Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MemorReconstruction

സൂ​ക്ഷി​ച്ചോ, ഓർമകൾ നിങ്ങളെ പറ്റിക്കും! സംഭവിക്കാത്തതു വിശ്വസിപ്പിക്കുന്നത് എങ്ങനെ?

സിഗ്‌മണ്ട് ഫ്രോയിഡിനുശേഷം ലോകം കണ്ട പ്രതിഭാധനനായ സൈക്കോഅനലിസ്റ്റ്, ഴാക്ക് ലാക്കാൻ ഓർമകളെക്കുറിച്ച് ഇങ്ങനെ പ‍റയുന്നുണ്ട്- ന​മ്മ​ൾ ക​രു​തു​ന്ന​തുപോ​ലെ, ക​ഴി​ഞ്ഞു​പോ​യ സം​ഭ​വ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ റിക്കാർഡ് അല്ല ഓർമ. ഭാ​ഷ​യും അ​ബോ​ധ​മ​ന​സും ചേ​ർ​ന്നു നി​ര​ന്ത​രം പു​ന​ർ​നി​ർമിക്കു​ന്ന ഒ​ന്നാ​ണ് ഓ​ർ​മ.

നി​ങ്ങ​ൾ വ​ള​രെ വ്യ​ക്ത​മാ​യി ഓ​ർ​മ​യു​ണ്ടെ​ന്നു ക​രു​തു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ, ബാ​ല്യ​കാ​ല​ത്തെ സം​ഭ​വ​ങ്ങ​ൾ... ചി​ല​പ്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ന്ന​താ​ക​ണ​മെ​ന്നി​ല്ല! കാ​ര​ണം, വീ​ഡി​യോ കാമ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ പോ​ലെ​യ​ല്ല സ്മ​ര​ണ​കളെ മ​നു​ഷ്യ​ന്‍റെ മ​സ്തി​ഷ്കം സൂ​ക്ഷി​ക്കു​ന്ന​ത്. കംപ്യൂട്ട​റി​ന്‍റെ ഹാ​ർ​ഡ് ഡ്രൈ​വി​ൽ നി​ശ്ചി​ത ഫോ​ൾ​ഡ​റു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തു​പോ​ലെ സ്ഥി​ര​മാ​യ ഫ​യ​ലു​ക​ളാ​യി​ട്ടു​മ​ല്ല. മ​റി​ച്ച്, പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ന്യൂ​റോ​ണു​ക​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണു സ്മ​ര​ണ​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ, വ​ള​രെ വ്യ​ക്ത​മാ​യി ഓ​ർ​മ​യു​ണ്ടെ​ന്നു ക​രു​തു​ന്ന സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​താ​കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. ‘ഫോ​ൾ​സ് മെ​മ​റീ​സ്’ എ​ന്നാ​ണ് ഇ​തി​നെ മ​നഃ​ശാ​സ്ത്ര​ത്തി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up