കോഴിക്കോട്: ഹോം എന്റർടെയ്ൻമെന്റിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ഹൈസെൻസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 116 ഇഞ്ച് വലിപ്പമുള്ള ‘യുഎക്സ് ആർജിബി മിനി എൽഇഡി ടിവി’ തൊണ്ടയാട് മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂമിൽ ലോഞ്ച് ചെയ്തു.
സിനിമാതാരം അനിഖ സുരേന്ദ്രൻ ടിവി ലോഞ്ച് നിർവഹിച്ചു. ഹൈസെൻസ് ഇന്ത്യയുടെയും മൈജിയുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
100 ഇഞ്ച്, 116 ഇഞ്ച് സ്ക്രീൻ സൈസുകളിൽ ലഭ്യമാകുന്ന ഹൈസെൻസ് യുഎക്സ് സീരീസ്, അത്യാധുനിക ഡിസ്പ്ലേ, ഓഡിയോ, ഗെയിമിംഗ് സാങ്കേതികവിദ്യകളുടെ കരുത്തിൽ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
റിയൽ ടൈമിൽ ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന എഐ പ്രോസസറും ബ്രൈറ്റ്നസും കളർ കൃത്യതയും വർധിപ്പിക്കുന്ന ആർജിബി മിനി എൽഇഡി ബാക്ക്ലൈറ്റ് സിസ്റ്റവും പ്രത്യേകതയാണ്.
വീട്ടിൽത്തന്നെ തിയറ്റർ അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാനാണ് യുഎക്സ് സീരീസ് ഞങ്ങൾ അവതരിപ്പിക്കുന്നതെന്ന് ഹൈസെൻസ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പങ്കജ് റാണ പറഞ്ഞു. ഫോണ്: 9249001 001.