Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MemorialMeeting

Middle East and Gulf

ഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച് ഇ​ൻ​കാ​സ് കു​വൈ​റ്റ്

 

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ 42-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ഇ​ൻ​കാ​സ് കു​വൈ​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 31-ന് ​ഫ​ഹാ​ഹീ​ൽ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റി​ൽ സം​ഘ​ടി​പ്പി​ച്ചു.

സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, നി​ല​വി​ള​ക്ക് തെ​ളി​ക്ക​ൽ, ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന എ​ന്നി​വ​യോ​ടെ ആ​രം​ഭി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഇ​ൻ​കാ​സ് കു​വൈ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് പ​ള്ളി​ക്ക​ൽ അധ്യക്ഷത ​വ​ഹി​ച്ചു. ഇ​ൻ​കാ​സ് മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ബാ​ബു പ​ന​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ​ ഗാ​ന്ധി അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​വും അ​തി​ജീ​വ​ന​ശേ​ഷി​യും രാ​ജ്യ​ത്തോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ സ​മ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള നേ​താ​വാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. ജോ​ൺ​സ​ൺ എ​ബ്ര​ഹാം ഓ​ൺ​ലൈ​നാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​യെ ശ​ക്ത​മാ​യ രാ​ഷ്ട്ര​മാ​ക്കി ലോ​ക​ഭൂ​പ​ട​ത്തി​ൽ സു​പ്ര​ധാ​ന സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്ദി​രാ​ ഗാ​ന്ധി വ​ഹി​ച്ച നി​ർ​ണാ​യ​ക പ​ങ്കി​നെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള അ​വ​രു​ടെ ഭ​ര​ണ​നേ​തൃ​ത്വ​ത്തെ​യും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ഇ​ൻ​കാ​സ് മീ​ഡി​യ ക​ൺ​വീ​ന​ർ മ​ധു മാ​ഹി, മാ​ത്യു ചെ​ന്നി​ത്ത​ല, കു​ര്യ​ൻ തോ​മ​സ് പൈ​ന​മൂ​ട്ടി​ൽ, ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ഷി​ജു ഓ​ത​റ, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, ത​മ്പി ലൂ​ക്കോ​സ്, ബി​ജി പ​ള്ളി​ക്ക​ൽ, വ​നി​താ ക​ൺ​വീ​ന​ർ വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ന്ദി​രാ ​ഗാ​ന്ധി​യു​ടെ ദീ​പ്ത​മാ​യ സ്മ​ര​ണ​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

റൊ​മാ​ൻ​സ് പെ​യ്റ്റോ​ൺ, ബി​ജു അ​ല​ക്സാ​ണ്ട​ർ, ജി​ജി നൈ​നാ​ൻ, ബി​ജു ഡാ​നി​യ​ൽ, അ​നു ക​ലു​ങ്ക​ൽ, ജ​യ​പ്ര​കാ​ശ്, സു​ബി​ൻ ജോ​ർ​ജ്, ഡോ​ജി മാ​ത്യു, ജ​സീ​ൽ കോ​ഴി​ക്കോ​ട്, ബി​നു പ​ത്ത​നം​തി​ട്ട, ഉ​ണ്ണി​കൃ​ഷ്ണ​ൻ കൊ​ല്ലം, അ​നൂ​പ് പാ​ല​ക്കാ​ട് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ഇ​ന്ദി​രാ​ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ഇ​ൻ​കാ​സ് കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് സോ​മ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ല​ക്സ് മാ​ത്യു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up