x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി ബൈ​പാ​സ് റോ​ഡ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു


Published: June 30, 2026 08:04 AM IST | Updated: June 30, 2026 08:04 AM IST

എ​ട​ക്ക​ര: എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍-​കാ​റ്റാ​ടി മി​നി ബൈ​പാ​സ് റോ​ഡ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മി തോ​മ​സ്, പി. ​പു​ഷ്പ​വ​ല്ലി, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​കെ. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​എ​ന്‍​ജി റോ​ഡി​ല്‍ ഏ​റ​നാ​ട് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്ന് തു​ട​ങ്ങി കാ​റ്റാ​ടി​യി​ലെ മ​ല​യോ​ര പാ​ത​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന റോ​ഡി​ന് അ​ര​ക്കി​ലോ​മീ​റ്റ​ര്‍ നീ​ള​വും ഒ​മ്പ​ത് മീ​റ്റ​ര്‍ വീ​തി​യു​മു​ണ്ട്. മു​ന്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​റി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 65 ല​ക്ഷ​വും എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് പ​ണി​ത​ത്.

Tags : nattu vishesham Mini bypass

Recent News

Corehub Up