Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പര് വാഹനാപകടത്തിന് പിന്നാലെ രജിസ്റ്റര് ചെയ്ത എഫ്ഐആറിനെച്ചൊല്ലി ആക്ഷേപം. എഫ്ഐആറില് പ്രതി സുഹൈല് സജീവിന്റെ പേരില്ലെന്ന ആരോപണവുമായി ബന്ധുക്കൾ അടക്കം ചിലർ രംഗത്തുവന്നു. പ്രതിയുടെ പേരിന് സമീപം 'KL 07 CR1001 കാറിന്റെ ഡ്രൈവര്' എന്നാണ് എഫ്ഐആറില് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
അപകടത്തില് മരിച്ച ഇയാസ്, ഗോപിക, ദേവിക എന്നിവരുടെ പേരും മറ്റു വിവരങ്ങളും ഉണ്ടെങ്കിലും സുഹൈലിന്റെ പേരോ വിവരങ്ങളോ ഇല്ല. വിലാസം അജ്ഞാതം എന്നാണ് നല്കിയിരിക്കുന്നത്. അപകടത്തിന്റെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മദ്യപിച്ച് വാഹനം ഓടിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല.
19കാരനായ പ്രതി എറണാകുളത്തെ മൂന്നു ബാറുകളില്നിന്നു മദ്യപിച്ച ശേഷമാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. അതിനാല് എക്സൈസ് സുഹൈലിനെതിരെയും മദ്യം നല്കിയ ബാറുകള്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
അതേസമയം, പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയതിനു ശേഷം സബ് ജയിലിലേക്ക് അയക്കാതെ കാക്കനാട് ബോസ്റ്റര് ഹോമിലേക്ക് അയച്ചതും വിമര്ശനങ്ങള്ക്ക് ഇടയാക്കിയിട്ടുണ്ട്. ജയില്ചട്ടം 324 പ്രകാരം, മുമ്പ് കേസുകളിൽ അകപ്പെട്ട ആൾ അല്ലെങ്കിൽ 21 വയസു വരെ ഇത്തരം കുറ്റങ്ങള് ചെയ്യുന്ന പ്രതികള ബോസ്റ്റര് ഹോമില് അയയ്ക്കാമെന്നാണ് പൊലിസിന്റെ വിശദീകരണം.
എന്നാല്, കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെടുന്ന 16നും 21നും പ്രായത്തില് ഇടയിലുള്ളവരെയാണ് ബോസ്റ്റല് സ്കൂളിലേക്ക് അയക്കണ്ടതെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ മരിച്ച വയനാട് സ്വദേശി ദേവികയുടെയും പാലക്കാട് സ്വദേശി ഗോപികയുടെയും കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, എഫ്ഐആറിൽ പേരില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നും ഇതു പ്രാഥമിക എഫ്ഐആർ മാത്രമാണെന്നും പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇത്തരം കൂടുതൽ വിവരങ്ങൾ വരികയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പിന്നാലെ പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തിയ വിവരവും പോലീസ് പുറത്തുവിട്ടു.
Kerala
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന് ശ്രമിച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. ആസാം സ്വദേശി യാസീന് ആലം എന്ന റീല്സ് യാസീന് ആണ് വെള്ളയില് പൊലിസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുവെച്ചാണ് ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്ക്ക് നേരെ അതിക്രമം നടന്നത്. യാസീന് ഉള്പ്പെടെയുള്ള ആസാം സ്വദേശികള് പരാതിക്കാരുടെ ദേഹത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയും വടിവാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലിസ് പറയുന്നു.
Kerala
കൊച്ചി: നെടുമ്പാശേരി മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവിനെയും സുഹൃത്ത് നിനവിനെയും കാക്കനാട് കറക്ഷണൽ ഹോമിലേക്ക് മാറ്റി. ആലുവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.
അറസ്റ്റിലായ ഇരുവർക്കും പ്രായം 19 ആണ്. ഇരുവരുടെയും പ്രായം പരിഗണിച്ചാണ് നടപടിയെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. 18നും 21നുമിടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല, ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസമയം അമിതവേഗത്തിലാണ് കാറോടിച്ചതെന്ന് പ്രതി സുഹൈൽ സജീവ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നും പ്രതിയുടെ മൊഴിയിലുണ്ട്.
Kerala
കോട്ടയം: കോട്ടയം മണിമലയിൽ കാപ്പികമ്പുകൊണ്ട് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷ് ആണ് അറസ്റ്റിലായത്.
കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ വച്ചായിരുന്നു സംഭവം.
സന്തോഷ് കഴിഞ്ഞ കുറെ നാളുകളായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമല്ല താമസിച്ചിരുന്നത്. ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് ചാരുവേലിയിലെ വീട്ടിലേക്കെത്തിയിരുന്നത്. ഇവിടെ വരുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.
സംഭവദിവസവും സന്തോഷ് ചാരുവേലിയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഭാര്യ സിന്ധുവിനെ ഉപദ്രവിച്ചു. ഇതിനിടെയാണ് ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്റെ തലയ്ക്കടിച്ചത്. തുടർന്ന് സച്ചുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala
കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ-എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലുകൾ സമർപ്പിച്ചിരിക്കുന്നത്.
സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയന്റെ ഭാഗം കേൾക്കേണ്ടതുണ്ടോയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. വിവരങ്ങളും തെളിവുകളും ലഭ്യമാണെങ്കിൽ കേസ് എടുക്കുന്നതിന് മുമ്പ് ആരോപണവിധേയനെ കേൾക്കേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.
വിവരം നൽകിയ വ്യക്തിയുടെ വിവരങ്ങൾ പരിഗണിക്കേണ്ടതുണ്ടോയെന്നും ഹർജി പരിഗണിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റീസുമാരായ കെ. നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ചിന് മുന്നിലുണ്ടായിരുന്ന ഹർജിയിൽ കക്ഷികളായിരുന്നില്ലെന്ന കാരണത്താൽ പിണറായി വിജയൻ അടക്കമുള്ളവർ അപ്പീൽ നൽകാൻ അനുമതി തേടുകയായിരുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്താൽ എന്താണ് സംഭവിക്കുകയെന്നും കോടതി നേരത്തേ ചോദിച്ചിരുന്നു. തുടർന്നാണ് അപ്പീൽ ഫയൽ ചെയ്യാൻ അനുമതി നൽകിയത്. ഒക്ടോബർ ഒമ്പതിലെ സിംഗിൾ ബെഞ്ച് വിധി പൂർണമായി റദ്ദാക്കണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യണമെന്നുമാണ് അപ്പീലിലെ പ്രധാന ആവശ്യങ്ങൾ. ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിട്ടുള്ളത്.
Kerala
പാലക്കാട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ഇഡിയും വിഡിയും ചേർന്നുള്ള മാച്ച് ഫിക്സിങ്ങാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ബി.രാജേഷ്. പിണറായി വിജയനെതിരായ നടപടി രാഷ്ട്രീയ വേട്ടയാടലാണ്. കേസിൽ മാത്യു കുഴൽനാടൻ കോടതിയിൽ ഉന്നയിച്ച കാര്യങ്ങൾക്കപ്പുറം എന്താണുള്ളതെന്ന് എം.ബി. രാജേഷ് ചോദിച്ചു.
മൂന്ന് കോടതികൾ തള്ളിക്കളഞ്ഞ കാര്യങ്ങൾ പരിഗണിക്കാതെ ഇഡി പറയുന്നത് വേദവാക്യമായി സർക്കാർ സ്വീകരിക്കുകയാണ്. ഇഡി കോടതിക്ക് മുകളിലല്ലെന്നും രാജ്യത്ത് വിശ്വാസ്യതയില്ലാത്ത ഏജൻസിയായി ഇഡി മാറിയെന്നും രാജേഷ് ആരോപിച്ചു. ഭീഷണിപ്പെടുത്തി നേടിയ മൊഴികൾ പരിശോധിക്കാതെ ദുരുപയോഗം ചെയ്യുകയാണെന്നും ക്രിമിനൽ സംഘത്തെപ്പോലെയാണ് ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും ഇഡിയും തമ്മിൽ ഒത്തുകളി നടന്നതായും ഇഡിക്ക് സർക്കാർ സൗകര്യമൊരുക്കിക്കൊടുത്തതായും രാജേഷ് ആരോപിച്ചു. ഗോളിയില്ലാത്ത ഗോൾപോസ്റ്റിൽ ഗോൾ നേടുന്നതുപോലെയാണ് ഒരു വിധി സമ്പാദിച്ചുകൊണ്ട് പിണറായി വിജയനെയും ഇടതുപക്ഷത്തെയും വേട്ടയാടാൻ ശ്രമിക്കുന്നത്. ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രാജേഷ് വ്യക്തമാക്കി.
വി.ഡി.സതീശന്റെ നിലപാട് സ്വന്തം നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് അദ്ദേഹത്തിന്റെ നടപടി. ഇന്ന് പിണറായി വിജയനെതിരെ നടപടിയുണ്ടായെന്ന് കരുതി ആഹ്ളാദിക്കുന്നവർക്ക് നേരെയും നാളെ ഇഡി എത്തിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Kerala
ആലുവ: എറണാകുളം ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് സംഭവത്തിൽ ആലുവ പൊലിസിന്റെ പിടിയിലായത്.
പതിനഞ്ചുകാരന്റെ സുഹൃത്തിനെ തേടിയാണ് പ്രതികൾ എത്തിയത്. സുഹൃത്ത് എവിടെയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദനത്തിനിരയാക്കിയത്. സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ പൊലിസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് എൻഐടിക്ക് സമീപത്ത് നിന്ന് എംഡിഎംഎയുമായി കാപ്പ കേസ് പ്രതിയും നിരവധി കേസുകളിൽ പ്രതിയായ യുവതിയും പിടിയിൽ. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലിൽ വി.എം. അഫ്നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരാണ് പിടിയിലായത്.
എൻഐടി പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി പൊലിസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായ നിലയിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടത്. പൊലിസിനെ കണ്ട് കാർ നിർത്താതെ മറ്റൊരു വഴിയിലൂടെ വേഗത്തിൽ പോയി.
തുടർന്ന പൊലിസ് കാറിനെ പിന്തുടരുകയായിരുന്നു. തുടർന്ന് കാർ എൻഐടി ഹോസ്റ്റലിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായി കണ്ടെത്തി. പൊലിസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തി.
പിടിയിലായ ഇരുവരും മുമ്പും സമാനമായ കേസുകളുണ്ട്. കാപ്പ ഉൾപ്പെടെ 11കേസുകളിൽ പ്രതിയാണ് അഫ്നാജ്. റിൻഷ ഫാത്തിമയുടെ പേരിൽ മൂന്ന് കേസുകളുമുണ്ടെന്ന് പൊലിസ് പറഞ്ഞു.
Kerala
പാലക്കാട്: ട്രെയിനില് നിന്ന് യുവതിയുടെ മൊബൈല് ഫോണ് മോഷ്ടിച്ച സംഭവത്തിൽ സിനിമ സംവിധായകൻ പിടിയിൽ. കള്ളൻമാരുടെ വീട് എന്ന സിനിമയുടെ സംവിധായകന് പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന് (46) ആണ് പിടിയിലായത്.
ഷൊര്ണൂര് റെയില്വേ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. മണ്ണാര്ക്കാട് പൊറ്റശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന മൊബൈല് ഫോണ് ആണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സംവിധാനം ചെയ്ത ചിത്രത്തില് നിന്ന് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാകാതിരുന്നതോടെയാണ് സാമ്പത്തിക ബാധ്യതകള് തീര്ക്കാന് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പ്രതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. പൊലിസ് പിടിയിലാകാതിരിക്കാന് താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു പ്രതി.
നിലവില് ഷൊര്ണൂര് റെയില്വേ പൊലിസ് രജിസ്റ്റര് ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവര്ച്ചകളിലെയും തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും മൊബൈല് ഫോണും പ്രതിയില് നിന്നും കണ്ടെടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്കു നയിച്ച പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരായ എഫ്ഐആറുകൾ റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ആ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വ്യക്തമാക്കി.
കുറ്റാന്വേഷണം നടത്താനുള്ള പൊലിസിന്റെ അധികാരത്തിൽ കോടതി ഇടപെടരുതെന്ന് ചൂണ്ടക്കാട്ടി മുംബൈ സ്വദേശിയായ എൽ. രാമനാഥൻ എന്നയാളാണു കോടതിയെ സമീപിച്ചത്.
വിദ്യാർഥികൾക്കു ദീർഘകാല ഭാവിയുണ്ടെന്നും കോടതി നടപടികളിൽ അവർ കുടുങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, എല്ലാ സാഹചര്യത്തിലും ആർട്ടിക്കിൾ 142 ഉപയോഗിക്കാറില്ലെന്നും കൂട്ടിച്ചേർത്തു.
Kerala
കൽപ്പറ്റ: ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്ത കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി.
ലില്ലി ജോസ് നിലവിൽ കേസിൽ പ്രതിയല്ലാത്ത സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. എന്നാൽ ഭാവിയിൽ കേസുമായി ബന്ധപ്പെട്ട് ലില്ലി ജോസിനെ പ്രതിചേർക്കുകയാണെങ്കിൽ നോട്ടീസ് നൽകിയശേഷം മാത്രമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്ന് കോടതി നിർദേശിച്ചു.
ലില്ലി ജോസിന്റെ അഭിഭാഷകൻ മുന്നോട്ടുവച്ച ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തതിന് പിന്നാലെ വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസ് എന്നയാളുടെ പേരിലാണെന്നും വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. കല്ലമ്പലം സ്വദേശി ബാബുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്.
ചൊവ്വാഴ്ച വൈകിട്ടോടെ രക്തം വാർന്ന നിലയിൽ കരവാരം പഞ്ചായത്തിന് സമീപത്ത് നിന്ന് ബാബുവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കല്ലമ്പലം പൊലിസ് ബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി.
Kerala
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി സ്വർണമാല മോഷ്ടിച്ച പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കർ(34) ആണ് പിടിയിലായത്.
ഒക്ടോബർ നാലിന് രാത്രി ഒൻപതരയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തായിരുന്നു അപകടം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയിൽ കയറിക്കൂടിയ പ്രതി ആശുപത്രിയിൽ എത്തിയ ഉടൻ ഇയാളുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ് കുറവൻതോട് ജംഗ്ഷനിൽവച്ച് ആയിരുന്നു പ്രതിയെ സാഹസികമായി പിടികൂടിയത്.
Kerala
കണ്ണൂർ: തലശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദീൻ ആണ് പിടിയിലായത്. മോഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ തലശേരി പൊലിസ് പിടികൂടിയത്.
തലശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെ ആയിരുന്നു കവർച്ച. മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
10,000 രൂപയാണ് പ്രതി കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളൻ കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദീനാണെന്ന് വ്യക്തമായത്. ഇയാളെ പള്ളൂർ ഭാഗത്തുനിന്ന് മണിക്കൂറുകൾക്കകം പൊലിസ് പിടികൂടുകയായിരുന്നു.
Kerala
തൃശൂര്: സുഹൃത്തിന് മദ്യം നൽകി മയക്കി സ്വര്ണമാലയും ഐഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മുവാറ്റുപുഴ സ്വദേശി ലിബിന് ബെന്നി (47) ആണ് പിടിയിലായത്. ചാലക്കുടി പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റിക്കാട് പുന്നേലിപറമ്പില് ഷൈജുവിന്റെ മാലയും ഫോണുമാണ് പ്രതി കവര്ന്നത്. ഷൈജു തൃശൂരില് ഹോംനേഴ്സായി ജോലി നോക്കുകയാണ്. മാസങ്ങള്ക്ക് മുമ്പാണ് ഷൈജുവും പ്രതിയും തിരുവനന്തപുരത്ത് വച്ച് പരിചയപ്പെടുന്നത്.
തുടർന്ന് ഇവര് പലപ്പോഴും ഫോണില് ബന്ധപ്പെട്ട് പരിചയം പുതുക്കാറുമുണ്ട്. സംഭവദിവസം ഷൈജു ചാലക്കുടിയിലേക്കെത്തുന്നത് മനസിലാക്കി പ്രതി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കാത്തുനിന്നു. തുടര്ന്ന് ഷൈജുവുമായി ലോഡ്ജ് മുറിയിലെത്തി.
തുടർന്ന് ഇരുവരും മദ്യപിക്കുകയും മദ്യലഹരിയില് മയങ്ങിപോയ ഷൈജുവിനെ കട്ടിലില് കിടത്തി കഴുത്തില് നിന്നും ഒന്നര പവന് തൂക്കമുള്ള സ്വര്ണമാലയും പോക്കറ്റില് നിന്ന് ഐഫോണും 400 രൂപയും കവര്ന്ന് മുറിയില് നിന്നും കടന്നു കളയുകയായിരുന്നു. ഷൈജു നൽകിയ പരാതിയെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്കരയില് ഗൃഹനാഥനെ വീട്ടില് കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. പൂഴിക്കുന്ന് സ്വദേശി രാജൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് വെങ്ങാനൂര് സ്വദേശി അനൂപ് കൃഷ്ണൻ ആണ് പിടിയിലായത്.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രാജന്റെ മൃതദേഹം ഇന്ന് രാത്രി എട്ടോടെയാണ് അയല്വാസികള് കാണുന്നത്. കൊലപാതകം ഇന്നലെ നടന്നതാകാനാണ് സാധ്യതയെന്ന് പൊലിസ് പറഞ്ഞു. തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിൽ 35 മുറിവുകളുണ്ട്. കൊല്ലപ്പെട്ട രാജനും അറസ്റ്റിലായ അനൂപ് കൃഷ്ണനും സുഹൃത്തുക്കളാണെന്ന് പൊലിസ് പറയുന്നു. മദ്യപിച്ച ശേഷം രാജൻ സ്ഥിരമായി അനൂപ് കൃഷ്ണനെ മര്ദിക്കാറുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ യുവാവ് മരിച്ചത് പൊലിസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയുടെ മരണത്തെ തുടർന്നാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്.
അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയ അയൽവാസിയെ പൊലിസ് മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. ഒക്ടോബർ രണ്ടിനാണ് സംഭവം നടന്നത്.
സജിയുടെ അയൽവാസിയായ വിഘ്നേശ്വരന്റെ വീട്ടിൽ നിന്നാണ് പൊലിസ് നാല് ലിറ്റർ വിദേശ മദ്യം പിടികൂടിയത്. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലിസ് സംഘം വിഘ്നേശ്വരനെ മർദിച്ചെന്നും അയൽവാസിയായ സജി ഇത് തടഞ്ഞപ്പോൾ സജിയെയും പൊലിസ് തല്ലിയെന്നുമാണ് പരാതി.
എട്ട് പൊലിസുകാർ വളഞ്ഞിട്ട് തല്ലിയെന്നും നിലത്തുവീണപ്പോൾ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നും ആരോപണമുണ്ട്. തുടർന്ന് വിഘ്നേശ്വരനുമായി പൊലിസ് സംഘം മടങ്ങി. അവശനിലയിലായ സജി രാത്രിയോടെ രക്തം ഛർദിച്ചു.
തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സജിക്ക് മരുന്ന് നൽകി വീട്ടിലേക്കയച്ചു. ഇന്ന് പുലർച്ചെയോടെ സജി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പിന്നാലെയാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്. പരാതിയിൽ നടപടിയെടുക്കുമെന്ന് ആറ്റിങ്ങൾ ഡിവൈഎസ്പി ഉറപ്പ് നൽകിയതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Kerala
കൊച്ചി: ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ സഹപ്രവർത്തകയായ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ.
കലൂർ ഫ്രീഡം റോഡിലെ ജെഎം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് പിടിയിലായത്. മുളവുകാട് പൊലിസ് ആണ് പ്രതിയെ എറണാകുളത്തെ ബാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലിസ് പറഞ്ഞു. ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക താത്പര്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് യുവതി മുളവുകാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലിസ് കണ്ടെത്തിയത്.
National
ഹൈദരാബാദ്: ഹൈദരാബാദിൽ യുവ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ഹനുമകൊണ്ടയിലുള്ള കോളജിൽ പീഡിയാട്രിക്സ് പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. കോമതി ശ്രീജന(27) ആണ് മരിച്ചത്.
രവി കുമാർ എന്ന സുഹൃത്തിന് സ്വർണമാല തിരികെ നൽകാനാണ് താൻ ഹൈദരാബാദിലേക്ക് പോകുന്നതെന്ന് ശ്രീജന വീട്ടുകാരോട് പറഞ്ഞിരുന്നു. സെപ്റ്റംബർ 30ന് ആണ് ഹൈദരാബാദിലെ മിയാപുരിലുള്ള ഹോട്ടലിൽ ശ്രീജന മുറിയെടുത്തത്.
ശ്രീജനയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെ കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ ശ്രീജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പൊലിസ് വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രീജനയെ കാണാൻ ഹോട്ടലിലെത്തിയ സുഹൃത്ത് രവി കുമാറിനെ നിലവിൽ കാണാനില്ല. ഇയാൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മുത്തച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരി പിടിയിൽ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തച്ഛനിൽ നിന്ന് നിരന്തരം ലൈംഗികാതിക്രമം ഉണ്ടായതാണ് കൃത്യത്തിന് കാരണമെന്ന് പെൺകുട്ടി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
മാതാപിതാക്കളുമായുണ്ടായ തർക്കത്തിന് പിന്നാലെ ഞായറാഴ്ച പുലർച്ചെയാണ് പെൺകുട്ടി മുത്തച്ഛന്റെ വീട്ടിലെത്തിയത്. വീടിനുള്ളിൽ കടന്ന പെൺകുട്ടി ക്രിക്കറ്റ് ബാറ്റുകൊണ്ട് മുത്തച്ഛന്റെ തലയിൽ നിരവധി തവണ അടിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് മുത്തച്ഛൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിനിടെ മുത്തശ്ശി ബന്ധുക്കളെയും പരിസരവാസികളെയും വിവരമറിയിച്ചു. ഇവരെല്ലാവരും ചേർന്ന് വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
Kerala
കൊച്ചി: കൊച്ചി കളമശേരിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാർത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.
സ്പായിൽ ജോലി നൽകാമെന്ന് അറിയിച്ചാണ് യുവതിയെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഒക്ടോബർ രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്പാ ജോലിക്കായുള്ള ഇന്റർവ്യൂവിന്റെ പേരിൽ യുവതിയെ ലോജ്ഡിലെത്തിച്ച് ലഹരിനൽകി മയക്കുകയും ലൈംഗികാത്രികമം നടത്തിയെന്നുമാണ് പരാതി.
Kerala
തിരുവനന്തപുരം: കോവളം ജംഗ്ഷനിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കുളത്തൂർ വാർഡിൽ പനയുടെമൂട് നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ആകാശ്(26) ആണ് പിടിയിലായത്.
നാല് മാസം മുമ്പാണ് ആകാശിന്റെ സംഘത്തിലെ തുമ്പ സ്വദേശി സച്ചു, ശ്രീകാര്യം സ്വദേശി അഖിൽ കൃഷ്ണണൻ എന്നിവർ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായത്. 190ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് അന്ന് പൊലിസ് പിടിച്ചെടുത്തത്.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ആകാശിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പേരിലുള്ള നാല് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലിസ് അറിയിച്ചു. കേസിൽ നേരത്തെ പിടിയിലായ സച്ചു, അഖിൽ കൃഷ്ണണൻ എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിൽ ആണ് പിടിയിലായത്. പാലാരിവട്ടം പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ്ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പരാതിക്കാരിയിൽ നിന്ന് പ്രതി 1,18,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ കണ്ണൂർ സ്വദേശിയെയും സുഹൃത്തിനെയും കമ്പിവടികൊണ്ട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് തളിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി.
തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 3.30ന് സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്ക് മുന്നിലായിരുന്നു ആക്രമണം.
കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ് ഷിബിൽ കമ്പിവടി ഉപയോഗിച്ച് ഇരുവരെയും മർദിച്ചെന്നാണ് പരാതി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പിലെ മോഷണക്കേസുമായുള്ള ബന്ധം കണ്ടെത്തിയത്.
ജൂലൈ 14ന് രാത്രി തളിപ്പറമ്പ് പൂമംഗലത്തെ കോളിയാടൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതി ഇവരെ ആക്രമിച്ച ശേഷം ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നാണ് പൊലിസ് പറയുന്നത്.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ സ്വത്തുതർക്കത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിൽ. വെള്ളിമൺ സ്വദേശി രാജു(56) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ലേഖ മേരിയാണ് സംഭവത്തെ തുടർന്ന് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ലേഖ മേരി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ കുണ്ടറ പൊലിസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
Kerala
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരാണ് പിടിയിലായത്. ഒന്നര ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടക വീട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കാളിയാർ പൊലിസും തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പ്രതികൾ പിടിയിലായത്.
വണ്ണപ്പുറം പഞ്ചായത്തംഗത്തിന്റെ ഭർത്താവാണ് പിടിയിലായ റാഫി മുണ്ടുകുന്നേൽ. പൊലിസ് കസ്റ്റഡിയിലെടുത്ത റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
Kerala
തിരുവനന്തപുരം: മുക്കോട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എസ്റ്റേറ്റ് കാവൽക്കാരനായ സുകുമാരൻകുട്ടി നായർ, ചന്ദ്രദാസ് എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 26ന് ആണ് കേസിന് ആസ്പദമായ സംഭവം.
ചന്ദ്രദാസിന്റെ വീട്ടിൽനിന്ന് പാകം ചെയ്ത കാട്ടുപോത്തിറച്ചിയും വനംവകുപ്പ് കണ്ടെടുത്തിരുന്നു. നായാട്ടുസംഘത്തിലെ അംഗങ്ങളാണിവരെന്നും ഏഴ് പേർ സംഘത്തിലുള്ളതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലെ പ്രധാനികൾ ഒളിവിലാണ്.
പ്രതികൾ ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടിച്ചെടുത്തു. പിടിയിലായ ഇരുവരെയും നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
അമൃത്സർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവിന് വെടിയേറ്റു. ശനിയാഴ്ച പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അമൃത്സർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഴിയിൽ രക്തത്തിൽ കുളിച്ചു കിടന്ന നിലയിലാണ് സന്ധുവിനെ നാട്ടുകാർ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പ് വലിയ തോതിൽ രക്തം വാർന്നുപോയതായാണ് വിവരം.
പ്രതികളെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായി പൊലിസ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ധു മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങളുണ്ടെങ്കിലും ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
National
ബെലഗാവി: എസ്ഐആറിന്റെ മറവിൽ കർണാടകയിലെ ബെളഗാവി ജില്ലയിൽ മുസ്ലിംകളുടെ വോട്ടുകൾ കൂട്ടത്തോടെ വെട്ടാൻ ശ്രമിച്ച ബിജെപി നേതാവ് രവി പാട്ടീലിനും മറ്റു നേതാക്കൾക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എസ്ഐആർ നടപടിക്കിടെ ഫോം-7 ഉപയോഗിച്ച് 198 മുസ്ലിം വോട്ടർമാരുടെ പേര് നീക്കം ചെയ്യാനായിരുന്നു ബിജെപി നേതാക്കളുടെ ശ്രമം.
ബെളഗാവി മാർക്കറ്റ് പൊലിസ് സ്റ്റേഷനിലാണ് രവി പാട്ടീലിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ബൂത്ത് ലെവൽ ഏജന്റ് മീരാസാബ് സാനഡിയുടെ പരാതിയിലായിരുന്നു കേസെടുത്തത്.
മുസ്ലിം വോട്ടർമാരെ മാത്രം നീക്കം ചെയ്യാൻ രവി പാട്ടീൽ, ശങ്കർ ബീരപ്പ നായിക്, പാശന്ത് ദീപക് മുഡിൻമണി എന്നിവരും മറ്റ് ഇരുപത്തഞ്ചോളം പേരും വ്യാജ രേഖയുണ്ടാക്കി ബിഎൽഒയ്ക്കു സമർപ്പിച്ചതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി. മൈസൂരുവിലും ബിദറിലും സമാന പരാതികളിൽ കേസെടുത്തിട്ടുണ്ട്.
ബിദറിൽ താൻ ഉൾപ്പെടെ 3244 വോട്ടർമാരെ സ്ഥലംമാറിയവരുടെയും ഹാജരില്ലാത്തവരുടെയും പട്ടികയിൽ ഫോം 7 ഉപയോഗിച്ച് ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് ബിസിനസുകാരനായ മുഹമ്മദ് അതീഖ് പരാതി സമർപ്പിച്ചു. തുടർന്ന് 32 പേർക്കെതിരേ വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്തു.
മൈസൂരുവിൽ സാമൂഹിക പ്രവർത്തകനായ സയിദ് ഹസ്രത് ഉല്ല നൽകിയ പരാതിയിലാണു കേസെടുത്തത്. ഇദ്ദേഹവും കുടുംബവും രജിസ്ട്രേഡ് മേൽവിലാസത്തിൽ താമസിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫോം 7 വഴി വ്യാജപരാതി നല്കിയത്.
സയിദ് ഹസ്രത് ഉല്ലയുടെ പരാതിയിൽ അനിൽ തോമസ് (ബിജെപി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ്), സി. ഹരീഷ്കുമാർ, എം. രാഘവേന്ദ്ര എന്നിവർക്കെതിരേ നരസിംഹരാജ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Kerala
തൃശൂര്: തൃശൂര് നഗരത്തിലെ ലോഡ്ജില് നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്തിന്റെ ഭാര്യയും ക്വട്ടേഷൻ സംഘാംഗങ്ങളും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ.
മലപ്പുറം സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ക്വട്ടേഷന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ആണ്സുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷന് നല്കിയതെന്നും പൊലിസ് അറിയിച്ചു. സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
യുവതിയുടെ ആൺസുഹൃത്തിന്റെ ഭാര്യ ദേവി, ഗുണ്ടാതലവൻ തോമസ്, സംഘാംഗങ്ങളായ പാല്രാജ്, ശങ്കര്, രഘുപതി എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി ഗുണശേഖരന് നിലമ്പൂര് സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു.
ഇരുവരും തൃശൂരിലെത്തി ലോഡ്ജില് മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതറിഞ്ഞ ഗുണശേഖരന്റെ ഭാര്യ ദേവി, തോമസിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തുടര്ന്ന് ദേവിയും തോമസും ഉള്പ്പെടെ അഞ്ചുപേര് തൃശൂരിലെത്തി.
പ്രതികൾ ഗുണശേഖരനെയും യുവതിയെയും ബലമായി കാറില് കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഗുണശേഖരന്റെ കൈയും കാലും തല്ലിയൊടിച്ച സംഘം, യുവതിയെ മറ്റൊരു കാറില് കയറ്റി കൂട്ട ബലാത്സംഗത്തിനിരയാക്കി. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂര് പൊലിസില് പരാതി നൽകുകയായിരുന്നു. ഈ കേസ് പിന്നീട് തൃശൂര് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Kerala
ഹരിപ്പാട്: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവും മാതാപിതാക്കളും പിടിയിൽ. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് കേസിൽ പിടിയിലായത്.
നിഥിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അന്നുമുതൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ തന്നെ ആക്രമിക്കുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
സെപ്റ്റംബർ 23ന് പ്രതികൾ യുവതിയെയും അഞ്ചുവയസുള്ള പെൺകുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽവാസി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ തൃക്കുന്നപ്പുഴ പൊലിസിൽ നൽകിയ പരാതിയിലാണ് നടപടി.
ആക്രമണത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി സെപ്റ്റംബർ 26ന് ആണ് ആശുപത്രി വിട്ടത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽവിട്ടു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിക്കുളം സ്വദേശി പ്രവീൺ ആണ് പിടിയിലായത്. സെപ്റ്റംബർ 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വയനാട്, റാന്നി സ്വദേശിനികളെയാണ് പ്രവീൺ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വീടുകളിലെത്തി മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന യുവതികളാണ് ഇരുവരും. പ്രതി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന യുവതികളുടെ അടുത്തെത്തി താനും ആ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നു.
വാഹനത്തിൽ കയറിയശേഷം ഇയാൾ യുവതികളെ ഉപദ്രവിച്ചെന്നാണ് പരാതി. ശേഷം മല്ലപ്പളി - വെണ്ണിക്കുളം റോഡിൽ ഇറക്കിവിട്ടെന്നും യുവതികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയം. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസമായതിനാൽ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും. അഞ്ചും മൂന്നും വയസുള്ള കുട്ടികളെയാണ് അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ആദ്യം അഞ്ചുവയസുകാരി മകളെയാണ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്നാണ് നിവേദ്യയുടെ മൊഴി.
അഞ്ച് വയസുകാരിയുടെ മരണം ഉറപ്പിച്ച ശേഷം ഇളയ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞത്. വെള്ളത്തിൽ തള്ളിയിട്ട് മുതുകിൽ പിടിച്ച് മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
കൊലപാതക കാരണം വിശ്വാസയോഗ്യമല്ലെന്ന് പൊലിസ് അറിയിച്ചു.പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നാണ് പൊലിസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുള്ള ജെന്നിഫർ ജൂലിയേറ്റ്, മൂന്ന് വയസുള്ള റോബിൻ ക്രിസ്റ്റോഫർ എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ള തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതി നിവേദ്യ മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ചെറിയ ടാങ്ക് ആയതിനാൽ അഞ്ച് വയസുകാരി മുങ്ങി മരിക്കാനുള്ള സാധ്യത കുറവായിരുന്നു. ഈ സംശയമാണ് അമ്മയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലേക്ക് പൊലിസിനെ നയിച്ചത്.
Kerala
മാന്നാർ: കനാലിലെ വെള്ളം തുറന്നുവിടാതിരുന്നത് ചോദ്യം ചെയ്ത വാർഡ് മെമ്പറെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും പിഴയും. മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇരമത്തൂർ പരുവത്തറയിൽ മഞ്ഞ എന്ന് വിളിക്കുന്ന രമണൻ (53), കുമരേത്ത് ജയചന്ദ്രൻ (42), തോപ്പിൽ രാജീവ് (39), കുട്ടനാട് വെളിയനാട് സ്വദേശി ഷിന്റോ ബാബു (42) എന്നിവർക്കാണ് ഏഴ് വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പരിക്കേറ്റയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. 2019 മാർച്ച് 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചെന്നിത്തല മുണ്ടോലിക്കടവിന് സമീപം പമ്പാ ഇറിഗേഷൻ പ്രൊജക്ടിന്റെ സബ് കനാൽ ചീപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സംഭവം.
ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് തീരുമാനം അവഗണിച്ച് കനാലിലെ വെള്ളം തുറന്നുവിടുന്ന ചീപ്പ് പ്രതികൾ അടച്ചുവച്ചതിനെ തുടർന്ന് ഇത് തുറന്നുനൽകണമെന്ന് വാർഡ് മെമ്പറായ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായത്.
ഗോപാലകൃഷ്ണനെ തടഞ്ഞുനിർത്തി കൈക്കോടാലി ഉപയോഗിച്ച് ഇടതുകാലിൽ വെട്ടുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗോപാലകൃഷ്ണന്റെ കണങ്കാൽ അറ്റും അസ്ഥി ഒടിഞ്ഞും ഗുരുതരമായി പരിക്കേറ്റിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളിനെയാണ് വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൂരജ് നഗറിൽ രതിബാഡ് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് രാകേഷ് അഗർവാളിന്റെ വീട്ടിൽ രണ്ട് ദിവസം മുൻപ് ജോലിക്ക് ചേർന്നയാളെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
കഴുത്തറുത്ത നിലയിലാണ് രാകേഷ് അഗർവാളിന്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലിസ് പരിശോധിച്ച് വരികയാണ്.
Kerala
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഭീകരവാദ ബന്ധം ആരോപിച്ച് ആസാം സ്വദേശി പിടിയിൽ. ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
എൻഐഎ നടത്തിയ പരിശോധനയിലാണ് പ്രതിയെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു പ്രതി. പുലർച്ചെയാണ് എൻഐഎ സംഘം പട്ടാമ്പി വിളയൂരിൽ പരിശോധന നടത്തിയത്.
കേരളം, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ 16 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന ഇമാം മഹ്മദൂർ കഫിലയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരം.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി. കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി പിടിയിലായിട്ടുണ്ട്.
കീഴൂകര സ്വദേശി ജിത്തു ആണ് പിടിയിലായത്. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ദിൻഷ പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് പറയുന്നു.
പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തിയത്. ദിൻഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: യുവാവിനെ വീട്ടില് നിന്ന് വിളിച്ചിറക്കി സംഘം ചേര്ന്ന് മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. മൂക്കുതല സ്വദേശികളായ ജിതിന് (25), നിഹാല് (18), മുഹമ്മദ് ഹാദിഫ് (19), രാഹുല് (25) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൂക്കുതല സ്വദേശി വെന്നില വളപ്പില് അഫ്സലിനാണ് മര്ദനമേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് അഫ്സലിനെ വീട്ടില്നിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവില്പാടം കുളത്തിന് സമീപത്തുവച്ച് മര്ദിച്ചെന്നാണ് പൊലിസിന് ലഭിച്ച പരാതി.
കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയാണ് പൊലിസ് കേസെടുത്തത്. പ്രതികളെ പൊന്നാനി കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
മലപ്പുറം: ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ ഔദ്യോഗിക ഫോണ് നമ്പറിലേക്ക് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില് പ്രതി പിടിയിൽ. പാവിട്ടപ്പുറം ഒതളൂര് സ്വദേശി പ്രേമരാജന് (46) ആണ് പിടിയിലായത്.
രാത്രി സമയം ഉൾപ്പെടെ സ്റ്റേഷനിലേക്ക് ഫോണ് വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. തുടര്ച്ചയായ ഫോണ്വിളികള് കാരണം സ്റ്റേഷനിലെ ദൈനംദിന പ്രവര്ത്തനങ്ങള്ക്കും തടസമുണ്ടായതായി പൊലിസ് പറയുന്നു.
ഫോണ്വിളികളുടെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് പ്രതി മൈസൂരില് നിന്നാണ് വിളിക്കുന്നതെന്ന് പൊലിസ് കണ്ടെത്തിയത്. മൈസൂരിലെ ഒരു ഫര്ണിച്ചര് സ്ഥാപനത്തില് ജോലി ചെയ്തുവരികയായിരുന്നു പ്രതി.
വര്ഷങ്ങള്ക്ക് മുമ്പ് ബന്ധുക്കള് നല്കിയ മറ്റൊരു കേസില് പൊലിസ് പ്രേമരാജനെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്കി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഫോൺ വിളിയെന്നാണ് പൊലിസിന്റെ നിഗമനം. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30) ഗോബർദൻ നിയാൽ (36) ഗജീന്ദ്ര റാണ (20) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ബസ് കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്.
കിലോയ്ക്ക് 3,000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. പ്രതികൾ കുറച്ചുകാലമായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വെട്ടുതറ സ്വദേശി സ്റ്റീഫൻ ആണ് പിടിയിലായത്.
പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
സ്റ്റീഫന്റെ വെട്ടേറ്റ് സദ്ദാം ഹുസൈന്റെ വലതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അസ്ഥിക്ക് പൊട്ടലുമുണ്ട്. സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയുമാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Kerala
മലപ്പുറം: കുറ്റിപ്പുളി മേഖലയിൽ വീടുകളില് കയറി മൊബൈല് ഫോണുകള് മോഷ്ടിച്ച സംഭവത്തില് പ്രതി പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീന് (44) ആണ് പിടിയിലായത്. പാണ്ടിക്കാട് പൊലിസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകള് ലക്ഷ്യമിട്ടായിരുന്നു പ്രതിയുടെ മോഷണം. വീട്ടുകാരുമായി പരിചയം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയിരുന്നത്.
പ്രതിക്കെതിരെ മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പൊലിസ് സ്റ്റേഷനുകളില് നിരവധി കേസുകള് നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. കരുവാരകുണ്ട് പൊലിസ് സ്റ്റേഷന് പരിധിയില് മധ്യവയസ്കയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലും ഷംസുദ്ദീന് പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Kerala
കൊച്ചി: നടി അന്സിബ ഹസൻ നൽകിയ പരാതിയില് നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുത്തു. കോടതി നിര്ദേശപ്രകാരം പാലാരിവട്ടം പൊലിസ് ആണ് കേസെടുത്തത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. നേരത്തെ ഇതേ കേസിൽ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ പൊലിസ് തയാറായിരുന്നില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനുപിന്നാലെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി വീണ്ടും പരിശോധിക്കാന് ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്ദേശം നല്കുകയായിരുന്നു. ഇതേതുടർന്നാണ് പരാതിയിൽ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.
Kerala
കൊല്ലം: കൊല്ലം ആയൂരിൽ വയോധികയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലിസ്. ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകൾ അമൃതയും ചേർന്നാണ് വയോധികയെ ആക്രമിച്ചത്.
രാധാമണിയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിക്കുകയായിരുന്നു. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണം. ചടയമംഗലം പൊലിസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ട്രാപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി.
Kerala
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കല്ലമ്പലം സ്വദേശി റെജി ആണ് പിടിയിലായത്. ഇടമുളയ്ക്കൽ വാഴോട് സ്വദേശി ലിസിക്ക് ആണ് പൊള്ളലേറ്റത്.
ശനിയാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. പ്രതി ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിസിയുടെ മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ലിസി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ലിസി ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നത് റെജിക്ക് ഇഷ്ടമല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
കൊച്ചി: വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതി പിടിയിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ സ്വദേശി അജിത് കുമാർ ആണ് പിടിയിലായത്. മാർച്ച് 31ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പുത്തൻകുരിശ് പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരൻ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പ്രതി കാസർഗോഡ് ഉദുമ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു.
പുത്തൻകുരിശ് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കുണ്ടറ, കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷനുകളിലും കേസുണ്ട്.
National
ചണ്ഡീഗഡ്: ചണ്ഡീഗഡിൽ പൊലിസ് ഉദ്യോഗസ്ഥനെ മകൻ വെടിവച്ച് കൊലപ്പെടുത്തി. പൊലിസ് ആസ്ഥാനത്തെ ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗ് ആണ് മകൻ അർമാന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചതായി പൊലിസ് അറിയിച്ചു.
കാമുകിയെ വിവാഹം ചെയ്യാൻ 21 വയസ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് അറിയിച്ചതാണ് നിതിൻ സിംഗിനെ കൊലപ്പെടുത്താൻ കാരണമായത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. കാമുകിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു.
മാസങ്ങൾക്ക് മുമ്പ് മണിമാജ്രയിൽ വച്ച് അർമാൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ അർമാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ രാസലഹരിവേട്ട. 105 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. എക്സൈസ് നാർകോട്ടിക് ടീം ആണ് പ്രതികളെ പിടികൂടിയത്. ആകാശ്, അരവിന്ദ് എന്നീ യുവാക്കളാണ് ലഹരിയുമായി പിടിയിലായത്.
തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിൽ നിന്നാണ് ബൈക്കിൽ ലഹരികടത്തുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. മൂന്നാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് വാണിജ്യ അളവിലുള്ള ലഹരിവേട്ട. പിടിയിലാവർ ആദ്യമായാണ് ലഹരി കേസിൽ പ്രതിയാകുന്നതെന്നും എക്സൈസ് സംഘം അറിയിച്ചു.
Kerala
തൃശൂര്: കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയില്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടില് രാംവിലാസ് ആണ് പിടിയിലായത്.
ബ്ലൂടൂത്ത് സ്പീക്കര് തിരികെ ചോദിച്ചതിനെ തുടര്ന്നുണ്ടായ തര്ക്കത്തിനൊടുവിലാണ് പ്രതി ഒരു കുടുംബത്തിലെ നാലുപേരെ മര്ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിക്കുകയും ചെയ്തത്.
കളരിപറമ്പ് കുന്നത്ത് വീട്ടില് സലീഷ്, ഭാര്യ, പ്രായപൂര്ത്തിയാകാത്ത രണ്ട് പെണ്മക്കള് എന്നിവര്ക്കാണ് ആക്രമണത്തില് പരിക്കേറ്റത്. ജൂലൈ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടികള്ക്ക് ഡാന്സ് കളിക്കാനായി നല്കിയിരുന്ന ബ്ലൂടൂത്ത് സ്പീക്കര് രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്ക്കമാണ് അക്രമണത്തില് കലാശിച്ചത്.
സലീഷിനെ മർദിക്കുന്നതിനിടെ തടയാനെത്തിയ ഭാര്യയെയും കുട്ടികളെയും പ്രതി ആക്രമിക്കുകയായിരുന്നു. തുടര്ന്ന് എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന് ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ എറണാകുളത്ത് നിന്നാണ് പൊലിസ് പിടികൂടിയത്.
Kerala
കൊച്ചി: മാസപ്പടി കേസില് ഇഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തില് എഫ്ഐആര് ഇടാന് വൈകുന്നതിനെതിരായ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകന് കെ.എം ഷാജഹാന് നല്കിയ ഹര്ജി ജസ്റ്റിസ് എ. ബദറുദീന് പരിഗണിക്കും. ബാങ്ക് രേകകള് ഉള്പ്പെടെയുള്ള തെളിവുകള് നല്കിയിട്ടും എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തത് ഒത്തുകളിയാണ് എന്നാണ് ഹര്ജിയിലെ ആരോപണം.
പിണറായി വിജയന്, ടി.വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശുപാര്ശ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കാമെന്നാണ് സര്ക്കാറിന്റെ തീരുമാനം. ഇതിനായി നിയമപദേശവും സര്ക്കാര് തേടിയിരുന്നു.
എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള സര്ക്കാര് തീരുമാനം നിയമവിരുദ്ധമാണെന്നും ഹര്ജിയില് ആരോപിക്കുന്നു. ഇതിന് പിന്നില് ഒത്തുകളിയുണ്ട്. ബന്ധപ്പെട്ട ഫയലുകളും രേഖകളും ആഭ്യന്തര വകുപ്പില് നിന്ന് വിളിച്ചു വരുത്തണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിനു വിവരങ്ങളും തെളിവുകളും കൈമാറിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയാറാകാത്തതിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ മറുപടി പറയണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
രാഷ്ട്രീയ അഴിമതി നടന്നുവെന്ന ആരോപണം ഗൗരവമായി അന്വേഷിക്കണം. മുൻ മുഖ്യമന്ത്രിയുടെ മകളുടെ കന്പനിക്കു സേവനം നൽകാതെ പണം നൽകിയെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട രേഖകളും പൊതുസമൂഹത്തിനു മുന്നിലുണ്ട്.
സർക്കാർ എല്ലാം മറച്ചുവയ്ക്കാൻ ശ്രമിക്കുകയാതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
National
ഹൈദരാബാദ്: തെലങ്കാന വെങ്കണ്ണപാലത്ത് നഴ്സിംഗ് വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഖമ്മത്തെ സ്വകാര്യ കോളജിലെ ആദ്യവർഷ നഴ്സിംഗ് വിദ്യാർഥിനി ഹരിണി(18) ആണ് മരിച്ചത്.
വീടിന് പുറത്തെ കുളിമുറിയോട് ചേർന്നാണ് ഹരിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവധിക്കാലമായതിനാൽ ദിവസങ്ങൾക്ക് മുമ്പാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്.
കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞദിവസം ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരിണിയെ വീട്ടിനുള്ളിൽ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് വിദ്യാർഥിനി മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവം കൊലപാതകമാണെന്നാണ് പൊലിസിന്റെ നിഗമനം. പെൺകുട്ടിയുടെ മരണത്തിൽ അയൽക്കാരായ ചിലർക്കെതിരേ രാജേശ്വരി മൊഴി നൽകിയിരുന്നു. കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂര്: കുന്നംകുളത്ത് പൂട്ടിയിട്ട വീട് തകര്ത്ത് കവര്ച്ച നടത്തിയ കേസില് പ്രതി പിടിയിൽ. കര്ണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) ആണ് പിടിയിലായത്. കുന്നംകുളം പെരുമ്പിലാവ് സ്വദേശി അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഓഗസ്റ്റ് രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന്റെ മുന്വശത്തെ വാതിൽ തകർത്താണ് പ്രതി അകത്ത് കയറിയത്. അലമാരയില് സൂക്ഷിച്ചിരുന്ന ബാഗില്നിന്ന് 13.5 പവന് സ്വർണവും 10,000 രൂപയും കവർന്നിരുന്നു.
ഇതിനുപുറമേ 2,000 രൂപ വില വരുന്ന സൺഗ്ലാസ്, വാഹനത്തിന്റെ ആർസി, ആധാര് കാര്ഡ്, എടിഎം കാര്ഡ്, പാന് കാര്ഡ് തുടങ്ങിയ സുപ്രധാന രേഖകളും പ്രതി മോഷ്ടിച്ചിരുന്നു. കുന്നംകുളം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Kerala
മലപ്പുറം: വെണ്ടല്ലൂരിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂര്ക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹല് (23) ആണ് വളാഞ്ചേരി പൊലിസിന്റെ പിടിയിലായത്. സെപ്റ്റംബര് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഉടമസ്ഥന്റെ പരാതിയിൽ കേസെടുത്ത പൊലിസ് വളാഞ്ചേരി അത്തിപ്പറ്റയില് നിന്ന് വാഹനം കണ്ടെത്തിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിപ്പുരയില് നിന്ന് പ്രതിയെ പിടികൂടിയത്.
Kerala
കോതമംഗലം: കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. പല്ലാരിമംഗലം സ്വദേശി സഹൽ സിദ്ദിഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. 11 പവൻ സ്വർണവും 25,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി.
പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര തകർത്താണ് കവർച്ച. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്തുപോയ സമയത്താണ് സംഭവം.
രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Kerala
കോട്ടയം: കോട്ടയത്ത് ഭായ് എന്ന് വിളിച്ചതിന് യുവാവിന് ക്രൂരമർദനം. സംഭവത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഏറ്റുമാനൂർ പൊലിസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആദർശ്, അഹമ്മദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം അതിരമ്പുഴയിലാണ് സംഭവം. സെപ്റ്റംബർ 20ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
Kerala
മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്ക് വെട്ടേറ്റു. പൂക്കോട്ടുംപാടം ചെട്ടിപ്പാടത്താണ് സംഭവം. പൊട്ടിയിൽ സ്വദേശി ജിബിൻ, ഭാര്യ സുജന എന്നിവർക്കാണ് വെട്ടേറ്റത്.
ഇതേതുടർന്ന് ഇരുവരെയും നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് ഒളിവിൽ പോയ അയൽവാസിയായ സുധീഷിനായി പൊലിസ് തെരച്ചിൽ ആരംഭിച്ചു.
Kerala
കൊല്ലം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ കൊട്ടാരക്കര സ്വദേശി പിടിയിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിൻകരമുറിയിൽ ബിജു ആണ് പിടിയിലായത്.
ബിജു കാടാംകുളം എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു അധിക്ഷേപം. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകനാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ എഴുകോൺ പൊലിസ് ആണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയിൽ നിന്ന് ഫേസ്ബുക്ക് ഉപയോഗിച്ച മൊബൈൽ ഫോണും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്യാജ സിദ്ധൻ പിടിയിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്ത് ആണ് പിടിയിലായത്. ദാമ്പത്യപ്രശ്നം പരിഹരിക്കാൻ ഭർത്താവിനൊപ്പമെത്തിയ യുവതിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്.
ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനാണ് ദന്പതികൾ അൻവർ സാദത്തിന്റെ പക്കലെത്തിയത്. തുടർന്ന് പ്രശ്നപരിഹാരമെന്ന വ്യാജേന പരാതിക്കാരിയുടെ ഭർത്താവിന്റെ കൈയിൽ മന്ത്രം ജപിച്ച് ഒരു തേങ്ങ നൽകിയ ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ അൻവർ സാദത്ത് ആവശ്യപ്പെട്ടു.
ഭർത്താവ് മന്ത്രം ചൊല്ലുന്നതിനിടയിൽ യുവതിയെ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ അൻവർ സാദത്ത് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് പൊലിസിന്റെ പിടിയിലായത്. ഇയാൾ പോക്സോ കേസിലും പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചി കാക്കനാട് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കാക്കനാട് അമ്പാടിമൂലയിലാണ് സംഭവം. വധശ്രമത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയെ പൊലിസ് പിടികൂടിയിട്ടുണ്ട്. ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.