Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MidOctober

തു​ലാ​വ​ർ​ഷം ഒ​ക്‌ടോബർ പ​കു​തി​യോ​ടെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ മ​​​ഴ​​​ക്കാ​​​ല​​​മാ​​​യ തു​​​ലാ​​​വ​​​ർ​​​ഷം ഒ​​​ക്‌ടോബ​​​ർ പ​​​കു​​​തി​​​യോ​​​ടെ തു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം.

അ​​​തേ​​​സ​​​മ​​​യം, തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം രാ​​​ജ്യ​​​ത്ത് പി​​​ൻ​​​വാ​​​ങ്ങ​​​ൽ ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള പി​​​ന്മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഇ​​​തു​​​വ​​​രെ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ഇ​​​ന്ത്യ​​​യു​​​ടെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പി​​​ൻ​​​വാ​​​ങ്ങ​​​ൽ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച​​​ത്. 19നു ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ രാ​​​ജ​​​സ്ഥാ​​​നി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു കാ​​​ല​​​വ​​​ർ​​​ഷം പി​​​ൻ​​​വാ​​​ങ്ങ​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

23 ഓ​​​ടെ ഡ​​​ൽ​​​ഹി, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ഗു​​​ജ​​​റാ​​​ത്തി​​​ന്‍റെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും കാ​​​ല​​​വ​​​ർ​​​ഷം പൂ​​​ർ​​​ണ​​​മാ​​​യി പി​​​ൻ​​​വാ​​​ങ്ങി.
എ​​​ന്നാ​​​ൽ, അ​​​തി​​​നു​​​ശേ​​​ഷം കേ​​​ര​​​ള​​​മു​​​ൾ​​​പ്പടെ​​​യു​​​ള്ള തെ​​​ക്ക​​​ൻ ഉ​​​പ​​​ദ്വീ​​​പി​​​ലേ​​​ക്കു പി​​​ൻ​​​വാ​​​ങ്ങ​​​ൽ വ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. മ​​​ഴ​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ കു​​​റ​​​വ്, അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ ഈ​​​ർ​​​പ്പം കു​​​റ​​​യ​​​ൽ, കാ​​​റ്റി​​​ന്‍റെ ദി​​​ശ​​​യി​​​ലെ മാ​​​റ്റം തു​​​ട​​​ങ്ങി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​ണു കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ പി​​​ൻ​​​വാ​​​ങ്ങ​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.

മ​​​ധ്യ-​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ന്യൂ​​​ന​​​മ​​​ർ​​​ദ​​​ങ്ങ​​​ളാ​​​ണ് നി​​​ല​​​വി​​​ൽ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പി​​​ൻ​​​വാ​​​ങ്ങ​​​ലി​​​നു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​സം നി​​​ൽ​​​ക്കു​​​ന്ന​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ പി​​​ൻ​​​വാ​​​ങ്ങ​​​ൽ പ്ര​​​ക്രി​​​യ വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കുമെന്നും ഒക്‌ടോ ബ​​​ർ 15 ന് കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്ന​​​ട​​​ക്കം കാ​​​ല​​​വ​​​ർ​​​ഷം സ​​​ന്പൂ​​​ർ​​​ണ​​​മാ​​​യി പി​​​ൻ​​​വാ​​​ങ്ങു​​​മെ​​​ന്നും ഇ​​​തി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ തു​​​ലാ​​​വ​​​ർ​​​ഷം തു​​​ട​​​ങ്ങു​​​മെ​​​ന്നു​​​മാ​​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ല​​​വി​​​ലെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തെ​​​ക്ക​​​ൻ ഉ​​​പ​​​ദ്വീ​​​പി​​​ലാ​​​ണു തു​​​ലാ​​​വ​​​ർ​​​ഷം പ്ര​​​ധാ​​​ന​​​മാ​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. കാ​​​ല​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ മ​​​ഴ​​​ക്കാ​​​ല​​​വു​​​മാ​​​ണു തു​​​ലാ​​​വ​​​ർ​​​ഷം.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഒ​​​ക്‌ടോ​​​ബ​​​ർ മ​​​ധ്യ​​​ത്തോ​​​ടെ തു​​​ലാ​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു കാ​​​ലാ​​​വ​​​സ്ഥാ ശാ​​​സ്ത്ര​​​ത്തി​​​ലെ ദീ​​​ർ​​​ഘ​​​കാ​​​ല ശ​​​രാ​​​ശ​​​രി സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഒക്‌ടോബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ളു​​​ന്ന തു​​​ലാ​​​വ​​​ർ​​​ഷ കാ​​​ല​​​ത്ത് ശ​​​രാ​​​ശ​​​രി 491.9 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ട​​​ത്.

കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലെ വ​​​ലി​​​യ മ​​​ഴ​​​ക്കു​​​റ​​​വി​​​ൽ വ​​​ല​​​യു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന തു​​​ലാ​​​മ​​​ഴ​​​യി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം തു​​​ലാ​​​മ​​​ഴ​​​യി​​​ൽ 21 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

Latest News

Corehub Up