Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MelanomaCancer

കാ​ൻ​സ​ർ ചി​കി​ത്സ​യി​ൽ പു​തി​യ വി​പ്ല​വം; മെ​ല​നോ​മ കാ​ൻ​സ​റി​നെ​തി​രാ​യ വാ​ക്സി​ൻ പ​രീ​ക്ഷ​ണം വി​ജ​യം

ഷി​ക്കാ​ഗോ: ച​ർ​മ​ത്തെ ബാ​ധി​ക്കു​ന്ന മാ​ര​ക​മാ​യ മെ​ല​നോ​മ കാ​ൻ​സ​റി​നെ​തി​രേ അ​മേ​രി​ക്ക​ൻ മ​രു​ന്നു നി​ർ​മാ​ണ ക​മ്പ​നി​ക​ളാ​യ മോ​ഡേ​ണ​യും മെ​ർ​ക്കും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച വ്യ​ക്തി​ഗ​ത എം​ആ​ർ​എ​ൻ​എ കാ​ൻ​സ​ർ വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​വും കാ​ൻ​സ​ർ തി​രി​കെ വ​രാ​നു​ള്ള സാ​ധ്യ​ത​യും ശ​രീ​ര​ത്തി​ലു​ട​നീ​ളം പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും ത​ട​യാ​ൻ ഈ ​വാ​ക്സി​നു സാ​ധി​ക്കു​മെന്നു ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചു. കാ​ൻ​സ​ർ പ്ര​തി​രോ​ധ​രം​ഗ​ത്ത് വ​ലി​യൊ​രു മാ​റ്റ​ത്തി​നാ​ണ് ഈ ​നേ​ട്ടം വ​ഴി​യൊ​രു​ക്കു​ന്ന​ത്.

ച​ർ​മ​ത്തി​നു നി​റം ന​ൽ​കു​ന്ന മെ​ല​നോ​സൈ​റ്റ് കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന മാ​ര​ക​മാ​യ കാ​ൻ​സ​റാ​ണു മെ​ല​നോ​മ. ആ​കെ ച​ർ​മ കാ​ൻ​സ​റു​ക​ളി​ൽ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് മെ​ല​നോ​മ​യെ​ങ്കി​ലും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​തി​നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​തും ഇ​താ​ണ്.

മി​ക​ച്ച ഫ​ല​പ്രാ​പ്തി

1,137 രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ മെ​ർ​ക്കി​ന്‍റെ 'കീ​ട്രൂ​ഡ' എ​ന്ന ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി മ​രു​ന്നി​നൊ​പ്പം ഈ ​വാ​ക്സി​ൻ ന​ൽ​കി​യ​പ്പോ​ൾ കാ​ൻ​സ​ർ വീ​ണ്ടും വ​രാ​നു​ള്ള സാ​ധ്യ​ത 49% മു​ത​ൽ 60% വ​രെ കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. കീ​ട്രൂ​ഡ മാ​ത്രം ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ കാ​ൻ​സ​ർ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രാ​നു​ള്ള സാ​ധ്യ​ത 59% കു​റ​യ്ക്കാ​നും ഈ ​കൂ​ട്ടു​കെ​ട്ടി​നു സാ​ധി​ച്ചു.

പ​ര​മ്പ​രാ​ഗ​ത കീ​മോ​തെ​റാ​പ്പി ന​ല്ല കോ​ശ​ങ്ങ​ളെ​യും ന​ശി​പ്പി​ക്കു​മ്പോ​ൾ, സാ​ധാ​ര​ണ വാ​ക്സി​നു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഓ​രോ രോ​ഗി​യു​ടെ​യും ട്യൂ​മ​റി​ലെ പ്ര​ത്യേ​ക ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​വ​ർ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​താ​ണ് ഈ ​വാ​ക്സി​ൻ. ഇ​തു ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യ്ക്കു വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കി, കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

മ​റ്റു കാ​ൻ​സ​റു​ക​ളി​ലേ​ക്കും പ​രീ​ക്ഷ​ണം

മെ​ല​നോ​മ​യ്ക്കു​പു​റ​മെ ശ്വാ​സ​കോ​ശം, ബ്ലാ​ഡ​ർ, വൃ​ക്ക, സ്ത​നാ​ർ​ബു​ദം, പാ​ൻ​ക്രി​യാ​സ്, വ​യ​ർ, വ​ൻ​കു​ട​ൽ എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ​ക്കെ​തി​രേ​യും എം​ആ​ർ​എ​ൻ​എ വാ​ക്സി​നു​ക​ൾ വി​ക​സി​പ്പി​ച്ചു​വ​രി​ക​യാ​ണ്. റോ​ഷ്, ബ​യോ​എ​ൻ​ടെ​ക് എ​ന്നീ ക​മ്പ​നി​ക​ളും ഈ ​രം​ഗ​ത്തു സ​ജീ​വ​മാ​ണ്.
സാ​ധാ​ര​ണ വാ​ക്സി​ൻ എ​ടു​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന നേ​രി​യ ല​ക്ഷ​ണ​ങ്ങ​ള​ല്ലാ​തെ മ​റ്റു ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ഇ​തി​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഓ​രോ രാ​ജ്യ​ങ്ങ​ളി​ലെ​യും നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​ക​ളു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​ചി​കി​ത്സാ​രീ​തി വി​പ​ണി​യി​ലെ​ത്തു​മെ​ന്നും ല​ക്ഷ​ക്ക​ണ​ക്കിനു കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ഇ​തു പു​തി​യ പ്ര​തീ​ക്ഷ ന​ൽ​കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

മോ​ഡേ​ണ​യു​ടെ ഓ​ഹ​രി​യിൽ കു​തി​ച്ചു​ചാ​ട്ടം

മെ​ർ​ക്കു​മാ​യി ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച വ്യ​ക്തി​ഗ​ത എം​ആ​ർ​എ​ൻ​എ കാ​ൻ​സ​ർ വാ​ക്സി​ന്‍റെ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം വ​ൻ വി​ജ​യ​മാ​യ​തോ​ടെ മ​രു​ന്നു നി​ർ​മാ​ണ ക​മ്പ​നി​യാ​യ മോ​ഡേ​ണ​യു​ടെ ഓ​ഹ​രി​മൂ​ല്യം 150 ശ​ത​മാ​ന​ത്തോ​ളം കു​തി​ച്ചു​യ​ർ​ന്നു. മെ​ർ​ക്കി​ന്‍റെ ഓ​ഹ​രി​മൂ​ല്യം 11 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്നു.
2027ഓ​ടെ മെ​ല​നോ​മ രോ​ഗി​ക​ൾ​ക്ക് ഈ ​ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു മോ​ഡേ​ണ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ഹോ​ജ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up