Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Merin Joseph

സാ​യ് പ​ല്ല​വി​യു​ടെ ലു​ക്കി​ന് കാ​ര​ണ​മാ​യ​ത് മെ​റി​ൻ ഐ​പി​എ​സ്; വെ​ളി​പ്പെ​ടു​ത്തി രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി

ക​രി​യ​റി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് സാ​യ് പ​ല്ല​വി പൊ​ലി​സ് ഓ​ഫീ​സ​റാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ധ​നു​ഷ്, മ​മ്മൂ​ട്ടി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഓ​മി’​ലാ​ണ് സാ​യ് ഈ ​വേ​ഷ​മി​ടു​ന്ന​ത്.

എ​ന്നാ​ൽ സാ​യ് പ​ല്ല​വി​യു​ടെ ഈ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്കി​നും വ്യ​ക്തി​ത്വ​ത്തി​നും പ്ര​ചോ​ദ​ന​മാ​യ​ത് കേ​ര​ള കേ​ഡ​റി​ലെ പ്ര​മു​ഖ ഐ.​പി.​എ​സ് ഓ​ഫി​സ​ർ മെ​റി​ൻ ജോ​സ​ഫാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി.

ചി​ത്ര​ത്തി​ൽ 'നി​ത്യ റെ​ഡ്ഡി ഐ​പി​എ​സ്' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സാ​യ് പ​ല്ല​വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ന്ധ്ര പ്ര​ദേ​ശ് പൊ​ലി​സ് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ടാ​യും, ച​ന്ദ​ന​ക്ക​ട​ത്ത് മാ​ഫി​യ​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ​പോ​ളി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ബി​ഐ അ​ഡീ​ഷ​ണ​ൽ എ​സ്പി​യാ​യു​മാ​ണ് നി​ത്യ റെ​ഡ്ഡി സ്ക്രീ​നി​ലെ​ത്തു​ന്ന​ത്.

മെ​റി​ൻ ജോ​സ​ഫി​ന്‍റെ വ​സ്ത്ര​ധാ​ര​ണ രീ​തി​യും ഔ​ദ്യോ​ഗി​ക ഗാം​ഭീ​ര്യ​വു​മാ​ണ് ക​ഥാ​പാ​ത്ര രൂ​പ​ക​ൽ​പ്പ​ന​യ്ക്ക് റ​ഫ​റ​ൻ​സാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

‘‘ഈ ​സി​നി​മ​യി​ൽ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് സാ​യ് പ​ല്ല​വി ചെ​യ്യു​ന്ന​ത്. ഞാ​ൻ സ​മീ​പി​ച്ച​പ്പോ​ൾ, 'ക​ഥ വാ​യി​ച്ചു​നോ​ക്കി​യ ശേ​ഷം പ​റ​യാം' എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.

തി​ര​ക്ക​ഥ മു​ഴു​വ​നാ​യും സ്വ​ന്ത​മാ​യി വാ​യി​ച്ചു​നോ​ക്കാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ച്ചു. ആ ​സ​മ​യ​ത്ത് തു​ട​ർ​ച്ച​യാ​യി ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്ന​തി​നാ​ൽ തി​ര​ക്ക​ഥ പൂ​ർ​ണ​മാ​യി വാ​യി​ച്ചു തീ​ർ​ക്കാ​ൻ അ​വ​ർ ഏ​ക​ദേ​ശം ആ​റ് ദി​വ​സ​ങ്ങ​ളെ​ടു​ത്തു.

അ​തി​നു​ശേ​ഷം ഒ​രു ദി​വ​സം എ​ന്നെ വി​ളി​ച്ച് അ​വ​ർ പ​റ​ഞ്ഞു, 'സാ​ർ, ഞാ​ൻ ഈ ​സി​നി​മ ചെ​യ്യാം. എ​നി​ക്ക് ഈ ​റോ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് സാ​റി​ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ, എ​നി​ക്കും 100 ശ​ത​മാ​നം ഉ​റ​പ്പു​ണ്ട്. എ​നി​ക്ക് ഈ ​ക​ഥാ​പാ​ത്രം ഒ​ത്തി​രി ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.’’

അ​ങ്ങ​നെ​യാ​ണ് അ​ത് സം​ഭ​വി​ക്കു​ന്ന​ത്. ആ ​പ്ര​ക്രി​യ​യി​ലു​ട​നീ​ളം അ​വ​ർ ഒ​രു​പാ​ട് സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കു​മാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ൽ പോ​ലും, ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ർ യ​ഥാ​ർ​ഥ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ പോ​യി ക​ണ്ടു.

കേ​ര​ള​ത്തി​ൽ മെ​റി​ൻ ജോ​സ​ഫ് എ​ന്ന് പ​റ​യു​ന്ന ഒ​രു ഐ​പി​എ​സ് ഓ​ഫി​സ​റു​ണ്ട്, ഫ​ന്‍റാ​സ്റ്റി​ക് പൊ​ലി​സ് ഓ​ഫി​സ​റാ​ണ്. അ​വ​രു​ടെ ക​ഥ ത​ന്നെ ഒ​രു വ​ശ​ത്ത് ഭ​യ​ങ്ക​ര സം​ഭ​വ​മാ​ണ്. ലു​ക്കി​നാ​യി ഞാ​ൻ അ​വ​രെ​യാ​ണ് ഒ​രു റ​ഫ​റ​ൻ​സാ​യി എ​ടു​ത്ത​ത്. 

ഒ​രു ദു​ർ​ബ​ല​മാ​യ​തോ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന സ്റ്റീ​രി​യോ​ടൈ​പ്പ് ആ​യ​തോ ആ​യ രൂ​പ​ത്തി​ൽ അ​ത് മാ​റാ​തി​രി​ക്കാ​നാ​ണ് ആ ​റെ​ഫ​റ​ൻ​സ് ഞാ​ൻ സാ​യി പ​ല്ല​വി​ക്ക് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്.

ആ​ദ്യം അ​വ​ർ​ക്ക് അ​തി​ൽ വി​ശ്വാ​സം വ​ര​ണ​മാ​യി​രു​ന്നു. അ​ങ്ങ​നെ അ​വ​ർ പോ​യി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ങ്ങ​നെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് നേ​രി​ട്ട് ക​ണ്ട് മ​ന​സ്സി​ലാ​ക്കി, പൂ​ർ​ണ ത​യാ​റെ​ടു​പ്പു​ക​ളോ​ടെ​യാ​ണ് സെ​റ്റി​ലെ​ത്തി​യ​ത്.’’ രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി പ​റ​ഞ്ഞു.

Latest News

Corehub Up