Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MiddleEastandGulf

Middle East and Gulf

പ​ര്‍​പ്പി​ള്‍ സാ​റ്റ​ര്‍​ഡേ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഖ​ത്ത​റി​ലെ ദി ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ്; ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വീ​ട്ടു​പ​ടി​ക്ക​ല്‍ സേ​വ​നം

ദോ​ഹ: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹി​ക ഉ​ള്‍​ച്ചേ​ര​ലും സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തു​ല്യ​പ്ര​വേ​ശ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ര്‍​പ്പി​ള്‍ സാ​റ്റ​ര്‍​ഡേ സം​രം​ഭ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​റി​ലെ ദി ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ്.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ക​മ്പ​നി​യു​ടെ സേ​വ​ന​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ ല​ഭ്യ​മാ​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള ബി​സി​ന​സ് ഫോ​റം പ്ര​സി​ഡന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി പ​ദ്ധ​തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ മി​ക​ച്ച മാ​തൃ​ക​യാ​ണ് ഈ ​സം​രം​ഭ​മെ​ന്നും എ​ല്ലാ​വ​രെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക്ക് ഇ​ത്ത​രം പ്രാ​യോ​ഗി​ക ഇ​ട​പെ​ട​ലു​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​രം​ഭ​ക​നും സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും ദോ​ഹ ഗോ​വ​ന്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ നേ​താ​വു​മാ​യ സൈ​മ​ണ്‍ ഡി ​സി​ല്‍​വ പ​ദ്ധ​തി​യെ അ​ഭി​ന​ന്ദി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നേ​രി​ടു​ന്ന പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് സേ​വ​ന​ങ്ങ​ള്‍ അ​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നും ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജെ​ബി കെ. ​ജോ​ണ്‍, പ​ദ്ധ​തി​യി​ല്‍ പ്ര​ക​ട​മാ​കു​ന്ന മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും ക​രു​ത​ലും എ​ടു​ത്തു​പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ലെ ഓ​രോ വ്യ​ക്തി​യു​ടെ​യും അ​ന്ത​സും അ​വ​കാ​ശ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് സാ​മൂ​ഹി​ക പു​രോ​ഗ​തി അ​ര്‍​ഥ​പൂ​ര്‍​ണ​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക കേ​ര​ള​സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ദി ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സി​ന്‍റെ മാ​തൃ​ക മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും പി​ന്തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

മീ​ഡി​യ​പ്ല​സ് സിഇഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​ര്‍​പ്പി​ള്‍ സാ​റ്റ​ര്‍​ഡേ​യെ ലോ​ക​ത്തി​ന് ജി​സി​സി ന​ല്‍​കു​ന്ന ശ്ര​ദ്ധേ​യ​മാ​യ സാ​മൂ​ഹി​ക സ​ന്ദേ​ശ​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു.

സ​ഹ​താ​പ​ത്തി​ന​പ്പു​റം ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​ക്തീ​ക​ര​ണം, പ്രാ​പ്യ​ത, തു​ല്യാ​വ​കാ​ശം, അ​ന്ത​സ്സ് എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് സം​രം​ഭ​ത്തി​ന്‍റെ കാ​ത​ലാ​യ സ​ന്ദേ​ശ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജൂ​ലൈ​യി​ലെ അ​വ​സാ​ന ശ​നി​യാ​ഴ്ച ആ​ച​രി​ക്കു​ന്ന പ​ര്‍​പ്പി​ള്‍ സാ​റ്റ​ര്‍​ഡേ​യു​ടെ സ​ന്ദേ​ശം ഒ​രു ദി​വ​സ​ത്തി​ല്‍ ഒ​തു​ങ്ങാ​തെ വ​ര്‍​ഷം മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​തി​ഫ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ഹ​മ്മ​ദ് റ​ഫീ​ഖ് പ​ദ്ധ​തി​യെ അ​ഭി​ന​ന്ദി​ച്ചു. ദി ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ് സിഇഒ ഉ​വൈ​സ് ഉ​സ്മാ​ന്‍ സ്വാ​ഗ​ത​വും ക​മ്പ​നി മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ ജ​ദീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up