Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Migratory Birds As Guests

Pathanamthitta

അ​തി​ഥി​ക​ളാ​യി ദേ​ശാ​ട​ന​ക്കി​ളി​ക​ള്‍; ക​ല്ലൂ​പ്പാ​റ​യി​ല്‍ 130 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി

ക​ല്ലൂ​പ്പാ​റ: ശൈ​ത്യ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് എ​ത്തി​ത്തു​ട​ങ്ങി​യ ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ ഗ​ണ​ത്തി​ല്‍ ഇ​ത്ത​വ​ണ വ​യ​ല്‍​ക്കോ​തി ക​ത്രി​ക​ക്കി​ളി​യും. ജ​ന​കീ​യ ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ക്ഷി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് പു​തി​യ അ​തി​ഥി​യെ ക​ണ്ടെ​ത്തി​യ​ത്. വാ​ലി​ലെ തൂ​വ​ലു​ക​ള്‍ ക​ത്രി​ക​പോ​ലെ കാ​ണ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് ഇ​വ​യ്ക്ക് ഈ ​പേ​രു ല​ഭി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഈ ​ദേ​ശാ​ട​ന​ക്കി​ളി​യെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത പ​ക്ഷി നി​രീ​ക്ഷ​ക​ര്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നാ​യി 130 ഇ​നം പ​ക്ഷി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ല്‍ ഇ​ന​ങ്ങ​ളു​ണ്ടാ​കാ​മെ​ന്നും അ​വ​യേ​തൊ​ക്കെ​യെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ഇ​നി​യും സ​ര്‍​വേ ന​ട​ത്തു​മെ​ന്നും സം​ഘം അ​റി​യി​ച്ചു.
പ്ര​മു​ഖ പ​ക്ഷി​നി​രീ​ക്ഷ​ക​ന്‍ ടോ​ണി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ പ​ക്ഷി​നി​രീ​ക്ഷ​ക​രു​ടെ ഏ​ഴം​ഗ സം​ഘ​മാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ല്ലൂ​പ്പ​റ പ​ഞ്ചാ​യ​ത്തി​ലെ വി​ശാ​ല​വും മ​നോ​ഹ​ര​വു​മാ​യ വെ​ണ്ണീ​ര്‍​വി​ള പാ​ട​ശേ​ഖ​ര​ത്തു​നി​ന്നാ​യി​രു​ന്നു തു​ട​ക്കം.
ക​വി​യൂ​ര്‍ പു​ഞ്ച​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പാ​ട​ശേഖ​ര​ത്തി​ന് ന​ടു​വി​ലൂ​ടെ ഒ​ഴു​കു​ന്ന പ​ന​യ​മ്പാ​ല​തോ​ടും സ​മീ​പ​ത്തെ കു​റ്റി​ച്ചെ​ടി​ക​ളു​ടെ സാ​ന്നി​ധ്യ​വും പ​ക്ഷി​ക​ള്‍​ക്ക് ആ​വാ​സ​ത്തി​ന് അ​നു​കൂ​ല​മാ​ണ്. ചു​ണ്ടു​ക​ളു​ടെ സ​വി​ശേ​ഷ ആ​കൃ​തി​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ചേ​രാ കൊ​ക്ക​ന്‍, ശ​ബ്ദ​ത്തി​ലും അ​ഭി​ന​യ​ത്തി​ലും മി​ക​വ് പു​ല​ര്‍​ത്തു​ന്ന തി​ത്തി​രി പ​ക്ഷി എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി.

കൊ​റ്റി കു​ടും​ബ​ത്തി​ല്‍​പ്പെ​ടു​ന്ന വ​ലി​യ പ​ക്ഷി​യാ​യ ചേ​രാ കൊ​ക്ക​ന്‍റെ മു​ക​ളി​ല​ത്തെ​യും താ​ഴ​ത്തെ​യും ചു​ണ്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​യാ​തെ ന​ടു​ഭാ​ഗ​ത്ത് ഒ​രു​വി​ട​വു​ണ്ടാ​കും. ചേ​രാ​കൊ​ക്ക​ന്‍ എ​ന്ന പേ​രു ല​ഭി​ക്കാ​ന്‍ കാ​ര​ണം ഇ​താ​ണ്. എ​പ്പോ​ഴും ശ​ബ്ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തി​ത്തി​രി​പ​ക്ഷി മു​ട്ട​യി​ടാ​ന്‍ കൂ​ടു​കൂ​ട്ടാ​റി​ല്ല. വ​ഴി​യ​രി​കി​ലും വ​യ​ല്‍​വ​ര​മ്പി​ലും മു​ട്ട​യി​ടു​ന്ന ഇ​വ ശ​ത്രു സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യാ​ല്‍ അ​വ​ശ​ത ഭാ​വി​ച്ച് ന​ട​ന്നു തു​ട​ങ്ങും. ശ​ത്രു​വി​നെ പ്ര​ലോ​ഭി​പ്പി​ച്ച് പി​ന്നാ​ലെ കൂ​ട്ടി​യ ശേ​ഷം പ​റ​ന്ന​ക​ലും. മു​ട്ട​യു​ടെ അ​ടു​ത്തു​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണി​ത്. ഇ​വ​റ്റ​ക​ള്‍​ക്കു പു​റ​മേ എ​ണ്‍​പ​തോ​ളം ഇ​നം കി​ളി​ക​ളെ​യും ക​ണ്ടെ​ത്തി​യ​താ​യി നി​രീ​ക്ഷ​ക സം​ഘാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.
പ​രു​ന്ത് വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ദേ​ശാ​ട​ന​പ​ക്ഷി വെ​ള്ള​ക്ക​റു​പ്പ​ന്‍ പ​രു​ന്ത്, വെ​ള്ള​വാ​ലു​കു​ലു​ക്കി ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ​യി​നം വാ​ലു​കു​ലു​ക്കി പ​ക്ഷി​ക​ള്‍, പ്രാ​വു​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന അ​മ്പ​ല​പ്രാ​വ്, അ​രി​പ്രാ​വ്, ഓ​മ​ന​പ്രാ​വ്, മ​ര​ത​കം​പ്രാ​വ്, കൊ​ക്കു​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ട​ക്കൊ​ക്ക്, ച​തു​പ്പു​കാ​ട​ക്കൊ​ക്ക്, പു​ഞ്ചി​കാ​ട​ക്കൊക്ക്, ക​ന്യാ​സ്ത്രീ​ക്കൊ​ക്ക്, വ​ര്‍​ണ​ക്കൊ​ക്ക്, വെ​ള്ള അ​രി​വാ​ള്‍​ക്കൊ​ക്ക്, ക​ഷ​ണ്ടി​ക്കൊ​ക്ക്, പാ​തി​രാ​ക്കൊ​ക്ക്, കു​ളം​കൊ​ക്ക്, ചി​ന്ന​മു​ണ്ടി, തി​ര​മു​ണ്ടി, പെ​രു​മു​ണ്ടി, ചാ​മു​ണ്ടി, ചാ​യ​മു​ണ്ടി എ​ന്നി​വ​യും മ​യി​ല്‍​ക്കോ​ഴി, മ​ഞ്ഞ​ക്കി​ളി ഉ​ള്‍​പ്പ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ ഇ​ന​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ന്നു.

ചെ​റി​യ പാ​ടം, കു​ഞ്ച​രം, അ​മ്പാ​ട്ടു​ഭാ​ഗം, തു​രു​ത്തി​ക്കാ​ട്, ചെ​റു​മ​ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി. വി​വി​ധ പു​ര​യി​ട​ങ്ങ​ളി​ലും പ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി. ക​രി​യി​ലക്കി​ളി, ഉ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ‌​ധ​ന ഉ​ണ്ടാ​യ​താ​യി ക​ണ​ക്കെ​ടു​പ്പി​ല്‍ വ്യ​ക്ത​മാ​യ​താ​യി സം​ഘം അ​റി​യി​ച്ചു.

അ​ല​ന്‍ അ​ല​ക്‌​സ്, ഷി​ജോ രാ​ജു, ബൊ​ബി ജോ​ണ്‍, ജി​ബി​ന്‍ തോ​മ​സ്, ജി​സ്‌​നി ജോ​ര്‍​ജ്, ജൂ​മി ജോ​സ​ഫ് എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്ഞാ​ന​മ​ണി മോ​ഹ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റെ​ജി ചാ​ക്കോ, സെ​ക്ര​ട്ട​റി വി. ​ര​ഞ്ജി​ത്ത്, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ര്‍ കാ​വ്യ, ബി​എം​സി അം​ഗ​ങ്ങ​ളാ​യ ലെ​ജു ഏ​ബ്ര​ഹാം, ഡോ. ​എ. റോ​ബി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up