Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Migration

രോഹിംഗ്യൻ കുടിയേറ്റം; റെയ്ഡുമായി ഇഡി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ​​​നി​​​​ന്നും മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള രോഹിം​​​ഗ്യ​​​ക​​​​ളു​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​ന് വ​​​​ഴി​​​​വി​​​​ട്ട സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ക​​​​യും ക​​​​ള്ള​​​​ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന ശൃം​​​​ഖ​​​​ല​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക റെ​​​​യ്ഡു​​​​മാ​​​​യി ഇ​​​​ഡി. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, ഡ​​​​ൽ​​​​ഹി, ഹ​​​​രി​​​​യാ​​​​ന, പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​രേ​​​​സ​​​​മ​​​​യം ഇ​​​​ഡി റെ​​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​​ത്.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു വ്യാ​​​​ജ ആ​​​​ധാ​​​​ർ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ, പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ, മ​​​​റ്റ് തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ൾ എ​​​​ന്നി​​​​വ നി​​​​ർ​​​​മി​​​​ച്ചു​​​​ ന​​​​ൽ​​​​കു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ളെ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ പ​​​​ണം വ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഈ ​​​​തു​​​​ക പ​​​​ല മ്യൂ​​​​ൾ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ വ​​​​ഴി​​​​യും മാ​​​​റ്റി​​​​മ​​​​റി​​​​ച്ച് രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ഇ​​​​ഡി അ​​​​റി​​​​യി​​​​ച്ചു.ജാ​​​​ർ​​​​ഖ​​​​ണ്ഡ് പോ​​​​ലീ​​​​സും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സേ​​​​ന​​​​യും നേ​​​​ര​​​​ത്തേ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സു​​​​ക​​​​ൾ ഇ​​​​ഡി പി​​​​ന്നീ​​​​ട് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

District News

‘തൊ​ഴി​ൽ തേ​ടി​യു​ള്ള പ​ലാ​യ​നം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം’

പൊ​ൻ​കു​ന്നം: തൊ​ഴി​ൽ മേ​ഖ​ല​യാ​കെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ണെ​ന്നും തൊ​ഴി​ൽ തേ​ടി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട പലായനം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ​സെ​ക്ര​ട്ട​റി​യാ​യ അ​ന്ത​രി​ച്ച പി.​എ. മാ​ത്യു പു​ന്ന​ത്താ​ന​ത്തി​നെ അ​നു​സ്മ​രി​ക്കാ​ൻ ഐ​എ​ൻ​ടി​യു​സി ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


യൂ​ണി​യ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​സ​തീ​ശ് ച​ന്ദ്ര​ൻ​ നാ​യ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.


യൂ​ണി​യ​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​നോ​ജ് പ​ന​യ്ക്ക​ൽ, ഇ​ത​ര ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, പി. ​പ്ര​ജി​ത്ത്, കെ.​ജെ. ത​ങ്ക​ച്ച​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന്, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​പി. മു​കു​ന്ദ​ൻ, സി​ബി വാ​ഴൂ​ർ, സു​രേ​ഷ് ടി. ​നാ​യ​ർ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ഇ.​ജെ.​ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Leader Page

അമേരിക്കൻ കുടിയേറ്റത്തിന്റെ ഭാവി

ഏ​ക​ദേ​ശം 54.5 ല​ക്ഷം ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ താ​മ​സ​ക്കാ​രാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ത് അ​മേ​രി​ക്ക​ൻ ജ​ന​സം​ഖ്യ​യു​ടെ 1.6 ശ​ത​മാ​നം വ​രും. എ​ന്നാ​ൽ, 1945ൽ 2,405 ​ഇ​ന്ത്യ​ക്കാ​ർ മാ​ത്ര​മാ​ണ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് കൊ​ണ്‍​ട​പ്പി എ​ന്ന ഗ​വേ​ഷ​ക​ൻ ന​ല്കു​ന്ന ക​ണ​ക്ക്. അ​ന്നു​വ​രെ വെ​ള്ള​ക്കാ​രു​ടെ കു​ത്ത​ക​യാ​യി​ട്ടാ​ണ് അ​മേ​രി​ക്ക​യെ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. 20-ാം നൂ​റ്റാ​ണ്ടി​ന്‍റെ ആ​രം​ഭം മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ ചെ​റി​യ തോ​തി​ൽ അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റ്റം ന​ട​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ൽ പൗ​ര​ത്വം നേ​ടു​ന്ന​തി​നോ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ല​ഭി​ക്കു​ന്ന​തി​നോ വെ​ള്ള​ക്കാ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നോ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രോ​ട് ഒ​രു അ​വ​ജ്ഞാ മ​നോ​ഭ​വ​മാ​ണ് വെ​ള്ള​ക്കാ​ർ പു​ല​ർ​ത്തി​യി​രു​ന്ന​ത്.

കു​ടി​യേ​റ്റ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും കു​ടി​യേ​റ്റ​ക്കാ​രു​ടെ ഉ​യ​ർ​ച്ച​യും

ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തോ​ടെ സ്വ​ത​ന്ത്ര​ലോ​ക​ത്തി​ന്‍റെ നേ​തൃ​പ​ദ​വി​യി​ലേ​ക്കു​യ​ർ​ന്ന അ​മേ​രി​ക്ക ത​ങ്ങ​ളു​ടെ ഏ​ഷ്യ​യി​ലെ സു​ഹൃ​ദ്‌​രാ​ജ്യ​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി വെ​ള്ള​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്ക് പൗ​ര​ത്വം ന​ല്കാ​ൻ ത​യാ​റാ​യി. എ​ന്നാ​ൽ, വ​ള​രെ​ക്കു​റ​ച്ചു പേ​ർ​ക്കു മാ​ത്ര​മേ കു​ടി​യേ​റാ​ൻ അ​നു​വാദം ല​ഭി​ച്ചി​രു​ന്നു​ള്ളൂ. തു​ട​ർ​ന്ന് 1965 ആ​യ​പ്പോ​ഴേ​ക്കും ത​ങ്ങ​ളു​ടെ​ത​ന്നെ സ​ന്പ​ദ്‌​വ​ള​ർ​ച്ച​യ്ക്കു വെ​ള്ള​ക്കാ​ര​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യു​ള്ള​വ​രെ ക്കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ അ​തു ഗു​ണ​പ്ര​ദ​മാ​കു​മെ​ന്ന ചി​ന്താ​ഗ​തി വ​ള​ർ​ന്നു​വ​ന്നു. അ​ത​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നു സ​ന്ന​ദ്ധ​ത​യു​ള്ള​വ​രെ​യും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ​യും അ​മേ​രി​ക്ക​യി​ലേ​ക്ക് സ്വാ​ഗ​ത​മ​രു​ളാ​ൻ സ​ന്ന​ദ്ധ​മാ​യി. ഈ ​അ​വ​സ​ര​മു​പ​യോ​ഗി​ച്ച് ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തു വേ​ണ്ട​ത്ര തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ധാ​രാ​ളം ഇ​ന്ത്യ​ക്കാ​ർ അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റാ​ൻ മു​ന്പോ​ട്ടു വ​ന്നു.

തു​ട​ർ​ന്നു വ​ള​ർ​ന്നു​വ​ന്ന വി​വ​ര​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന് ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ​മു​ള്ള ചെ​റു​പ്പ​ക്കാ​രു​ടെ സേ​വ​നം ആ​വി​ർ​ഭ​വി​ച്ച​തും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ത്തി​ന് അ​നു​ഗ്ര​ഹ​മാ​യി​ത്തീ​ർ​ന്നു. ഈ ​അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഇ​ന്ത്യ​യി​ൽ ജ​നി​ച്ച കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണം 1960ൽ ​വെ​റും 12,300 ആ​യി​രു​ന്ന​ത് 1980ൽ 2,06,000, 1990​ൽ 4,50,000, 2000ൽ 10,23,000, 2010​ൽ 17,80,000, 2021ൽ 27,09,000 ​എ​ന്നി​ങ്ങ​നെ ഉ​യ​ർ​ന്നു (ഇ​ന്ത്യ​ൻ വം​ശ​ജ​ർ എ​ന്ന​തി​ൽ ഇ​ന്ത്യ​യി​ൽ ജ​നി​ച്ച​വ​രും അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ കു​ട്ടി​ക​ളും ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ ഇ​ന്ത്യ​ൻ വം​ശ​ജ​രും ഉ​ൾ​പ്പെ​ടു​ന്നു).

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ വം​ശ​ജ​ർ താ​മ​സ​ക്കാ​രാ​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ലി​ഫോ​ർ​ണി​യ, ന്യൂ ​ജ​ഴ്സി, ന്യൂ​യോ​ർ​ക്ക്, ഫ്ളോ​റി​ഡ, ടെ​ക്സ​സ്, ഇ​ല്ലി​നി​യോ​സ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും അ​ധി​ക​മു​ള്ള​ത്. വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ പൊ​തു​വേ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​വ​രാ​ണ്. 25 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ 80 ശ​ത​മാ​നം പേ​ർ കോ​ള​ജ് ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രു​മാ​ണ്. ത​ത്ഫ​ല​മാ​യി മെ​ച്ച​പ്പെ​ട്ട വേ​ത​നം ല​ഭി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഏ​റെ ഇ​ന്ത്യ​ക്കാ​ർ​ക്കും ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. അ​ധ്വാ​നശീ​ല​ത്തി​ൽ അ​വ​ർ മു​ൻ​പ​ന്തി​യി​ലു​മാ​ണ്. ത​ത്ഫ​ല​മാ​യി ഒ​രി​ന്ത്യ​ൻ കു​ടും​ബ​ത്തി​ന്‍റെ ശ​രാ​ശ​രി വ​രു​മാ​നം പ്ര​തി​വ​ർ​ഷം ഒ​ന്ന​ര ല​ക്ഷം ഡോ​ള​റു​മാ​ണ്. ഇ​ത​ര കു​ടി​യേ​റ്റ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ അ​ത് ഒ​രു ല​ക്ഷം ഡോ​ള​ർ മാ​ത്ര​മേ വ​രു​ന്നു​ള്ളൂ. അ​തേ​യ​വ​സ​ര​ത്തി​ൽ ഇ​ന്ത‍്യ​ൻ വം​ശ​ജ​ർ​ക്ക് മൊ​ത്ത​ത്തി​ൽ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​വു​മു​ണ്ട്. ത​ദ്വാ​രാ അ​വ​ർ​ക്ക് സാ​ധാ​ര​ണ അ​മേ​രി​ക്ക​ക്കാ​രു​മാ​യി ഇ​ട​പെ​ടാ​നും സാ​ധി​ക്കു​ന്നു. ഈ ​വ​സ്തു​ത​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ അ​വ​ർ​ക്കു ന​ല്ല സ്വീ​കാ​ര്യ​ത​യും ല​ഭി​ക്കു​ന്നു​ണ്ട്.

ഈ ​അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹ്യ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ന്ന​ത​സ്ഥാ​നീ​യ​രാ​കു​ന്ന​തി​നും ഇ​ട​യാ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ട്. അ​തി​ലേ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് രാ​ഷ്‌​ട്രീ​യ​രം​ഗം. 2020ൽ ​ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ക​മ​ല ഹാ​രി​സ് അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ​തോ​ടെ അ​മേ​രി​ക്ക​യി​ൽ അ​വ​രു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​യി. 2024ൽ ​ക​മ​ല ഹാ​രി​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ര്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണെ​ന്ന കാ​ര്യ​വും ശ്ര​ദ്ധേ​യ​മാ​ണ്. ക​മ​ല ഹാ​രി​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​നു മു​ന്പ് പ​ല ഇ​ന്ത്യ​ൻ വം​ശ​ജ​രും സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​രും സെ​ന​റ്റ​ർ​മാ​രും പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​ഷ്‌​ട്രീ​യ​ത്തി​ൽ മാ​ത്ര​മ​ല്ല, ഇ​ത​ര മേ​ഖ​ല​ക​ളി​ലും ഉ​ന്ന​ത​ശ്രേ​ണി​യി​ൽ നി​ല്ക്കു​ന്ന പ​ല ഇ​ന്ത്യ​ക്കാ​രു​മു​ണ്ട്. നൊ​ബേ​ൽ സ​മ്മാ​ന​ക്കാ​ർ, ഉ​യ​ർ​ന്ന ശാ​സ്ത്ര​ജ്ഞ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ തു​ട​ങ്ങി പ​ല​രും ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. സി​ലി​ക്ക​ണ്‍​വാ​ലി​യി​ലെ പ​ല സി​ഇ​ഒ​മാ​രും ഇ​ന്ത്യ​ക്കാ​ർ ത​ന്നെ. ചു​രു​ക്ക​ത്തി​ൽ, ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലെ ബു​ദ്ധി​മാ​ന്മാ​രെ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് ആ​ക​ർ​ഷി​ക്കു​ക​യും അ​വ​രു​ടെ ജീ​വി​താ​ഭി​ലാ​ഷ​ങ്ങ​ൾ സ​ഫ​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ല്കു​ക​യും അ​മേ​രി​ക്ക ചെ​യ്തു​വ​രു​ന്നു​വെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞ​ത് ഇ​ന്ത്യ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു​കൊ​ണ്ടും അ​ന്വ​ർ​ഥ​മാ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ട്.

ട്രം​പ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ

ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​ർ അ​സൂ​യാ​വ​ഹ​മാ​യ തോ​തി​ൽ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ മു​ന്നേ​റു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് കു​ടി​യേ​റ്റ​വി​രു​ദ്ധ​നാ​യ ട്രം​പ് 2024ൽ ​പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യി​ട്ടു​ള്ള പ​ല​രും അ​ന​ധി​കൃ​ത​മാ​യി​ട്ടാ​ണ് കു​ടി​യേ​റി​യ​തെ​ന്നും അ​വ​രി​ൽ പ​ല​രു​ടെ​യും ജീ​നു​ക​ൾ ദു​ഷി​ച്ച​താ​ണെ​ന്നും പ​ല​രും ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​രാ​ണെ​ന്നു​മു​ള്ള പ്ര​ച​ര​ണ​ത്തോ​ടെ​യാ​ണ്. ട്രം​പ് തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ൽ ഇ​റ​ങ്ങി​യ​തു​ത​ന്നെ അ​വ​രെ​യെ​ല്ലാം തെ​ര​ഞ്ഞു​പി​ടി​ച്ചു പു​റ​ത്താ​ക്കു​മെ​ന്നും അ​മേ​രി​ക്ക​യു​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ്. അ​ധി​കാ​ര​ത്തി​ലേ​റി​യ ഉ​ട​ന്‍​ത​ന്നെ പ​ല അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ച​ങ്ങ​ല​യ്ക്കി​ട്ടു തി​രി​ച്ച​യ​യ്ക്കു​ക​ത​ന്നെ ചെ​യ്തു. 1870ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ ജ​ർ​മ​ൻ​കാ​ര​ന്‍റെ ചെ​റു​മ​ക​നാ​യ ട്രം​പ് ഇ​ത്ര ക്രൂ​ര​മാ​യി പെ​രു​മാ​റി​യ​ത് വി​രോ​ധാ​ഭാ​സ​മെ​ന്ന് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. കൂ​ടു​ത​ൽ ആ​ളുകളെ തെ​ര​ഞ്ഞു​പി​ടി​ച്ച് തി​രി​ച്ച​യ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​ഗ​തി​യി​ൽ ന​ട​ത്തി​വ​രി​ക​യു​മാ​ണ്. അ​മേ​രി​ക്ക​യു​ടെ സു​ര​ക്ഷ​യ്ക്കും സം​ര​ക്ഷ​ണ​ത്തി​നും​വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ദ​ഗ​തി.

അ​തേ​യ​വ​സ​ര​ത്തി​ൽ നി​യ​മാ​നു​സൃ​തം കു​ടി​യേ​റി​യ വി​ദേ​ശി​ക​ൾ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​ണെ​ന്ന് ട്രം​പ് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. എ​ന്നി​രു​ന്നാ​ലും ഏ​തു സ​മ​യ​ത്തും ഞ​ങ്ങ​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചേ​ക്കു​മെ​ന്നു​മു​ള്ള ഭ​യ​ത്തി​ലാ​ണ് പ​ല കു​ടി​യേ​റ്റ​ക്കാ​രും ക​ഴി​ഞ്ഞു​കൂ​ടു​ന്ന​തു​ത​ന്നെ. പോ​രെ​ങ്കി​ൽ 50 ല​ക്ഷ​ത്തോ​ളം ഗ്രീ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ രേ​ഖ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ അ​ടു​ത്ത​ദി​വ​സം പു​റ​ത്തു​വ​ന്നി​ട്ടു​മു​ണ്ട്.

ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ത്തി​ന്‍റെ ഭാ​വി

താ​രി​ഫി​ന്‍റെ കാ​ര്യ​ത്തി​ലും വി​ദേ​ശ​ന​യ​ത്തി​ന്‍റെ പേ​രി​ലും ഇ​ന്ത്യ​യു​മാ​യി ശീ​ത​സ​മ​രം ന​ട​ത്തു​ന്ന അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രോ​ട് വ​ലി​യ മ​മ​ത​യൊ​ന്നും ഉ​ണ്ടാ​വു​ക​യി​ല്ല​ത​ന്നെ. ഇ​ന്ത്യ​യി​ൽ​നി​ന്നു​മു​ള്ള കു​ടി​യേ​റ്റ​ക്കാ​രി​ൽ പ​ല​രും അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യി​ട്ടു​ള്ള​വ​രു​മാ​ണ്. അ​വ​രു​ടെ സം​ഖ്യ 6,75,000 വ​രു​മെ​ന്നാ​ണ് ചി​ല പ​ഠ​ന​ങ്ങ​ൾ ന​ല്കു​ന്ന ക​ണ​ക്ക്.

ഏ​താ​യാ​ലും അ​ങ്ങ​നെ​യു​ള്ള​വ​രെ തി​രി​ച്ച​യ​യ്ക്കു​ക​ത​ന്നെ ചെ​യ്യും. തു​ട​ർ​ന്നു​ള്ള കു​ടി​യേ​റ്റ​വും മു​ൻ​കാ​ല​ത്ത് ന​ട​ന്ന​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മു​ള്ള​താ​വു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ര​ണ്ട്, മൂ​ന്ന് വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ത് കൂ​ടു​ത​ൽ ദു​ഷ്ക​രം​ത​ന്നെ​യാ​യി​രി​ക്കും. അ​തി​ലൊ​ന്നാ​ണ് ഐ​ടി മേ​ഖ​ല. ഈ ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ ടെ​ക്കി​ക​ൾ ഒ​രു​ത​ര​ത്തി​ലു​ള്ള ആ​ധി​പ​ത്യം പു​ല​ർ​ത്തി​വ​രു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, അ​വ​രെ ഒ​ഴി​വാ​ക്കി ത​ദ്ദേ​ശീ​യ ടെ​ക്കി​ക​ളെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം അ​ങ്ങ​നെ വ​രു​ന്പോ​ൾ ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ കു​ടി​യേ​റ്റം നി​ല​ച്ചു​പോ​യി എ​ന്നും വ​രാം.

അ​മേ​രി​ക്ക​യി​ലെ ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​ണ്. പ​ട്ടേ​ൽ മോ​ട്ട​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​സം​രം​ഭ​ങ്ങ​ളി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രി​ല​ധി​ക​വും ഗു​ജ​റാ​ത്തി​ക​ൾ ത​ന്നെ. അ​വ​ർ​ക്ക് ശ​രി​യാ​യ രേ​ഖ​ക​ൾ ഉ​ണ്ടോ​യെ​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. അ​ങ്ങ​നെ വ​രു​ന്പോ​ൾ അ​വ​രി​ൽ പ​ല​രെ​യും തി​രി​ച്ച​യ​ച്ചു​വെ​ന്നുവ​രാം. അ​ത് ഗു​ജ​റാ​ത്തി​ക​ളു​ടെ ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ അ​ധോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണ്.

ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രി​ൽ ഒ​രു ന​ല്ല വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 4.2 ല​ക്ഷം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നും പ​ഠ​ന​ത്തി​നു​ശേ​ഷം ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​മേ​രി​ക്ക​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠ​നം ക​ഴി​ഞ്ഞി​ട്ടു പ​ല​രും അ​വി​ടെ തു​ട​രു​ന്നു​മു​ണ്ട്. ട്രം​പി​ന്‍റെ ന​യം​മാ​റ്റ​ത്തി​ന്‍റെ ഫ​ല​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല, അ​ധ്യ​യ​ന​ത്തി​നു ശേ​ഷ​മു​ള്ള തൊ​ഴി​ൽ​സാ​ധ്യ​ത​യും നി​ഷേ​ധി​ക്കു​ന്ന ന​യ​മാ​ണ് ട്രം​പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ത്ഫ​ല​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടി​യേ​റ്റ​വും ഇ​ന്ന​ത്തെ രീ​തി​യി​ൽ തു​ട​ർ​ന്നു​വെ​ന്നു വ​രി​ല്ല.

ട്രം​പി​ന്‍റെ കു​ടി​യേ​റ്റ​വി​രു​ദ്ധ ന​യ​ങ്ങ​ളു​ടെ ഫ​ലം അ​മേ​രി​ക്ക​യി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ല്ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ഇ​പ്പോ​ൾ​ത​ന്നെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഇം​ഗ്ല​ണ്ടി​ലും കാ​ന​ഡ​യി​ലും ഓ​സ്ട്രേ​ലി​യ​യി​ലു​മൊ​ക്കെ കു​ടി​യേ​റ്റ​വി​രു​ദ്ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു​ക​ഴി​ഞ്ഞു. ഈ ​രാ​ജ്യ​ങ്ങ​ളെ​ല്ലാം ക​റു​ത്ത വ​ർ​ഗ​ക്കാ​രോ​ട് അ​വ​ജ്ഞ​യോ​ടെ​യാ​ണ് അ​ടു​ത്ത​കാ​ലം വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

വെ​ള്ള​ക്കാ​രു​ടെ മേ​ധാ​വി​ത്വ മ​നോ​ഭാ​വം പു​ന​ര​വ​ത​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. അ​ങ്ങ​നെ വ​രു​ന്പോ​ൾ വി​ദേ​ശ​രാ​ജ്യ കു​ടി​യേ​റ്റം സ്വ​പ്നം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ യു​വ​ജ​ന​ത​യ്ക്ക് മോ​ഹ​ഭം​ഗ​മാ​വും. മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ക്കു പ്ര​വാ​സി​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ അ​ള​വി​ലും ഇ​ടി​വു സം​ഭ​വി​ക്കാം. ചു​രു​ക്ക​ത്തി​ൽ, ട്രം​പി​ന്‍റെ കു​ടി​യേ​റ്റ​ന​യം ഇ​ന്ത്യ​ക്ക് പ​ല​ത​ര​ത്തി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക തന്നെ ചെയ്യും.

Latest News

Corehub Up