തൃശൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്പന്ദനം മൊബൈൽ മെഡിക്കൽ യൂണിറ്റ് തൃശൂർ ജില്ലയിൽ യാത്ര ആരംഭിച്ചു. തൃശൂർ കോർപറേഷൻ ഓഫീസിൽ നടന്ന ചടങ്ങ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ആരംഭിച്ച പരിശോധന തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പര്യടനം നടത്തും. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു.