Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalAwareness

Family Health

വാ​ർ​ധ​ക്യ​ത്തി​ലെ പ്ര​മേ​ഹം: ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​പ​രീ​ത​ഫ​ലം ചെ​യ്യു​മോ?

ന​മ്മു​ടെ വീ​ടു​ക​ളി​ലെ പ്രാ​യ​മാ​യ അ​ച്ഛ​ന​മ്മ​മാ​രു​ടെ ഷു​ഗ​ർ നി​ല അ​ല്പ​മൊ​ന്ന് ഉ​യ​ർ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ​ങ്ക​യാ​ണ്. പ്ര​മേ​ഹം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​വ​രു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യും മ​രു​ന്നു​ക​ളും ഇ​ൻ​സു​ലി​നും കൃ​ത്യ​മാ​യി ന​ൽ​കി ഷു​ഗ​ർ നി​ല എ​പ്പോ​ഴും നി​ശ്ചി​ത പ​രി​ധി​യി​ൽ ത​ന്നെ നി​യ​ന്ത്രി​ക്കാ​നും ന​മ്മ​ൾ പ​രി​ശ്ര​മി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ അ​റു​പ​തും എ​ഴു​പ​തും വ​യ​സ് പി​ന്നി​ട്ട​വ​രി​ൽ അ​മി​ത​മാ​യ നി​ർ​ബ​ന്ധം ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യും. ചെ​റു​പ്പ​ക്കാ​രി​ലും മ​ധ്യ​വ​യ​സ്ക​രി​ലും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത് ഭാ​വി​യി​ൽ വൃ​ക്ക​ക​ളെ​യും ക​ണ്ണി​നെ​യും ഹൃ​ദ​യ​ത്തെ​യും ബാ​ധി​ച്ചേ​ക്കാ​വു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ ത​ട​യു​ന്ന​തി​നാ​ണ്.

എ​ന്നാ​ൽ വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യി​ലും മ​രു​ന്നു​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തോ​ടൊ​പ്പം ഷു​ഗ​ർ അ​ല്പം കൂ​ടു​ന്ന​തി​നേ​ക്കാ​ൾ എ​ത്ര​യോ വേ​ഗ​ത്തി​ൽ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത് അ​ത് പെ​ട്ടെ​ന്ന് താ​ഴ്ന്നു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് (ഹൈ​പ്പോ​ഗ്ലൈ​സീ​മി​യ).

അ​മി​ത​മാ​യ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​വും മ​രു​ന്നു​ക​ളും വ​ഴി ഷു​ഗ​ർ നി​ല ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന​ത് മു​തി​ർ​ന്ന​വ​രി​ൽ പെ​ട്ടെ​ന്നു​ള്ള ത​ല​ക​റ​ക്കം, കു​ളി​മു​റി​യി​ലോ മ​റ്റോ വീ​ണ് ഇ​ടു​പ്പെ​ല്ലി​ന് ഒ​ടി​വു​ണ്ടാ​ക​ൽ, ഹൃ​ദ​യാ​ഘാ​തം, ഓ​ർ​മ​ക്കു​റ​വ് തു​ട​ങ്ങി​യ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കും.

അ​തു​കൊ​ണ്ടു​ത​ന്നെ വാ​ർ​ധ​ക്യ​ത്തി​ലെ പ്ര​മേ​ഹ​പ​രി​ച​ര​ണ​ത്തി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം മു​തി​ർ​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വ​വും ജീ​വി​ത​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്.

എ​ന്തു​കൊ​ണ്ടാ​ണ് മു​തി​ർ​ന്ന​വ​രി​ൽ ഷു​ഗ​ർ തീ​രെ കു​റ​യു​ന്ന​ത് അ​പ​ക​ട​ക​ര​മാ​കു​ന്ന​ത്?

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് 70 mg/dL-ൽ ​താ​ഴെ​യാ​കു​ന്ന അ​വ​സ്ഥ​യെ​യാ​ണ് ഹൈ​പ്പോ​ഗ്ലൈ​സീ​മി​യ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ചെ​റു​പ്പ​ക്കാ​രി​ൽ ഷു​ഗ​ർ കു​റ​യു​മ്പോ​ൾ അ​മി​ത​മാ​യ വി​യ​ർ​പ്പ്, നെ​ഞ്ചി​ടി​പ്പ്, കൈ​കാ​ൽ വി​റ​യ​ൽ, വി​ശ​പ്പ് തു​ട​ങ്ങി​യ മു​ന്ന​റി​യി​പ്പ് ല​ക്ഷ​ണ​ങ്ങ​ൾ ശ​രീ​രം ന​ൽ​കാ​റു​ണ്ട്.

എ​ന്നാ​ൽ പ്രാ​യ​മാ​യ​വ​രി​ൽ നാ​ഡീ​വ്യൂ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത കു​റ​യു​ന്ന​തി​നാ​ൽ ഇ​ത്ത​രം പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക​ണ​മെ​ന്നി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഷു​ഗ​ർ താ​ഴു​ന്ന​ത് താ​ഴെ പ​റ​യു​ന്ന ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും:

വീ​ഴ്ച​ക​ളും അ​സ്ഥി​ഭം​ഗ​വും: ഷു​ഗ​ർ കു​റ​യു​മ്പോ​ൾ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ത​ല​ക​റ​ക്ക​വും ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട​ലും മൂ​ലം പ്രാ​യ​മാ​യ​വ​ർ വീ​ഴാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത് ഇ​ടു​പ്പെ​ല്ലി​ന് ഒ​ടി​വു​ണ്ടാ​കാ​നും ത​ല​യ്ക്ക് ക്ഷ​ത​മേ​ൽ​ക്കാ​നും ഇ​ട​യാ​ക്കും.

ഹൃ​ദ​യാ​ഘാ​ത​വും പ​ക്ഷാ​ഘാ​ത​വും: ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ് കു​റ​യു​മ്പോ​ൾ ശ​രീ​രം അ​ഡ്രി​നാ​ലി​ൻ പോ​ലു​ള്ള സ്ട്രെ​സ് ഹോ​ർ​മോ​ണു​ക​ളെ അ​മി​ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

ഇ​ത് ര​ക്ത​സ​മ്മ​ർ​ദ്ദം പെ​ട്ടെ​ന്ന് ഉ​യ​രാ​നും ഹൃ​ദ​യ​മി​ടി​പ്പ് താ​ളം തെ​റ്റാ​നും കാ​ര​ണ​മാ​കും. കൂ​ടാ​തെ ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യു​ള്ള മു​തി​ർ​ന്ന​വ​രി​ൽ ഇ​ത് ഹൃ​ദ​യാ​ഘാ​ത​ത്തി​നോ പ​ക്ഷാ​ഘാ​ത​ത്തി​നോ വ​ഴി​വെ​ക്കാം.

ഓ​ർ​മ​ക്കു​റ​വും മ​റ​വി​രോ​ഗ​വും: ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഗ്ലൂ​ക്കോ​സ് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. അ​തി​നാ​ൽ അ​ടി​ക്ക​ടി ഷു​ഗ​ർ കു​റ​യു​ന്ന​ത് ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ക​യും ഡി​മെ​ൻ​ഷ്യ അ​ഥ​വാ മ​റ​വി​രോ​ഗ സാ​ധ്യ​ത വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു.

വാ​ർ​ധ​ക്യ​ത്തി​ലെ ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളും മ​രു​ന്നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും

പ്രാ​യ​മാ​കു​മ്പോ​ൾ ശ​രീ​ര​ത്തി​ന്‍റെ ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​വ​യ​വ​ങ്ങ​ളു​ടെ ശേ​ഷി​യി​ലും സ്വാ​ഭാ​വി​ക​മാ​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. വൃ​ക്ക​ക​ളു​ടെ​യും ക​ര​ളി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​വേ​ഗ​ത കു​റ​യു​ന്ന​തി​നാ​ൽ പ്ര​മേ​ഹ​ത്തി​നാ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളും ഇ​ൻ​സു​ലി​നും ശ​രീ​ര​ത്തി​ൽ നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ടാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കും.

ഇ​ത് മ​രു​ന്നു​ക​ളു​ടെ വീ​ര്യം ശ​രീ​ര​ത്തി​ൽ ത​ങ്ങി​നി​ൽ​ക്കാ​നും അ​പ്ര​തീ​ക്ഷി​ത​മാ​യി ഷു​ഗ​ർ താ​ഴാ​നും കാ​ര​ണ​മാ​കു​ന്നു. കൂ​ടാ​തെ പ​ല്ലു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ, വി​ശ​പ്പി​ല്ലാ​യ്മ, ദ​ഹ​ന​ക്കു​റ​വ് എ​ന്നി​വ കാ​ര​ണം പ്രാ​യ​മാ​യ​വ​ർ ചി​ല​പ്പോ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്തേ​ക്കാം.

കൃ​ത്യ​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ പ​ഴ​യ അ​ള​വി​ൽ ത​ന്നെ മ​രു​ന്നു​ക​ളോ ഇ​ൻ​സു​ലി​നോ തു​ട​രു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ര​ക്ത​സ​മ്മ​ർ​ദ്ദം, കൊ​ള​സ്ട്രോ​ൾ, ഹൃ​ദ്രോ​ഗം, സ​ന്ധി​വേ​ദ​ന എ​ന്നി​വ​യ്ക്കാ​യി ഒ​ന്നി​ല​ധി​കം മ​രു​ന്നു​ക​ൾ ഒ​രു​മി​ച്ച് ക​ഴി​ക്കു​ന്ന​തും പ്ര​മേ​ഹ​മ​രു​ന്നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സ്വാ​ധീ​നി​ക്കാം.

പ്രാ​യ​മാ​യ​വ​രി​ലെ സു​ര​ക്ഷി​ത​മാ​യ ഷു​ഗ​റി​ന്‍റെ അ​ള​വ് എ​ത്ര​യാ​യി​രി​ക്ക​ണം?

എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ഒ​രേ ഷു​ഗ​ർ അ​ള​വ് ത​ന്നെ ആ​യി​രി​ക്ക​ണ​മെ​ന്ന് എ​ന്ന​ത് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​മേ​രി​ക്ക​ൻ ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ (എ​ഡി​എ) ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ​സം​ഘ​ട​ന​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പൊ​തു​വാ​യ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​ത്.

പൂ​ർ​ണ ആ​രോ​ഗ്യ​മു​ള്ള​വ​ർ: മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ളി​ല്ലാ​ത്ത​വ​രും ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ സ്വ​ന്ത​മാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​വ​രു​മാ​യ മു​തി​ർ​ന്ന​വ​രി​ൽ മൂ​ന്ന് മാ​സ​ത്തെ ശ​രാ​ശ​രി ഷു​ഗ​ർ നി​ര​ക്കാ​യ HbA1c 7.0% മു​ത​ൽ 7.5% വ​രെ നി​ല​നി​ർ​ത്തു​ന്ന​താ​ണ് ഉ​ചി​തം.

മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​ർ: ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം തു​ട​ങ്ങി ഒ​ന്നി​ല​ധി​കം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രി​ലും ചെ​റി​യ രീ​തി​യി​ൽ ഓ​ർ​മ്മ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രി​ലും HbA1c 7.5% മു​ത​ൽ 8.0% വ​രെ ആ​കു​ന്ന​ത് സു​ര​ക്ഷി​ത​മാ​ണ്.

അ​തീ​വ ക്ഷീ​ണി​ത​രും കി​ട​പ്പി​ലാ​യ​വ​രും: ഗു​രു​ത​ര​മാ​യ മ​റ​വി​രോ​ഗ​മു​ള്ള​വ​രി​ലും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ത്രം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രി​ലും ക​ർ​ശ​ന​മാ​യ അ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​കേ​ണ്ട​തി​ല്ല.

ഇ​വ​രി​ൽ ഷു​ഗ​ർ തീ​രെ കു​റ​ഞ്ഞു​പോ​കാ​തെ​യും അ​മി​ത​മാ​യി നി​ർ​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തെ​യും നോ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. ഇ​വ​ർ​ക്ക് HbA1c 8.0% മു​ത​ൽ 8.5% വ​രെ ആ​യാ​ലും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല.

ഭ​ക്ഷ​ണ​ക്ര​മ​വും വ്യാ​യാ​മ​വും: ക​ർ​ശ​ന ഡ​യ​റ്റു​ക​ൾ വേ​ണ്ട

പ്ര​മേ​ഹം കു​റ​യ്ക്കാ​നാ​യി പ്രാ​യ​മാ​യ​വ​രെ ക​ർ​ശ​ന​മാ​യ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​ത്തി​ന് വി​ധേ​യ​രാ​ക്കു​ന്ന​ത് പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന് കാ​ര​ണ​മാ​കും. വാ​ർ​ദ്ധ​ക്യ​ത്തി​ൽ പേ​ശി​ക​ളു​ടെ ബ​ലം കു​റ​യു​ന്ന സാ​ർ​ക്കോ​പീ​നി​യ എ​ന്ന അ​വ​സ്ഥ ത​ട​യാ​ൻ സ​മീ​കൃ​താ​ഹാ​രം നി​ർ​ബ​ന്ധ​മാ​ണ്.

ഇ​ട​വി​ട്ടു​ള്ള ല​ഘു​ഭ​ക്ഷ​ണം: ഒ​റ്റ​യ​ടി​ക്ക് വ​യ​റു​നി​റ​യെ ക​ഴി​ക്കു​ന്ന​തി​ന് പ​ക​രം, ചെ​റി​യ അ​ള​വി​ൽ ഇ​ട​വി​ട്ട് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന രീ​തി​യാ​ണ് മു​തി​ർ​ന്ന​വ​ർ​ക്ക് ന​ല്ല​ത്. ഇ​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര പെ​ട്ടെ​ന്ന് കൂ​ടു​ന്ന​തും കു​റ​യു​ന്ന​തും ത​ട​യും.

പ്രോ​ട്ടീ​ൻ ഉ​ൾ​പ്പെ​ടു​ത്തു​ക: പ​യ​ർ​വ​ർ​ഗ്ഗ​ങ്ങ​ൾ, മു​ട്ട, മ​ത്സ്യം, തൈ​ര്, പാ​ൽ, ന​ട്സ് എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക: പ്രാ​യ​മാ​കു​മ്പോ​ൾ ദാ​ഹം അ​റി​യാ​നു​ള്ള ശേ​ഷി കു​റ​യാ​റു​ണ്ട്. അ​തി​നാ​ൽ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ ശു​ദ്ധ​ജ​ലം കു​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ല​ഘു​വാ​യ വ്യാ​യാ​മം: ശ​രീ​ര​ത്തി​ന് ആ​യാ​സ​മു​ണ്ടാ​ക്കു​ന്ന വ്യാ​യാ​മ​ങ്ങ​ൾ​ക്ക് പ​ക​രം ദി​വ​സ​വും 20-30 മി​നി​റ്റ് സാ​വ​ധാ​നം ന​ട​ക്കു​ക, ക​സേ​ര​യി​ലി​രു​ന്ന് ചെ​യ്യാ​വു​ന്ന ല​ഘു​വ്യാ​യാ​മ​ങ്ങ​ൾ, ശ്വ​സ​ന​വ്യാ​യാ​മ​ങ്ങ​ൾ എ​ന്നി​വ ശീ​ല​മാ​ക്കാം.

കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​ച​രി​ക്കു​ന്ന​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

മു​തി​ർ​ന്ന​വ​രു​ടെ പ്ര​മേ​ഹ​പ​രി​ച​ര​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. പ്രാ​യ​മാ​യ​വ​രി​ൽ ഷു​ഗ​ർ കു​റ​യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ ക്ഷീ​ണ​മോ ഉ​റ​ക്ക​ച്ച​ട​വോ ആ​യി തെ​റ്റി​ധ​രി​ക്ക​പ്പെ​ടാ​റു​ണ്ട്.

ശ്ര​ദ്ധി​ക്കേ​ണ്ട സൂ​ച​ന​ക​ൾ: പെ​ട്ടെ​ന്നു​ള്ള ദേ​ഷ്യം, പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലാ​തെ സം​സാ​രി​ക്കു​ക, നാ​വ് കു​ഴ​യു​ക, അ​മി​ത​മാ​യ ഉ​റ​ക്കം, ന​ട​ക്കു​മ്പോ​ൾ വേ​ച്ചു​പോ​കു​ക എ​ന്നി​വ ഷു​ഗ​ർ കു​റ​യു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​കാം.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ട​ൻ ത​ന്നെ ഗ്ലൂ​ക്കോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഷു​ഗ​ർ പ​രി​ശോ​ധി​ക്ക​ണം. ഷു​ഗ​ർ 70 mg/dL-ൽ ​താ​ഴെ​യാ​ണെ​ങ്കി​ൽ '15-15 നി​യ​മം' പ്ര​യോ​ഗി​ക്കു​ക.

അ​താ​യ​ത് 3-4 ടീ​സ്പൂ​ൺ പ​ഞ്ച​സാ​ര​യോ ഗ്ലൂ​ക്കോ​സോ വെ​ള്ള​ത്തി​ൽ ക​ല​ക്കി ന​ൽ​കു​ക, 15 മി​നി​റ്റി​ന് ശേ​ഷം വീ​ണ്ടും ഷു​ഗ​ർ പ​രി​ശോ​ധി​ച്ച് സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. അ​ബോ​ധാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്ക് വാ​യി​ലൂ​ടെ ഒ​ന്നും ന​ൽ​കാ​തെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണം.

കൂ​ടാ​തെ മ​രു​ന്നു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ക​ഴി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ക​ണ്ണിന്‍റെ പ​രി​ശോ​ധ​ന, വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, കാ​ൽ​പാ​ദ​ങ്ങ​ളു​ടെ ആ​രോ​ഗ്യം എ​ന്നി​വ ഡോ​ക്ട​റെ ക​ണ്ട് വി​ല​യി​രു​ത്തേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്.

വാ​ർ​ദ്ധ​ക്യ​ത്തി​ലെ പ്ര​മേ​ഹ​ചി​കി​ത്സ എ​ന്ന​ത് രോ​ഗി​യെ​യും കു​ടും​ബ​ത്തെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ക​രു​ത്. ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​ങ്കീ​ർണ​മാ​യ മ​രു​ന്നു​ക​ൾ ല​ഘൂ​ക​രി​ച്ചും സു​ര​ക്ഷി​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ശ്ച​യി​ച്ചും മു​ന്നോ​ട്ട് പോ​യാ​ൽ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സ​ന്തോ​ഷ​ക​ര​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ വി​ശ്ര​മ​ജീ​വി​തം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും.

വിവരങ്ങൾ: ഡോ. ​മു​ഹ​മ്മ​ദ് ഹ​സ​ൻ 
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ & ഡ​യ​ബ​റ്റോ​ള​ജി​സ്റ്റ്, ആ​സ്റ്റ​ർ മിം​സ് കോ​ട്ട​ക്ക​ൽ

Latest News

Corehub Up