Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Megaspeed

ആ​ലീ​സ് ഹു​വാം​ഗ് എ​വി​ടെ? മുങ്ങിയത് ചൈനയിലോ?

ലോ​ക​ത്തി​ലെ പ്ര​മു​ഖ എ​ഐ ക​മ്പ​നി​കളിലൊന്നായ എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗും ചൈനീസ് ചാരവനിത ആലീസ് ഹുവാംഗും തമ്മിലുള്ള ബന്ധം പുറത്തുവന്നതിനുപിന്നാലെ അപ്രതീക്ഷിത ട്വിസ്‌റ്റുകളാണു സംഭവിക്കുന്നത്. വിവാദനായിക ആലീസ് ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കും അറിയില്ല. ആലീസിന്‍റെ അപ്രത്യക്ഷമാകൽ വ​ൻ ദു​രൂ​ഹ​ത​ ഉ​യ​ർ​ത്തു​ന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആലീസ് ചൈനയിൽ ഒളിവിൽ കഴിയുന്നതായി സൂചനകളുണ്ടെന്ന് അന്താരാഷ്‌ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിം​ഗ​പു​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഗാ​സ്പീ​ഡ് എ​ന്ന ഡാ​റ്റാ സെന്‍റ​ർ ക​മ്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ആയി​രു​ന്നു ആ​ലീ​സ്. അ​ത്യാ​ധു​നി​ക എ​ൻ​വി​ഡി​യ ചി​പ്പു​ക​ൾ ചൈ​ന​യി​ലേ​ക്കു കടത്താൻ ഇ​ട​നി​ല നി​ന്നു​വെ​ന്നാ​ണു അവർക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിലൊന്ന്. 2024 ജൂ​ണി​ൽ താ​യ്‌​പേ​യി​ലെ ബാ​റി​ലും, 2025 മേ​യി​ൽ ന​ട​ന്ന സാ​ങ്കേ​തി​ക സ​മ്മേ​ള​ന​ത്തി​ലും ജെ​ൻ​സ​ൻ ഹു​വാംഗി​നൊ​പ്പം ആ​ലീ​സുണ്ടായിരുന്നു. തു​ട​ർ​ന്നാ​ണ് ഇരുവരുടെയും ര​ഹ​സ്യബ​ന്ധ​ത്തെ​ക്കു​റി​ച്ച് യുഎസ് ഏജൻസികൾ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

 

Latest News

Corehub Up