എടക്കര: എടക്കര പോലീസ് സ്റ്റേഷന്-കാറ്റാടി മിനി ബൈപാസ് റോഡ് നാടിന് സമര്‍പ്പിച്ചു. ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസാഖ്, ജില്ലാപഞ്ചായത്തംഗം ജോസ്മി തോമസ്, പി. പുഷ്പവല്ലി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് സി.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.
കെഎന്‍ജി റോഡില്‍ ഏറനാട് ആശുപത്രി പരിസരത്ത് നിന്ന് തുടങ്ങി കാറ്റാടിയിലെ മലയോര പാതയിലേക്ക് എത്തിച്ചേരുന്ന റോഡിന് അരക്കിലോമീറ്റര്‍ നീളവും ഒമ്പത് മീറ്റര്‍ വീതിയുമുണ്ട്. മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 65 ലക്ഷവും എടക്കര പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് പണിതത്.