Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memoria

Thrissur

പി. ​ജ​യ​ച​ന്ദ്ര​ന് തൃ​ശൂ​രി​ൽ സ്മാ​ര​കം നി​ർ​മി​ക്കും: മ​ന്ത്രി

തൃ​ശൂ​ർ: ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ സം​ഭാ​വ​ന​ക​ളെ ജ​ന​ങ്ങ​ൾ എ​ക്കാ​ല​വും ഓ​ർ​ക്കു​ന്ന രീ​തി​യി​ൽ തൃ​ശൂ​രി​ൽ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്നും അ​തി​നു കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി. ​ജ​യ​ച​ന്ദ്ര​ന്‍റെ പൂ​ങ്കു​ന്ന​ത്തെ വീ​ടും സാ​റ ജോ​സ​ഫി​ന്‍റെ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ വീ​ടും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

അ​ക്കാ​ദ​മി​ക​ളു​ടെ ദൈ​നം​ദി​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തും. സാ​ഹി​ത്യ അ​ക്കാ​ദ​മി, സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി, ല​ളി​ത​ക​ല അ​ക്കാ​ദ​മി, കേ​ര​ള ക​ലാ​മ​ണ്ഡ​ലം തു​ട​ങ്ങി​യ സാം​സ്കാ​രി​ക​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​ന​വും ഫ​ണ്ടും ആ​വ​ശ്യ​മാ​ണ്. മി​ക​ച്ച രീ​തി​യി​ൽ ഇ​വ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള പി​ന്തു​ണ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കും. ജ​ന​ങ്ങ​ളു​ടെ സാം​സ്കാ​രി​ക ഉ​ന്ന​മ​ന​ത്തി​നു​ള്ള ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ സാം​സ്കാ​രി​ക​സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി.

സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലെ ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം സ് മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യും പു​സ്ത​ക​ശാ​ല​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മാ​നേ​ജ​ർ പി.​കെ. മി​നി മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ പ​ങ്കെ​ടു​ത്തു.

തൃ​ശൂ​രി​നെ ക​ൾ​ച്ച​റ​ൽ ടൂ​റി​സംസി​റ്റി​യാ​ക്കും: വി​ഷ്ണു​നാ​ഥ്

തൃ​ശൂ​ർ: സാം​സ്കാ​രി​ക​ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​നെ ക​ൾ​ച്ച​റ​ൽ ടൂ​റി​സം സി​റ്റി​യാ​യി വി​ക​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു സാം​സ്കാ​രി​ക​മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ല്കി​യ സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് മ​ന്ത്രി​യെ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ് വ​ള്ളൂ​ർ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, എം.​പി. ജാ​ക്സ​ണ്‍, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, സു​നി​ൽ അ​ന്തി​ക്കാ​ട്, ജോ​ണ്‍ ഡാ​നി​യ​ൽ, സി.​ഒ. ജേ​ക്ക​ബ്, സി​ജോ ക​ട​വി​ൽ, കെ.​എ​ച്ച്. ഉ​സ്മാ​ൻ ഖാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up