം നിലനിര്‍ത്തിയത്.
Tags : McIlroy Tiger Woods Golf Rory McIlroy