കൊച്ചി: വയറ്റിനുള്ളിൽ കത്രിക കുരുങ്ങിയതിനെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി ഉഷ ജോസഫ് ആശുപത്രി വിട്ടു. അഞ്ചു വർഷം മുമ്പ് വണ്ടാനം മെഡിക്കൽ കോളജിൽ വച്ച് നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റിൽ കത്രിക അകപ്പെട്ടത്.
അഞ്ചുവർഷക്കാലം വേദന സഹിച്ച് കഴിഞ്ഞിരുന്ന ഉഷയെ കെ.സി.വേണുഗോപാൽ ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.
അഞ്ച് വർഷമായി അനുഭവിച്ച വേദനയ്ക്ക് ആശ്വാസമുണ്ടെന്ന് വീട്ടിലെത്തിയ ഉഷ പറഞ്ഞു. ഇത്തരത്തിൽ ഒരു വേദന ഇനി ഒരു സ്ത്രീയും അനുഭവിക്കരുത്. ഉത്തരവാദികൾക്കെതിരെ കൃത്യമായ നടപടി വേണമെന്നും മകന് ജോലി നൽകിയെങ്കിലും സഹായിക്കണമെന്നും ഉഷ പറഞ്ഞു.