x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജേ​ക്ക​ബ് കു​ള​ങ്ങ​ര​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​സ്മ​ര​ണ യോ​ഗം ചേ​ര്‍​ന്നു

വെബ്ഡെസ്ക്
Published: September 2, 2026 02:19 PM IST | Updated: September 2, 2026 02:19 PM IST

ജേ​ക്ക​ബ് കു​ള​ങ്ങ​ര

ടാ​മ്പ: ജേ​ക്ക​ബ് കു​ള​ങ്ങ​ര​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ടാ​മ്പ സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫെ​റോ​നാ പ​ള്ളി​യ​ങ്ക​ണ​ത്ത് അ​നു​സ്മ​ര​ണ യോ​ഗം ചേ​ര്‍​ന്നു.

ഫ്ലോ​റി​ഡ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​ക​ളി​ല്‍ ഒ​രാ​ളും ടാ​മ്പ സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫെ​റോ​നാ ച​ര്‍​ച്ചി​ലെ വി​ന്‍​സെ​ന്‍റ് ഡീ​പോ​ള്‍ സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളും ഇ​പ്പോ​ഴ​ത്തെ ട്ര​ഷ​റു​മാ​യി​രു​ന്ന ജേ​ക്ക​ബ് കു​ള​ങ്ങ​ര​യെ, ഫ്ലോ​​റി​ഡ​യി​ലെ മ​ല​യാ​ളി​ക​ളെ​ല്ലാം ബാ​ബു ചേ​ട്ട​ന്‍ എ​ന്നാ​യി​രു​ന്നു വി​ളി​ച്ചി​രു​ന്ന​ത്.

വി​കാ​രി ഫാ​ദ​ര്‍ ആ​ദോ​പ​ള്ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ന്‍ മ​റ്റ​ത്തി​ല്‍​പ്പ​റ​മ്പ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ അ​നു​സ്മ​ര​ണ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

സെ​ന്‍റ് വി​ന്‍​സ​ണ്‍ ഡി​പ്പോ​ളി​ന്‍റെ ജീ​വി​ത​ദ​ര്‍​ശ​ന​ങ്ങ​ള്‍ പി​ന്തു​ട​ര്‍​ന്നി​രു​ന്ന ബാ​ബു ചേ​ട്ട​ന്‍, ആ​വ​ശ്യ​ക്കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും വേ​ദ​ന സ്വ​ന്തം വേ​ദ​ന​യാ​യി ഏ​റ്റെ​ടു​ത്ത് അ​നേ​കം പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്കും രോ​ഗി​ക​ള്‍​ക്കും വ​ര്‍​ഷ​ങ്ങ​ളോ​ളം നി​ശ​ബ്ദ​മാ​യി സ​ഹാ​യ​ഹ​സ്തം നീ​ട്ടി.

പ്ര​ത്യേ​കി​ച്ച് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കും അ​ദ്ദേ​ഹം ന​ല്‍​കി​യ സ​ഹാ​യ​ങ്ങ​ള്‍ ഒ​രി​ക്ക​ലും വി​സ്മ​രി​ക്കാ​നാ​വാ​ത്ത​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​ന​ന്മ​ക​ള്‍​ക്ക് താ​ന്‍ വ്യ​ക്തി​പ​ര​മാ​യി സാ​ക്ഷി​യാ​ണ് എ​ന്ന് സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ന്‍ ചാ​ലി​ല്‍ പ​റ​ഞ്ഞു.

വി​ജ​യ​ങ്ങ​ളു​ടെ കൊ​ടു​മു​ടി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും താ​ന്‍ പി​റ​ന്നു​വീ​ണ നാ​ടും അ​വി​ടു​ത്തെ മ​നു​ഷ്യ​രെ​യും അ​ദ്ദേ​ഹം മ​റ​ന്നി​രു​ന്നി​ല്ല എ​ന്ന് ജോ​സ് കി​ഴ​ക്ക​ന​ടി വ്യ​ക്ത​മാ​ക്കി.

മാ​ന​വി​ക സേ​വ​ന​ത്തി​നും പ്രേ​ക്ഷി​ത പ്ര​വ​ര്‍​ത്ത​ന​ത്തി​നും അ​ദ്ദേ​ഹം ന​ല്‍​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ധാ​രാ​ളം ബ​ഹു​മ​തി​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ച കാ​ര്യം ഫാ. ലി​ജോ ചൂ​ണ്ടി​ക്കാ​ട്ടി.

ബാ​ബു ചേ​ട്ടന്‍റെ വേ​ര്‍​പാ​ട് (ജൂ​ലൈ 30 - 2026) കു​ടും​ബ​ത്തി​നു മാ​ത്ര​മ​ല്ല ടാ​മ്പ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്‌​നേ​ഹ​വും സ​ഹാ​യ​വും അ​നു​ഭ​വി​ച്ച എ​ല്ലാ​വ​ര്‍​ക്കും തീ​രാ​ന​ഷ്‌ടമാ​ണ്.

അ​ദ്ദേ​ഹം പ​ക​ര്‍​ന്നു ത​ന്ന സ്‌​നേ​ഹ​വും ക​രു​ണ​യും സേ​വ​ന​മ​നോ​ഭാ​വ​വും എ​ന്നും ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ ജീ​വി​ച്ചു കൊ​ണ്ടി​രി​ക്കു​മെ​ന്ന് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : JacobKulangara MemorialMeeting

Recent News

Corehub Up