Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Methods

ഗാന്ധിയൻ ആദർശം; സമരമാർ​ഗം നവീനം

ന്യൂ​ഡ​ൽ​ഹി: പു​തു​ത​ല​മു​റ ന​വീ​ന​മാ​യ ചി​ന്ത​ക​ൾ സ​മ​ര​മാ​ർ​​ഗ​ങ്ങ​ളാ​ക്കി​യ​പ്പോ​ഴും മു​റു​കെ​പ്പി​ടി​ച്ച​ത് ​രാ​ഷ്‌​ട്ര​പി​താ​വി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളെ. ജ​ന്ത​ർ മ​ന്ത​റി​ലെ ​​സ​മ​ര​പ്പ​ന്ത​ലി​ൽ ​ഗാ​ന്ധി​ജി​യു​ടെ​യും അം​ബേ​ദ്ക​റു​ടെ​യും ചി​ത്ര​ങ്ങ​ൾ പ്ര​തി​ഷ്ഠി​ച്ച സ​മ​ര​ക്കാ​ർ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലൂ​ടെ യു​വാ​ക്ക​ളെ സം​ഘ​ടി​ത​ശ​ക്തി​യാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നും ഒ​രു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ രാ​ജി ചോ​ദി​ച്ചു​വാ​ങ്ങാ​ൻ ക​ഴി​യു​മെ​ന്നും തെ​ളി​യി​ച്ചു.

സ്ക്രീ​നി​ലെ പി​ന്തു​ണ സ്ട്രീ​റ്റി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് സി​ജെ​പി​യു​ടെ വി​ജ​യം. ഭ​ര​ണ​ഘ​ട​ന​യി​ൽ പൂ​ർ​ണവി​ശ്വാ​സം. മ​ഹാ​ത്മാഗാ​ന്ധി വി​ജ​യി​പ്പി​ച്ച നി​രാ​ഹാ​ര​മെ​ന്ന ആ​യു​ധം. സോ​നം വാം​​ഗ്ചു​കിന്‍റെ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ജ​ന്ത​ർ മ​ന്ത​റി​ലെ​ത്തു​ന്ന ആ​ൾ​ക്കൂ​ട്ടം ഇ​ര​ട്ടി​യാ​യ​ത് സ​മ​ര​മാ​ർ​ഗ​ത്തെ സാ​ധൂ​ക​രി​ച്ചു.

സോ​ന​ത്തി​നെ നി​ർ​ബ​ന്ധ​പൂ​ർ​വം പോ​ലീ​സ് സ​മ​ര​സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കം​ചെ​യ്ത​പ്പോ​ൾ ജ​ന്ത​ർ മ​ന്ത​റി​ലെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​ക്കി​ര​ട്ടി​യാ​യ​തും ജ​ന​വി​കാ​ര​ത്തി​ന്‍റെ ശ​രി​യാ​യ വി​ല​യി​രു​ത്ത​ലാ​യി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മു​ഖ്യപ​ങ്കു വ​ഹി​ച്ചെ​ങ്കി​ലും സ​മ​ര​പ്പ​ന്ത​ലും മൈ​ക്കും സ്പീ​ക്ക​റും പ്ര​സം​​ഗ​ങ്ങ​ളും ത​ന്നെ​യാ​യി​രു​ന്നു ​ഗ്രൗ​ണ്ട് റി​യാ​ലി​റ്റി. വേ​ദി​യി​ൽ തീ​പ്പൊ​രി പ്ര​സം​​ഗ​ങ്ങ​ൾ ന​ട​ത്തി സി​ജെ​പി വ​ക്താ​ക്ക​ളാ​യ അ​ഭി​ജി​ത് ദീ​പ്കെ​യും അ​ശു​തോ​ഷ് ര​ങ്ക​യും നേ​ഹ ബോ​റ​യും രാ​ജ്യ​മാ​കെ ക​ത്തി​പ്പ​ട​ർ​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും നൈ​സ​ർ​​ഗി​ക സൃ​ഷ്‌​ടി​ക​ളും സ​ർ​ക്കാ​രി​നെ ട്രോ​ൾ ചെ​യ്തു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും വൈ​റ​ലാ​യി. സി​ജെ​പി​യെ പി​ന്തു​ണ​ക്കു​ന്ന പ​ല​രും കോ​ക്രോ​ച്ചി​ന്‍റെ വേ​ഷ​മ​ണി​ഞ്ഞും പാ​റ്റ​ക​ളു​ടെ മു​ഖം​മൂ​ടി ധ​രി​ച്ചും എ​ത്തി​യ​ത് സ​മ​ര​ത്തി​ന് വേ​റി​ട്ട മു​ഖം ന​ൽ​കി.

ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യും ഇ​വി​എ​മ്മു​ക​ളെ ചോ​ദ്യം ചെ​യ്തു​ള്ള സ​ദ​സു​ക​ളും അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും സ​മ​ര​ത്തെ വേ​റി​ട്ട​താ​ക്കി. പ​ഴ​മ​യും പു​തു​മ​യും ചേ​ർ​ന്ന്, ച​രി​ത്ര​ത്തി​ൽ കാ​ലു​റ​പ്പി​ച്ച് ഭാ​വി​യി​ലേ​ക്കു​ള്ള കു​തി​പ്പി​ന്‍റെ ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​യി ജ​ന്ത​ർ മ​ന്ത്ര​ർ സ​മ​രം.

Latest News

Corehub Up