Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mentalist

35 ലക്ഷം തട്ടിയെന്ന പരാതി; കേസ് റദ്ദാക്കണമെന്ന മെന്‍റലിസ്റ്റ് ആദിയുടെ ഹര്‍ജി തള്ളി

കൊച്ചി: പരിപാടി നടത്തിപ്പിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ മെന്‍റലിസ്റ്റ് ആദി എന്ന ആദര്‍ശ്, സംവിധായകന്‍ ജിസ് ജോയി എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

പരാതിക്കാരനുമായി വിഷയം ഒത്തുതീര്‍പ്പായതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും നാലും പ്രതികളായ ആദി, ജിസ് ജോയി, രണ്ടും മൂന്നും പ്രതികളായ മിഥുന്‍, വി. അരുണ്‍ പ്രസാദ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് തള്ളിയത്.

താന്‍ ഒത്തുതീര്‍പ്പിന് തയാറായിട്ടില്ലെന്ന് പരാതിക്കാരനായ എറണാകുളം സ്വദേശി വി.ജെ. മാത്യു അറിയിച്ചത്പരിഗണിച്ചാണ് കോടതി നടപടി. ആദിയുടെ 'ഇന്‍സോമ്‌നിയ' എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്.

Latest News

Corehub Up