Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meteorite

അമേരിക്കയിലെ വീട്ടിലെത്തി 450 ദശലക്ഷം വർഷം പഴക്കമുള്ള അതിഥി; കൈമാറിയത് അന്യഗ്രഹജീവന്‍റെ സാധ്യതകൾ!

2024 ജൂലൈ 16-ന് ആണ്, ലോകമെന്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയ, ആ മഹാസംഭവം അരങ്ങേറിയത്. അമേരിക്ക ന്യൂ​ജേ​ഴ്‌​സി​യി​ലെ ഹി​ൽ​സ്ബ​റോ​യി​ലു​ള്ള വീ​ടിന്‍റെ മേ​ൽ​ക്കൂ​ര തകർത്ത് പ്രപഞ്ചത്തിന്‍റെ ഏതോ കോണിൽനിന്നെത്തിയ അതിഥി ബെഡ്റൂമിൽ പ്രവേശിച്ചിരിക്കുന്നു! വീട്ടുകാർ ഭയന്നുവിറച്ചു. പിന്നീട് അതിഥിയെ തിരിച്ചറിഞ്ഞപ്പോൾ, എല്ലാവരും ആവേശത്തിലായി. അന്യഗ്രഹജീവികളെക്കുറിച്ച് നിർണായക വിവരങ്ങളും അപ്രതീക്ഷിത അതിഥി പങ്കുവച്ചു. ആ അതിഥി ആരെന്നല്ലേ..?

 

ഇ​തു​വ​രെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു ല​ഭി​ച്ചി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ശു​ദ്ധ​മാ​യ ഉ​ൽ​ക്ക! മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 32,000 മൈ​ൽ വേ​ഗ​ത​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തിന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പാ​ഞ്ഞുക​യ​റി​യ ഉ​ൽ​ക്ക, വ​ലിയ ശബ്ദത്തോടെ ന്യൂ​ജേ​ഴ്‌​സി​യി​ലെ ഹി​ൽ​സ്ബ​റോ​യി​ലു​ള്ള വീ​ടിന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്കു പ​തി​ക്കുകയായിരുന്നു. ഏ​ക​ദേ​ശം ​ഒ​രു കി​ലോ​ഗ്രാ​മോ​ളം തൂ​ക്ക​മു​ള്ള ഇ​തിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് വീ​ടി​ന്‍റെ മാ​സ്റ്റ​ർ ബെ​ഡ്റൂം ത​ക​ർ​ത്ത് അ​ക​ത്തേ​ക്കു വീ​ണ​ത്.

ആ ​സ​മ​യ​ത്തു ഞാ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വ​ലിയ ശ​ബ്ദംകേ​ട്ട് ചെ​ന്നു നോ​ക്കി​യ​പ്പോ​ൾ കി​ട​പ്പു​മു​റി​യു​ടെ സീ​ലിം​ഗി​ൽ വ​ലി​യൊ​രു സു​ഷി​രം ക​ണ്ടു. ക​രി​ഞ്ഞ ഗ​ന്ധ​ക​ത്തി​ന്‍റെ മ​ണ​വും മു​റി​യി​ലാ​കെ ക​റു​ത്ത അ​വ​ശി​ഷ്ട​ങ്ങ​ളും പൊ​ടി​യും പ​ട​ർ​ന്നി​ട്ടു​ണ്ടാ​യി​രു​ന്നു- വീ​ട്ടുട​മ പറഞ്ഞു.

എ​ന്നാ​ൽ, വീ​ട്ടുട​മയുടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​നു വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യ​ത്. ഉ​ൽ​ക്ക​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നേ​രി​ട്ടു സ്പർശിക്കാതെ, ഡി​സ്പോ​സി​ബി​ൾ ഗ്ലൗ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ ശേ​ഖ​രി​ക്കു​ക​യും അ​ലു​മി​നി​യം ഫോ​യി​ലി​ൽ പൊ​തി​ഞ്ഞ് ഗ്ലാ​സ് ജാ​റു​ക​ളി​ൽ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഇ​ത് ബാ​ക്ടീ​രി​യ​ക​ളോ മ​റ്റ് ഘ​ട​ക​ങ്ങ​ളോ ഉ​ൽ​ക്ക​യി​ൽ ക​ല​രു​ന്ന​തും അ​തിന്‍റെ സ്വാ​ഭാ​വി​ക​ത ന​ഷ്ട​പ്പെ​ടു​ന്ന​തും ത​ട​ഞ്ഞു. ഇ​തു​വ​രെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു ല​ഭി​ച്ചി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ശു​ദ്ധ​മാ​യ ഉ​ൽ​ക്കാ സാ​മ്പി​ളു​ക​ളി​ൽ ഒ​ന്നാ​ണി​ത്.

 

Latest News

Corehub Up