Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messi Vs Ronaldo World

മെ​സ്സി-​റൊ​ണാ​ൾ​ഡോ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട സാ​ധ്യ​ത മ​ങ്ങി; പോ​ർ​ച്ചു​ഗ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് കൊ​ളം​ബി​യ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ

മി​യാ​മി (യു​എ​സ്എ): ഫു​ട്ബോ​ൾ ലോ​കം ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന ല​യ​ണ​ൽ മെ​സ്സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ത​മ്മി​ലു​ള്ള ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട സാ​ധ്യ​ത​ക​ൾ​ക്ക് തി​രി​ച്ച​ടി. 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ ഗ്രൂ​പ്പ് കെ ​പോ​രാ​ട്ട​ത്തി​ൽ പോ​ർ​ച്ചു​ഗ​ലി​നെ കൊ​ളം​ബി​യ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​തോ​ടെ​യാ​ണി​ത്. സ​മ​നി​ല​യോ​ടെ അ​ഞ്ച് പോ​യി​ന്‍റു​മാ​യി കൊ​ളം​ബി​യ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യ​പ്പോ​ൾ, പോ​ർ​ച്ചു​ഗ​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. 

ര​ണ്ട് ടീ​മു​ക​ളും ഒ​രേ ബ്രാ​ക്ക​റ്റി​ൽ വ​രാ​ത്ത​തി​നാ​ൽ ആ​രാ​ധ​ക​ർ മോ​ഹി​ച്ച മെ​സ്സി-​റൊ​ണാ​ൾ​ഡോ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഇ​നി സാ​ധ്യ​മ​ല്ല. നോ​ക്കൗ​ട്ടി​ൽ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യ കൊ​ളം​ബി​യ ഘാ​ന​യെ നേ​രി​ടു​മ്പോ​ൾ പോ​ർ​ച്ചു​ഗ​ലി​ന് ക്രൊ​യേ​ഷ്യ​യാ​ണ് എ​തി​രാ​ളി​ക​ൾ. മ​ത്സ​ര​ത്തി​ലു​ട​നീ​ളം കൊ​ളം​ബി​യ​ൻ പ​ട പോ​ർ​ച്ചു​ഗ​ലി​നെ​തി​രെ ക​ടു​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ടെ​ങ്കി​ലും പോ​ർ​ച്ചു​ഗീ​സ് ഗോ​ൾ​കീ​പ്പ​ർ ഡീ​ഗോ കോ​സ്റ്റ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ങ്ങ​ളാ​ണ് കൊ​ളം​ബി​യ​യ്ക്ക് ഗോ​ൾ നി​ഷേ​ധി​ച്ച​ത്. 

കൊ​ളം​ബി​യ​യു​ടെ ജെ​യിം​സ് റോ​ഡ്രി​ഗ​സ് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച​പ്പോ​ൾ, മ​റു​വ​ശ​ത്ത് ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് തൊ​ടു​ത്ത ഒ​രു ലോ​ങ് റേ​ഞ്ച​ർ കൊ​ളം​ബി​യ​ൻ ഗോ​ളി കാ​മി​ലോ വ​ർ​ഗാ​സ് അ​നാ​യാ​സം ര​ക്ഷ​പ്പെ​ടു​ത്തി. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് മ​ത്സ​ര​ത്തി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​നു​മാ​യി​ല്ല. മ​ത്സ​ര​ത്തി​ന്‍റെ 91-ാം മി​നി​റ്റി​ൽ കൊ​ളം​ബി​യ​ൻ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​ക്കൊ​ണ്ട് ഡാ​വി​ൻ​സ​ൺ സാ​ഞ്ച​സ് പോ​ർ​ച്ചു​ഗ​ൽ വ​ല​കു​ലു​ക്കി​യെ​ങ്കി​ലും വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ അ​ത് ഓ​ഫ്‌​സൈ​ഡ് ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സാ​ഞ്ച​സി​ന്‍റെ കാ​ൽ​വി​ര​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ഓ​ഫ്‌​സൈ​ഡ് ലൈ​നി​ന് മു​ന്നി​ലാ​യി​രു​ന്നു എ​ന്ന് റീ​പ്ലേ​ക​ളി​ൽ വ്യ​ക്ത​മാ​യി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ കൊ​ളം​ബി​യ വ​ഴ​ങ്ങു​ന്ന ആ​ദ്യ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യാ​ണി​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി കോം​ഗോ​യും പ്രീ-​ക്വാ​ർ​ട്ട​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.



Latest News

Corehub Up