x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട് മെഡി. കോളജിൽ നടന്നത് വൻ പിഴവ്; വൃക്ക മാറി ശസ്ത്രക്രിയ, യുവാവിന്‍റെ ജീവനെടുത്തു

കോഴിക്കോട് ബ്യൂറോ
Published: June 4, 2026 12:31 PM IST | Updated: June 4, 2026 12:33 PM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ർ​ന്ന് യുവാവ് മരിച്ച സംഭവത്തിൽ വൻ ചികിത്സാപ്പിഴവ് ഉണ്ടായതായി പരാതി. കോ​​ഴി​​ക്കോ​​ട് വാ​​ണി​​മേ​​ല്‍ പ​​ര​​പ്പു​​പാ​​റ നെ​​ല്ലി​​യു​​ള്ള പ​​റ​​മ്പ​​ത്ത് റീ​​ജി​​ത്ത് (45) ആ​ണ് മ​രി​ച്ച​ത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കെത്തിയ യുവാവിനാണ് ജീവൻ നഷ്ടമായത്. ഇടതു വൃക്കയിൽ ചെയ്യേണ്ട ശസ്ത്രക്രിയ വലതു വൃക്കയിൽ ചെയ്തെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നു പു​ല​ർ​ച്ചെ​യാ​ണ് റീ​ജി​ത്ത് മ​രിച്ച​ത്. ക​ഴി​ഞ്ഞ​ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ ആ​ദ്യ സ​ര്‍​ജ​റി​യും ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ര​ണ്ടാ​മ​ത്തെ സ​ര്‍​ജ​റി​യും ചെ​യ്തു. ഇ​ട​തു വൃ​ക്ക​യി​ലെ ക​ല്ല് നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ രോ​ഗി​യു​ടെ വ​ല​ത് വൃ​ക്ക​യി​ൽ ചെ​യ്തു​വെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

ആ​ദ്യം ശ​സ്ത്ര​ക്രി​യ ചെ​യ്ത വ​ല​തു​ഭാ​ഗ​ത്ത് പ​ഴു​പ്പ് വ​ന്ന​തോ​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ട​തു​ഭാ​ഗ​ത്തു വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. റീ​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ കു​ടും​ബം ഇ​തു​വ​രെ ത​യാറാ​യി​ട്ടി​ല്ല. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ഭാ​​ര്യ ഷി​​ജി​​ല മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂ​​പ്ര​​ണ്ടി​​നും സ​​ഹോ​​ദ​​ര​​ന്‍ റി​​ജി​​ലേ​​ഷ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പോ​​ലീ​​സി​​നും പ​​രാ​​തി ന​​ല്‍കി. അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ല്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഐ​​സി​​യു​​വി​​ല്‍ വെ​​ന്‍റി​​ലേ​​റ്റ​​റി​​ല്‍ ക​​ഴി​​യവേയാണ് റീ​​ജി​​ത്ത് മരിച്ചത്.

വൃ​​ക്ക​​യി​​ല്‍ ഇ​​ട​​തു​​ഭാ​​ഗ​​ത്തെ ക​​ല്ല് നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​നാ​​യി 2025 ഓ​​ഗ​​സ്റ്റി​​ല്‍ റീ​​ജി​​ത്തി​​നെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ യൂ​​റോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ഓ​​ഗ​​സ്റ്റ് ആ​​റി​​ന് റീ​​ജി​​ത്തി​​നെ കീ​​ഹോ​​ള്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി. ഇ​​ട​​തു​​ഭാ​​ഗ​​ത്തെ ക​​ല്ലാ​​ണ് നീ​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, ഡോ​​ക്ട​​ര്‍മാ​​ര്‍ വ​​ല​​തു​​ഭാ​​ഗ​​ത്താ​​ണു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​തെ​​ന്നും വീ​​ണ്ടും ശാ​​രീ​​രി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ടാ​​യ​​പ്പോ​​ള്‍ ത​​ങ്ങ​​ളു​​ടെ സ​​മ്മ​​തം കൂ​​ടാ​​തെ ഇ​​ട​​തു​​ഭാ​​ഗ​​ത്തു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യെ​​ന്നും ഷി​​ജി​​ല​​യും റി​​ജി​​ലേ​​ഷും ദീ​​പി​​ക​​ ഒാൺലൈനിനോടു പ​​റ​​ഞ്ഞു.

കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ന​​ട​​ത്തി​​യ പ്ര​​സ​​വ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കി​​ടെ കോ​​ഴി​​ക്കോ​​ട് പ​​ന്തീ​​ര​​ങ്കാ​​വ് സ്വ​​ദേ​​ശി​​നി കെ.​​കെ. ഹ​​ര്‍ഷി​​ന​​യു​​ടെ വ​​യ​​റ്റി​​ല്‍ ക​​ത്രി​​ക മ​​റ​​ന്നു​​വ​​ച്ച സം​​ഭ​​വം വ​​ന്‍ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ചി​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വീ​​ണ്ടു​​മൊ​​രു ചി​​കി​​ത്സാ​​പ്പി​​ഴ​​വ് ആ​​രോ​​പ​​ണം ഉ​​യ​​ര്‍ന്നി​​രി​​ക്കു​​ന്ന​​ത്. റീ​​ജി​​ത്തി​​നെ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി​​യ​​പ്പോ​​ള്‍ വ​​ല​​തു​​വ​​ശ​​ത്ത് വ​​ലി​​യ ദ്വാ​​ര​​മു​​ണ്ടാ​​ക്കി പൈ​​പ്പ് ഇ​​ട്ടി​​രു​​ന്നു. അ​​വി​​ടെ​​നി​​ന്ന് പ​​ഴു​​പ്പ് ഒ​​ലി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍നി​​ന്നു ഡി​​സ്ചാ​​ര്‍ജാ​​ക്കി. പ​​ഴു​​പ്പ് നി​​ല​​യ്ക്കാ​​ത്ത​​തു​​കൊ​​ണ്ട് വീ​​ണ്ടും അ​​ഡ്മി​​റ്റാ​​ക്കി. ഈ ​​സ​​മ​​യ​​ത്ത് ത​​ങ്ങ​​ളു​​ടെ സ​​മ്മ​​ത​​മി​​ല്ലാ​​തെ ഇ​​ട​​തു​​ഭാ​​ഗ​​ത്ത് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി.

ഭ​​ര്‍ത്താ​​വി​​ന് എ​​ന്താ​​ണ് പ​​റ്റി​​യ​​തെ​​ന്നു ചോ​​ദി​​ക്കു​​മ്പോ​​ള്‍, ഇ​​തൊ​​ക്കെ സാ​​ധാ​​ര​​ണ​​യാ​​ണ് എ​​ന്നാ​​ണ് ഡോ​​ക്ട​​ര്‍മാ​​ര്‍ പ​​റ​​ഞ്ഞി​​രു​​ന്ന​​തെ​​ന്നു ഷി​​ജി​​ല പ​​റ​​ഞ്ഞു. ര​​ണ്ടു ഭാ​​ഗ​​ത്തും ന​​ട​​ത്തി​​യ ശ​​സ്ത്ര​​ക്രി​​യ​​ക​​ള്‍ക്കു​​ശേ​​ഷം ഇ​​രു ഭാ​​ഗ​​ത്തും പ​​ഴു​​പ്പും നീ​​ര്‍ക്കെ​​ട്ടു​​മു​​ണ്ടാ​​യി. പി​​ന്നീ​​ട് ഡോ​​ക്ട​​റെ ക​​ണ്ട​​പ്പോ​​ഴൊ​​ക്കെ വീ​​ട്ടി​​ല്‍ പോ​​യി വി​​ശ്ര​​മി​​ച്ചാ​​ല്‍ മ​​തി​​യെ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​ത്. രോ​​ഗം മൂ​​ര്‍ച്ഛി​​ച്ച​​തോ​​ടെ ക​​ഴി​​ഞ്ഞ​​മാ​​സം 18ന് ​​മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ അ​​ഡ്മി​​റ്റാ​​യി​​യെ​​ന്നും ശ്വാ​​സ​​കോ​​ശ​​ത്തി​​നും വൃ​​ക്ക​​ക​​ള്‍ക്കും അ​​ണു​​ബാ​​ധ​​യു​​ണ്ടാ​​യി ഭ​​ര്‍ത്താ​​വി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല അ​​ത്യ​​ന്തം ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും ഷി​​ജി​​ല വ്യ​​ക്ത​​മാ​​ക്കി. മേ​​യ് 30നാ​​ണ് ഐ​​സി​​യു​​വി​​ലേ​​ക്കു മാ​​റ്റി​​യ​​ത്.

ക​​ഴി​​ഞ്ഞ​​മാ​​സം 31നാ​​ണ് ഷി​​ജി​​ല മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂ​​പ്ര​​ണ്ടി​​നു പ​​രാ​​തി ന​​ല്‍കി​​യ​​ത്. സ​​ഹോ​​ദ​​ര​​ന്‍ റി​​ജി​​ലേ​​ഷ് ഈ ​​മാ​​സം ഒ​​ന്നി​​ന് കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പോ​​ലീ​​സ് എ​​സ്എ​​ച്ച്ഒ​​യ്ക്കും പ​​രാ​​തി ന​​ല്‍കി. അ​​ന്വേ​​ഷി​​ക്കാ​​മെ​​ന്നു പ​​റ​​ഞ്ഞ​​ത​​ല്ലാ​​തെ പോ​​ലീ​​സ് തു​​ട​​ര്‍ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​യി അ​​റി​​യി​​ല്ലെ​​ന്ന് റി​​ജി​​ലേ​​ഷ് പ​​റ​​ഞ്ഞു.

സ്വ​​ന്ത​​മാ​​യി കി​​ട​​പ്പാ​​ടം പോ​​ലു​​മി​​ല്ലാ​​ത്ത റീ​​ജി​​ത്തി​​നു സം​​ഭ​​വി​​ച്ച ദു​​ര​​വ​​സ്ഥ​​യി​​ല്‍ കു​​ടും​​ബം ആ​​കെ ത​​ള​​ര്‍ന്നി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ന്‍ഡ​​സ്ട്രി​​യ​​ല്‍ ജോ​​ലി ചെ​​യ്താ​​ണ് റീ​​ജി​​ത്ത് കു​​ടും​​ബം പു​​ല​​ര്‍ത്തി​​യി​​രു​​ന്ന​​ത്. ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞ​​തു മു​​ത​​ല്‍ റീ​​ജി​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ നി​​ല അ​​നു​​ദി​​നം വ​​ഷ​​ളാ​​യി​​. സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ട്ടി​​ലാ​​ണ് റീ​​ജി​​ത്ത് താ​​മ​​സി​​ക്കു​​ന്ന​​ത്. ഷി​​ജി​​ല​​യു​​ടെ പ​​രാ​​തി കി​​ട്ടി​​യി​​ട്ടു​​ണ്ടെ​​ന്നും പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ന്‍ എ​​സി​​പി​​യു​​ടെ അ​​നു​​മ​​തി തേ​​ടി​​യി​​ട്ടു​​ണ്ടെ​​ന്നും കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പോ​​ലീ​​സ് എ​​സ് എ​​ച്ച്ഒ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു. 

Tags : Kozhikode Medical College Kidney stone surgery Medical malpractice case complaint

Recent News

Corehub Up