Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalScience

ശസ്ത്രക്രിയയിൽ 'ഹരിത വിപ്ലവം'; കീശയും കീറില്ല!

ആ​ധു​നി​ക ചി​കി​ത്സാ​രം​ഗ​ത്തു വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ഗ​വേ​ഷ​ക​ർ. മ​രു​ന്നി​ന്‍റെ വി​ല​യു​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സാ​ച്ചെ​ല​വും രോ​ഗി​യു​ടെ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നും പു​തി​യ വ​ഴി​ക​ൾ തേ​ടു​ക​യാ​ണു ശാ​സ്ത്ര​ലോ​കം. യു​എ​സി​ലെ സാ​ൻ ഡി​​യാഗോ​യി​ൽ ന​ട​ന്ന അ​ന​സ്‌​തേ​ഷ്യോ​ള​ജി-2026 വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ‌ അ​വ​ത​രി​പ്പി​ച്ച ഗ​വേ​ഷ​ണ​ഫ​ലം ശ​സ്ത്ര​ക്രി​യ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​വീ​ന​മാ​ർ​ഗ​ങ്ങ​ളാ​ണു പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ഭാ​രി​ച്ച ചെ​ല​വു കു​റ​യ്ക്കാ​മെ​ന്നു പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​ന​സ്തെ​റ്റി​ക് ഔഷധങ്ങളിൽ മാ​റ്റം വ​രു​ത്താ​മെ​ന്നു ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. മ​രു​ന്നു​ക​ൾ മാ​റ്റു​ന്ന​തി​ലൂ​ടെ ചെ​ല​വു മാ​ത്ര​മ​ല്ല, ഹ​രി​ത​ഗൃ​ഹവാ​ത​ക ഉ​ദ്‌​വ​മ​നം കു​റ​യ്ക്കാ​നും ക​ഴി​യും. സു​ര​ക്ഷി​ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ അ​ന​സ്തേ​ഷ്യ രീ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തി​ലൂ​ടെ, പ്ര​തി​കൂ​ല​വാ​ത​ക ഉ​ദ്‌​വ​മ​ന​ത്തി​ൽ 45 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു രേ​ഖ​പ്പെ​ടു​ത്തി. രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കാ​തെ​ത​ന്നെ നേ​ട്ടം കൈ​വ​രി​ക്കാ​നാകും. പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​യ്ക്കാ​ൻ ചെ​ല​വേ​റി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ആ​വ​ശ്യ​മി​ല്ല. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ലൂ​ടെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ആ​ശു​പ​ത്രി ചെ​ല​വു​ക​ളും ഒ​രേ​സ​മ​യം നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നും ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തി.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഹ​രി​ത​ഗൃ​ഹ വാ​ത​ക ഉ​ദ്‌​വ​മ​നം ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ച് ശ്വ​സ​ന​ത്തി​ലൂ​ടെ ന​ൽ​കു​ന്ന ഡെ​സ്ഫ്‌​ളൂ​റേ​ൻ, നൈ​ട്ര​സ് ഓ​ക്സൈ​ഡ് എ​ന്നീ വാ​ത​ക​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ താപം നി​ല​നി​ർ​ത്താ​ൻ കാ​ര​ണ​മാ​കു​ന്നു. ഇ​തി​നു​പ​ക​ര​മാ​യി സെ​വോ​ഫ്‌​ളൂ​റേ​ൻ, ഇ​ൻ​ട്രാ​വീ​ന​സ് (ഞ​ര​മ്പു​ക​ളി​ലൂ​ടെ ന​ൽ​കു​ന്ന) അ​ന​സ്തേ​ഷ്യ തു​ട​ങ്ങി​യ രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു മ​ലി​നീ​ക​ര​ണ​വും ഔഷധങ്ങളുടെ അ​നാ​വ​ശ്യ പാ​ഴാ​ക്ക​ലും ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

വി​ർ​ജീ​നി​യ ടെ​ക് കാ​ർ​ലി​യ​ൺ സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്. 2021-ലെ ​ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, ശ​സ്ത്ര​ക്രി​യ​ക​ളി​ൽ​നി​ന്നു​ള്ള കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ന്‍റെ അ​ള​വു ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 2025 അ​വ​സാ​ന​ത്തോ​ടെ പ​കു​തി​യാ​യി കു​റ​യ്ക്ക​ണ​മെ​ന്ന ല​ക്ഷ്യ​വും ഗ​വേ​ഷ​ക​ർ​ക്കു മ​റി​ക​ട​ക്കാ​നാ​യി.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, മ​രു​ന്നു​കളുടെ ചെലവു കുറയ്ക്കാനായി എന്നതാണ്. രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ വീ​ഴ്ച സം​ഭ​വി​ക്കാ​തെ മി​ക​ച്ച ചി​കി​ത്സാ​രീ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു ഗ​വേ​ഷ​ക​ർ പറഞ്ഞു.

Latest News

Corehub Up