തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിൽ മിഡ്നൈറ്റ് സെയിൽ ആരംഭിച്ചു. 17 വരെ സംസ്ഥാനത്തെ എല്ലാ ജി-മാർട്ട് ഷോറൂമും രാത്രി 12 വരെ തുറന്നുപ്രവർത്തിക്കും.
ഈ ഉത്സവകാലത്ത് കോടിക്കണക്കിനു രൂപയുടെ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് നന്തിലത്ത് ജി-മാർട്ട് ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരുഗ്രാം വീതം സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വീതം വെള്ളിനാണയം, 100 പേർക്ക് എൽഇഡി ടിവി, 100 പേർക്ക് വാഷിംഗ് മെഷീൻ എന്നിവ സമ്മാനിക്കും.
ഓണത്തോടനുബന്ധിച്ച് അത്തം പത്തോണം ലാക്പതി ഓഫറിലൂടെ ഓഗസ്റ്റ് 10 മുതൽ 30 വരെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ ക്യാഷ്പ്രൈസും നൽകുന്നു.
ഇതിനുപുറമേ ജി-മാർട്ട് ഷോറൂമുകളിൽ ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും ലഭ്യമാണ്. ഒപ്പം എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, തുടങ്ങിയ ബിഗ് അപ്ലയൻസസ് സ്വന്തമാക്കാൻ പലിശരഹിത വായ്പകളും ലഭ്യമാണ്.