Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metropolitan Marthoma

America

ലോ​കം യു​ദ്ധ​ഭീ​തി​യി​ൽ; സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി മാ​ർ​ത്തോ​മാ മെ​ത്രോ​പ്പോ​ലീ​ത്ത

ന്യൂ​യോ​ർക്ക്​: യു​ദ്ധം, പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ മൂ​ലം ലോ​ക​മെ​മ്പാ​ടും ഭീ​തി​യും ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വും സ​മാ​ധാ​ന​വും പ​ക​ർ​ന്ന് മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സു​റി​യാ​നി സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മാ മെ​ത്രോ​പ്പോ​ലീ​ത്ത ക​ൽപ​ന പു​റ​പ്പെ​ടു​വി​ച്ചു.

മ​നു​ഷ്യ​ജീ​വ​ന്‍റെ ന​ഷ്ട​ത്തി​ലും ലോ​ക​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ സ്ഥാ​ന​ഭ്രം​ശ​ങ്ങ​ളി​ലും മെ​ട്രോ​പ്പൊ​ലീ​റ്റ​ൻ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഭ​യ​ത്തി​ന് പ​ക​രം ദൈ​വ​ത്തി​ലു​ള്ള വി​ശ്വാ​സ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു.

ലോ​ക​ത്തെ അ​ശാ​ന്തി​യി​ൽ നി​ന്നും സ​മാ​ധാ​ന​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ നി​ര​ന്ത​രം മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യി​ൽ ഏ​ർ​പ്പെ​ട​ണം. ഭ​വ​ന​ങ്ങ​ൾ പ്ര​ത്യാ​ശ​യു​ടെ കേ​ന്ദ്ര​ങ്ങ​ളും പ​ള്ളി​ക​ൾ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള പ്രാ​ർ​ത്ഥ​നാ ഇ​ട​ങ്ങ​ളു​മാ​യി മാ​റ​ണം.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ അ​വി​ടു​ത്തെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളും മാ​ർ​ഗ്ഗ​രേ​ഖ​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം.

ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​ശ​ര​ണ​ർ​ക്കും സ​ഹാ​യ​മെ​ത്തി​ക്കാ​നും പ​ര​സ്പ​രം താ​ങ്ങാ​വാ​നും സ​ഭാം​ഗ​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നും യു​ദ്ധ​ത്തി​ന് പ​ക​രം അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ലോ​ക​നേ​താ​ക്ക​ൾ​ക്ക് വി​വേ​കം ല​ഭി​ക്കാ​നാ​യി സ​ഭ പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും തി​രു​മേ​നി ഓ​ർ​മി​പ്പി​ച്ചു

ഭൗ​തി​ക​മാ​യ അ​ക​ല​മു​ണ്ടെ​ങ്കി​ലും സ​ഭ എ​പ്പോ​ഴും വി​ശ്വാ​സി​ക​ളോ​ടൊ​പ്പം സ​മാ​ധാ​ന​ത്തി​ന്‍റെ പ​ക്ഷ​ത്തു​ണ്ടെ​ന്നും സ​ഭാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും പ്രാ​ർ​ഥന​യി​ൽ ഒ​ന്നാ​ണെ​ന്നും മെ​ത്രോ​പ്പോ​ലീ​ത്ത ഓ​ർ​മ്മി​പ്പി​ച്ചു.

 

Latest News

Corehub Up