Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalDegreeCourse

മെഡിക്കൽ ബിരുദ കോഴ്സുകളിലും സീറ്റ് ഒഴിവ്

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ ബി​രു​ദ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്നു. ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ശേ​ഷ​വും എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നു സീ​റ്റ് ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന സാ​ഹ​ച​ര്യം അ​പൂ​ർ​വ​മാ​ണ്.

നാ​ല് എം​ബി​ബി​എ​സ് സീ​റ്റു​ക​ളും 23 ബി​ഡി​എ​സ് സീ​റ്റു​ക​ളു​മാ​ണ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഇ​തു നി​ക​ത്താ​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​റ്റ് യോ​ഗ്യ​ത നേ​ടി​യിട്ടുള്ള​വ​രും സം​സ്ഥാ​ന റാ​ങ്ക് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രും നേ​ര​ത്തേ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ കു​ട്ടി​ക​ൾ​ക്കുഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കാം. മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യും പി​ന്നീ​ട് സ്ട്രേ ​വേ​ക്ക​ൻ​സി നി​ക​ത്താ​നു​മാ​യി ന​ട​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ൾ​ക്കു​ ശേ​ഷ​വും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​ണ് നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​ന് സം​സ്ഥാ​ന എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. തൊ​ടു​പു​ഴ അ​ൽ അ​സ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​യ്ഡ​ഡ് മൈ​നോ​റി​റ്റി വി​ഭാ​ഗ​ത്തി​നും, പാ​ല​ക്കാ​ട് ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​സ്‌ലിം ​മൈ​നോ​റി​റ്റി​ക്കും, എ​റ​ണാ​കു​ളം ശ്രീ​നാ​രാ​യ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഷെ​ഡ്യൂ​ൾ​ഡ് മൈ​നോ​റി​റ്റി വി​ഭാ​ഗ​ത്തി​നും, കാ​ര​ക്കോ​ണം ഡോ. ​സോ​മ​ർ​വെ​ൽ മെ​മ്മോ​റി​യ​ൽ സി​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​യ്ഡ​ഡ് മൈ​നോ​റി​റ്റി വി​ഭാ​ഗ​ത്തി​നു​മാ​ണ് എം​ബി​ബി​എ​സ് സീ​റ്റു​ക​ൾ ബാ​ക്കി​യു​ള്ള​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഷെ​ഡ്യൂ​ൾ​ഡ് മൈ​നോ​റി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ ഒ​രു സീ​റ്റും ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റേ​താ​യി ഓ​രോ സീ​റ്റ് വീ​ത​വു​മാ​ണ് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഒ​ഴി​വു​ള്ള​ത്.

ര​ണ്ട് ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ല​ട​ക്കം 13 ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലാ​യാ​ണ് ബി​ഡി​എ​സ് സീ​റ്റ് ഒ​ഴി​വു​ള്ള​ത്. 11 സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലാ​യി 20 ബി​ഡി​എ​സ് സീ​റ്റു​ക​ളും ല​ഭ്യ​മാ​ണ്. ഇ​തി​ലേ​റെ​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സം​വ​ര​ണ സീ​റ്റു​ക​ളാ​ണ്. വ​ർ​ക്ക​ല ശ്രീ​ശ​ങ്ക​ര ഡെ​ന്‍റ​ൽ കോ​ള​ജി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴി​വു​ള്ള​ത്.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ​ല​യി​ട​ത്തും ഫീ​സ് നി​ര​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ൽ നി​ന്നും കു​ട്ടി​ക​ളെ അ​ക​റ്റു​ന്ന​തെ​ന്ന് പ​റ​യു​ന്നു. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 7.77 ല​ക്ഷം മു​ത​ൽ 8.86 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഫീ​സ് ഘ​ട​ന. എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ൽ 18.5 ല​ക്ഷം മു​ത​ൽ 21.65 ല​ക്ഷം രൂ​പ​വ​രെ​യും ഫീ​സ് ന​ൽ​ക​ണം. സ്വാ​ശ്ര​യ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ 3.47 ല​ക്ഷം രൂ​പ​യാ​ണ് ഫീ​സ്. എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ൽ 6.30 ല​ക്ഷം ന​ൽ​കേ​ണ്ടി​വ​രും.

Latest News

Corehub Up