x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘തൊ​ഴി​ൽ തേ​ടി​യു​ള്ള പ​ലാ​യ​നം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം’


Published: October 26, 2025 10:14 PM IST | Updated: October 26, 2025 10:14 PM IST

ഐ​എ​ൻ​ടി​യു​സി പൊ​ൻ​കു​ന്ന​ത്ത് ന​ട​ത്തി​യ പി.​എ. മാ​ത്യു അ​നു​സ്മ​ര​ണ​ സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൊ​ൻ​കു​ന്നം: തൊ​ഴി​ൽ മേ​ഖ​ല​യാ​കെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ണെ​ന്നും തൊ​ഴി​ൽ തേ​ടി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട പലായനം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ​സെ​ക്ര​ട്ട​റി​യാ​യ അ​ന്ത​രി​ച്ച പി.​എ. മാ​ത്യു പു​ന്ന​ത്താ​ന​ത്തി​നെ അ​നു​സ്മ​രി​ക്കാ​ൻ ഐ​എ​ൻ​ടി​യു​സി ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


യൂ​ണി​യ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​സ​തീ​ശ് ച​ന്ദ്ര​ൻ​ നാ​യ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.


യൂ​ണി​യ​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​നോ​ജ് പ​ന​യ്ക്ക​ൽ, ഇ​ത​ര ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, പി. ​പ്ര​ജി​ത്ത്, കെ.​ജെ. ത​ങ്ക​ച്ച​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന്, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​പി. മു​കു​ന്ദ​ൻ, സി​ബി വാ​ഴൂ​ർ, സു​രേ​ഷ് ടി. ​നാ​യ​ർ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ഇ.​ജെ.​ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : migration

Recent News

Corehub Up