കൊടുവായൂരിൽ കെഎസ്ആർടിസി യന്ത്രതകരാറുകാരണം നിയന്ത്രണം വിട്ട് വ്യാപാരസ്ഥാപനത്തിനടുത്ത് നിൽക്കുന്നു.
കൊടുവായൂർ: ബസ് സ്റ്റാൻഡിനുസമീപം കെഎസ്ആർടിസി ബസ് യന്ത്രത്തകരാറുമൂലം വ്യാപാര സ്ഥാപനത്തിനു മുന്നിൽ നിന്നു. ബസിന്റെ സ്റ്റിയറിംഗ് റാഡിന്റെ ബോൾട്ട് അഴിഞ്ഞു പോവുകയായിരുന്നു. ബസ് സ്റ്റാൻഡിനുമുന്നിൽ നിന്ന് മുന്നോട്ട് 15 അടി നീങ്ങിയപ്പോൾ സ്റ്റിയറിംഗ് പ്രവർത്തനരഹിതമാകുകയായിരുന്നു.
ഡ്രൈവറുടെ അവസരോചിത ഇടപെടൽ കാരണം ബസ് വശത്തേക്ക് നീങ്ങി വ്യാപാരസ്ഥാപനത്തിനു മുന്നിൽ നിർത്താൻ കഴിഞ്ഞു. ഇന്നലെ ഉച്ചക്ക് 12 നായിരുന്ന സംഭവം. കൊടുവായൂർ വഴി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിൽ മുപ്പതോളം യാത്രക്കാരാണുണ്ടായിരുത്. കൂടുതലും സ്ത്രീകളാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിടുകയാണുണ്ടായത്.
Tags : Mechanical failure in KSRTC bus Nattuvishesham DistrictNews