കൊച്ചി: മെഴ്സിഡസ് ബെൻസ് ഇന്ത്യ 2026 ജനുവരി മുതൽ സെപ്റ്റംബർ വരെ 15,190 വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ചു.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ വിറ്റ 14,132 വാഹനങ്ങളെ അപേക്ഷിച്ച് എട്ടു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് കന്പനി അധികൃതർ വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപനയാണിത്.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ മാത്രം 5,422 വാഹനങ്ങളാണു കമ്പനി വിറ്റതെന്നും അധികൃതർ പറഞ്ഞു.