Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MentalHealthCenters

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു​മാ​റ്റാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്ന് കേ​ള്‍​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു​മാ​റ്റം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ 15ന​കം നി​ല​പാ​ട് അ​റി​യി​ക്കാ​ന്‍ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി.

സം​സ്ഥാ​ന​ത്തെ മൂ​ന്ന് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ട​തി നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം വി​ഷ​യം പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ അ​മി​ക്ക​സ് ക്യു​റി സ​ത്യ​ശ്രീ പ്രി​യ​യാ​ണ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്ന പേ​രു​മാ​റ്റ​ണ​മെ​ന്ന നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബി​ഹേ​വി​യ​റ​ല്‍ മാ​നേ​ജ്മെ​ന്‍റ് എ​ന്ന രീ​തി​യി​ലാ​ക​ണം പേ​രു​മാ​റ്റം എ​ന്നും നി​ര്‍​ദേ​ശി​ച്ചു.

പേ​രൊ​ന്നും മു​ന്നോ​ട്ടു​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ള്‍​ക്ക് സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ ഹെ​ല്‍​ത്ത് എ​ന്ന ത​ര​ത്തി​ലു​ള്ള പേ​രു​ക​ള്‍ ഉ​ചി​ത​മ​ല്ലെ​ന്നും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ല്‍ വി​ഷ​യം സ​ര്‍​ക്കാ​ര്‍ ത​ന്നെ പ​രി​ഗ​ണി​ക്ക​ട്ടേ​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up