Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MilitaryNews

Europe

ജ​ര്‍​മ​ന്‍ സൈ​ന്യ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ല്‍; ബു​ണ്ട​സ്വെ​റി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ സാ​യു​ധ സേ​ന​യാ​യ ബു​ണ്ട​സ്വെ​റി​ല്‍ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും ദു​രു​പ​ചാ​ര​ങ്ങ​ളും ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ വ​ള​രെ വ്യാ​പ​ക​മാ​ണെ​ന്ന് പു​തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട്.

ജ​ര്‍​മ​ന്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സൈ​ന്യ​ത്തി​ലെ പു​റ​ത്ത​റി​യാ​ത്ത ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ പ​ഠ​ന​ത്തി​ലാ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ സീ​റോ ടോ​ള​റ​ന്‍​സ് ന​യം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​തി​രോ​ധമ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സ് പ്ര​ഖ്യാ​പി​ച്ചു.

പ​ഠ​ന​ത്തി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ള്‍

കു​റ​ഞ്ഞ തോ​തി​ലു​ള്ള റി​പ്പോ​ര്‍​ട്ടിം​ഗ്: ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രി​ല്‍ മൂ​ന്നി​ലൊ​ന്ന് മു​ത​ല്‍ ആ​റി​ലൊ​ന്ന് ഭാ​ഗം പേ​ര്‍ മാ​ത്ര​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​പ്പെ​ടാ​ന്‍ ത​യാറാ​കു​ന്ന​ത് എ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ബു​ണ്ട​സ്ടാ​ഗി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ത​ങ്ങ​ള്‍​ക്ക് ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കേ​ണ്ടി വ​രി​ല്ല എ​ന്ന ഭ​യ​മാ​ണ് പ​ല​രും പ​രാ​തി​പ്പെ​ടാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

യു​വ​തി​ക​ളും കീ​ഴ്ജീ​വ​ന​ക്കാ​രും ല​ക്ഷ്യ​ത്തി​ല്‍: സൈ​ന്യ​ത്തി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള്ള യു​വ​തി​ക​ളാ​യ വ​നി​താ സൈ​നി​ക​രാ​ണ് ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ര​യാ​കു​ന്ന​ത്.

കൂ​ടാ​തെ പു​രു​ഷ​ന്മാ​രി​ല്‍ നോ​ണ്‍-ഹെ​റ്റ​റോ​സെ​ക്ഷ്വ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രും വ​ലി​യ തോ​തി​ല്‍ ചൂ​ഷ​ണ​ത്തി​ന് വി​ധ്യ​മാ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും കു​റ്റ​വാ​ളി​ക​ള്‍ പു​രു​ഷ​ന്മാ​രാ​ണ്.

വാ​ക്കാ​ലു​ള്ള പീ​ഡ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍: പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ​നി​താ സൈ​നി​ക​രി​ല്‍ 72 ശ​ത​മാ​ന​വും പു​രു​ഷ സൈ​നി​ക​രി​ല്‍ 31 ശ​ത​മാ​ന​വും സേ​വ​ന​കാ​ല​യ​ള​വി​ല്‍ എ​പ്പോ​ഴെ​ങ്കി​ലും വാ​ക്കാ​ലു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ശാ​രീ​രി​ക​മാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ നേ​രി​ട്ട​താ​യി ഒമ്പത് ശ​ത​മാ​നം സ്ത്രീ​ക​ളും മൂന്ന് ശ​ത​മാ​നം പു​രു​ഷ​ന്മാ​രും തു​റ​ന്നു​പ​റ​ഞ്ഞു.

45,000 സേ​നാം​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സ​ര്‍​വേ: ബു​ണ്ട​സ്വെ​റി​ന്‍റെ മി​ലി​ട്ട​റി ഹി​സ്റ്ററി ആ​ന്‍​ഡ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 45,000 സ​ര്‍​വീ​സ് അം​ഗ​ങ്ങ​ളി​ല്‍ സ​ര്‍​വേ ന​ട​ത്തി​യ​ത്.

ഇ​തി​ല്‍ 8,100ല​ധി​കം ചോ​ദ്യാ​വ​ലി​ക​ളും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ് കൃ​ത്യ​മാ​യ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഡാ​റ്റ ത​യാ​റാ​ക്കി​യ​ത്.

പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍:

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ള്‍​ക്കൊ​ണ്ട് പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പിസ്റ്റോ​റി​യ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.

സൈ​ന്യ​ത്തി​ല്‍ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

പ​രാ​തി​പ്പെ​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സേ​നാം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ല്‍​കു​മെ​ന്നും കൗ​ണ്‍​സി​ലിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൂ​ടാ​തെ, സു​പ്പീ​രി​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ഗു​ണ​വും ഇ​ത്ത​രം പ​രാ​തി​ക​ളോ​ട് അ​വ​ര്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും ഇ​നി മു​ത​ല്‍ പെ​ര്‍​ഫോ​മ​ന്‍​സ് ഇ​വാ​ലു​വേ​ഷ​ന്‍റെ പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​യി മാ​റ്റും.

ജ​ര്‍​മനി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ വ​നി​ത​ക​ളെ സൈ​ന്യ​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പു​റ​ത്തു​വ​ന്ന ഈ ​റി​പ്പോ​ര്‍​ട്ട് വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up