x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: മെ​ന്‍റലിസ്റ്റ് ആ​ദി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: January 24, 2026 04:16 PM IST | Updated: January 24, 2026 04:21 PM IST

കൊ​ച്ചി: മെ​ന്‍റ​ലി​സ്റ്റ് ആ​ദി എ​ന്ന ആ​ദ​ര്‍​ശി​നെ​തി​രെ​യു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്‍​സോ​മ്‌​നി​യ എ​ന്ന മെ​ന്‍റ​ലി​സം പ​രി​പാ​ടി​യു​ടെ മ​റ​വി​ല്‍ 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ആ​ദി​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. മ​റ്റൊ​രു പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തു​ള്ള ആ​ദി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും.

ഇ​ന്‍​സോ​മ്‌​നി​യ​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ നി​ക്ഷേ​പ തു​ക​യും മൂ​ന്നി​ലൊ​ന്ന് ലാ​ഭ​വി​ഹി​ത​വും ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ് എ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. പ​രാ​തി​ക്കാ​ര​നാ​യ വ്യ​വ​സാ​യി ബെ​ന്നി വാ​ഴ​പ്പി​ള്ളി​യു​ടെ ഇ​ട​പ​ള്ളി​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ക​ഴി​ഞ്ഞ വ​ര്‍​ഷം 35 ല​ക്ഷം രൂ​പ കൈ​മാ​റി​യെ​ന്നും ഇ​ത് തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്നു​മാ​ണ് ആ​രോ​പ​ണം.

ഇ​ന്‍​സോ​മ്‌​നി​യ പ​രി​പാ​ടി​യു​ടെ കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ മി​ഥു​ന്‍, അ​രു​ണ്‍ എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍. പ​രി​പാ​ടി​യു​ടെ സം​വി​ധാ​യ​ക​നാ​യ ജി​സ് ജോ​യ് ആ​ണ് നാ​ലാം പ്ര​തി. ഇ​ന്‍​സോ​മ്‌​നി​യ എ​ന്ന മെ​ന്റ​ലി​സം പ​രി​പാ​ടി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ നി​ക്ഷേ​പ​ത്തു​ക​യും മൂ​ന്നി​ലൊ​ന്ന് ലാ​ഭ​വി​വി​ഹി​ത​വും ത​രാ​മെ​ന്ന് വ്യ​വ​സാ​യി​യോ​ട് ആ​ദി​യും മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ബെ​ന്നി വാ​ഴ​പ്പി​ള്ളി​യു​ടെ ക​ണ്ണൂ​ര്‍ പൈ​സ​ക്ക​രി​യി​ലു​ള്ള ച​ന്ദ​ന​ക്കാം​പാ​റ കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ജൂ​ലൈ 3ന് 23 ​ല​ക്ഷം രൂ​പ​യും ജൂ​ലൈ 7ന് ​വ്യ​വ​സാ​യി​യു​ടെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും 12 ല​ക്ഷം രൂ​പ​യു​മാ​ണ് ആ​ദി​യു​ടെ ഇ​ട​പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​ത്.

പി​ന്നീ​ട് പ​ണം തി​രി​കെ ചോ​ദി​ച്ച വ്യ​വ​സാ​യി​യെ ആ​ദി​യും മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളും പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു. ലാ​ഭ​വി​ഹി​തം ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്‌​തെ​ങ്കി​ലും ഇ​ത് ന​ല്‍​കി​യി​ല്ല.

Tags : mentalist aadhi money fraud case police fir

Recent News

Corehub Up