മെല്‍ബണ്‍: ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ ബോക്സിംഗ് ഡേ പോരാട്ടം കാണാന്‍ എത്തിയത് 94,199 കാണികള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) ഒരു മത്സരത്തിനായി എത്തുന്ന ഏറ്റവും കൂടുതല്‍ കാണികളാണ് ഇന്നലത്തേത്.
2015 ഐസിസി പുരുഷ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ 93,013 കാണികള്‍ എത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
2022 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ x പാക് പോരാട്ടത്തിനായി 90,293 കാണികള്‍ എംസിജിയില്‍ എത്തിയതാണ് മൂന്നാം സ്ഥാനത്ത്.