Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mechanical Failure In KSRTC Bus

Palakkad

കെഎസ്ആ​ർ​ടി​സി ബസിന് യന്ത്രത്തകരാറ്; അപകടമൊഴിവായി

കൊ​ടു​വാ​യൂ​ർ: ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പം കെഎ​സ്ആ​ർ​ടിസി ബസ് യ​ന്ത്രത്ത​കരാ​റുമൂലം വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ നി​ന്നു. ബ​സി​ന്‍റെ സ്റ്റി​യ​റി​ംഗ് റാ​ഡി​ന്‍റെ ബോ​ൾ​ട്ട് അ​ഴി​ഞ്ഞു പോ​വു​ക​യാ​യി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​നു​മു​ന്നി​ൽ നി​ന്ന് മു​ന്നോ​ട്ട് 15 അ​ടി നീ​ങ്ങി​യ​പ്പോ​ൾ സ്റ്റി​യ​റി​ംഗ് പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​കുക​യാ​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ കാ​ര​ണം ബ​സ് വശ​ത്തേക്ക് നീ​ങ്ങി വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ നി​ർത്താ​ൻ ക​ഴി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 നാ​യി​രു​ന്ന സം​ഭ​വം. കൊ​ടു​വാ​യൂ​ർ വ​ഴി കോ​യ​മ്പ​ത്തൂരിലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടിസി പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ മുപ്പതോളം യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യിരു​ത്. കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.

Latest News

Corehub Up