Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medicine Shortage

മ​രു​ന്നുക്ഷാ​മം: സ​ഭ​യി​ൽ പോ​ര്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ മ​​​​രു​​​​ന്നുക്ഷാ​​​​മ​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ-പ്ര​​​​ത്യാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഭ​​​​ര​​​​ണ-പ്ര​​​​തി​​​​പ​​​​ക്ഷ വാ​​​​ക്പോ​​​​ര്. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ലോ​​​​ക്ക​​​​ൽ പ​​​​ർ​​​​ച്ചേ​​​​സ് മ​​​​രു​​​​ന്ന് എ​​​​ത്തി​​​​ക്കാ​​​​ൻ സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് അ​​​​ധി​​​​കാ​​​​രം ന​​​​ഷ്ട​​​​പ്പെ​​​​ട്ട രോ​​​​ഗ​​​​ത്തി​​​​ന്‍റെ മ​​​​രു​​​​ന്നി​​​​നു മാ​​​​ത്ര​​​​മേ ക്ഷാ​​​​മ​​​​മു​​​​ള്ളൂ​​​​ എന്നും പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ള​​​​ത്തി​​​​നി​​​​ടെ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു​​കൊ​​​​ണ്ടു പ​​​​റ​​​​ഞ്ഞു. ഇ​​​​തോ​​​​ടെ പ്ര​​​​തി​​​​പ​​​​ക്ഷ അം​​​​ഗ​​​​ങ്ങ​​​​ൾ സീ​​​​റ്റി​​​​ൽ​​നി​​​​ന്ന് എ​​​​ഴു​​​​ന്നേ​​​​റ്റ് ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ മ​​​​രു​​​​ന്നു വാ​​​​ങ്ങാ​​​​നു​​​​ള്ള ടെ​​​​ൻ​​​​ഡ​​​​ർ ന​​​​ട​​​​പ​​​​ടി ക​​​​ഴി​​​​ഞ്ഞ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണ് ഇ​​​​പ്പോ​​​​ൾ ചി​​​​ല മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്ക് ക്ഷാ​​​​മ​​മു​​ണ്ടാ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് മ​​​​റു​​​​പ​​​​ടിപ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ മ​​​​ന്ത്രി ആ​​​​രോ​​​​പി​​​​ച്ചു.

ബ്രാ​​​​ൻ​​​​ഡ​​​​ഡ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ മി​​​​ക​​​​ച്ച മ​​​​രു​​​​ന്നു​​​​ക​​​​ളാ​​​​കും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മു​​​​ത​​​​ൽ വാ​​​​ങ്ങു​​​​ക. കൊ​​​​ല്ലം, വ​​​​യ​​​​നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ സി​​​​ടി സ്കാ​​​​ൻ സം​​​​വി​​​​ധാ​​​​നം അ​​​​ടു​​​​ത്ത മാ​​​​സം മു​​​​ത​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ മ​​​​രു​​​​ന്നു ക്ഷാ​​​​മ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ര​​​​ഹ​​​​സ്യ അ​​​​ജ​​​​ൻ​​​​ഡ​​​​യു​​​​ണ്ടെ​​​​ന്നു സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്നു വാ​​​​ക്കൗ​​​​ട്ട് പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു. ചി​​​​കി​​​​ത്സാ​​​​രം​​​​ഗം വ​​​​ൻ​​​​കി​​​​ട കോ​​​​ർ​​​​പ​​​​റേ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് അ​​​​ടി​​​​യ​​​​റ വ​​​​യ്ക്കു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന് ഐ​​​​എ​​​​എ​​​​സു​​​​കാ​​​​രാ​​​​യ എം​​​​ഡി​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കു​​​​ന്നി​​​​ല്ല. ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​രാ​​​​ണ് എം​​​​ഡി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ എ​​​​ന്തോ ദു​​​​രൂ​​​ഹ​​​​ത മ​​​​ണ​​​​ക്കു​​​​ന്നു. എ​​​​ൻ​​​​എ​​​​ച്ച്എ​​​​മ്മി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ കൂ​​​​ട്ട​​​​ത്തോ​​​​ടെ പി​​​​രി​​​​ച്ചുവി​​​​ട്ടു. ചി​​​​ല​​​​രെ മാ​​​​ത്രം നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത് വേ​​​​റെ ചി​​​​ല ക​​​​ളി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യമേ​​​​ഖ​​​​ല വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​ണെ​​​​ന്ന് അ​​​​ടി​​​​യ​​​​ന്ത​​​​രപ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ കെ.​​​​വി. സു​​​​മേ​​​​ഷ് ആ​​​​രോ​​​​പി​​​​ച്ചു. അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ത്ത​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽനി​​​​ന്നു വാ​​​​ക്കൗ​​​​ട്ട് ന​​​​ട​​​​ത്തി.

Latest News

Corehub Up