Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini-bypass

Malappuram

മി​നി ബൈ​പാ​സ് പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ല്ല; റോ​ഡ് അപകടാവസ്ഥയിൽ

നി​ല​മ്പൂ​ര്‍: ബ​സ് സ്റ്റാ​ന്‍​ഡി​ല്‍നി​ന്ന് ജ്യോ​തിപ്പ​ടി​യി​ലേ​ക്ക് ചേ​രു​ന്ന നി​ല​മ്പൂ​ര്‍ മി​നി ബൈ​പാ​സ് ത​ക​ര്‍​ന്ന​ടി​ഞ്ഞ നി​ല​യി​ല്‍. റോ​ഡി​​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​​ന്‍റര്‍ ലോ​ക്ക് ക​ട്ട പ​തി​ച്ചി​ട്ടു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ലെ ടാ​റിം​ഗും കോ​ണ്‍​ക്രീ​റ്റു​മാ​ണ് പൊ​ട്ടി​പൊ​ളി​ഞ്ഞ​ത്.

ഇ​തോ​ടെ റോ​ഡി​ല്‍ വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്ത് വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യാ​ണ്. റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന ക​മ്പി മ​റ്റൊ​രു പ്ര​ശ്‌​ന​മാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളോ മ​റ്റു ചെ​റി​യ വാ​ഹ​ന​ങ്ങ​ളോ ക​മ്പി​യി​ല്‍ കു​ത്തി​യാ​ല്‍ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൂ​ര്‍​ത്ത് നി​ല്‍​ക്കു​ന്ന ക​മ്പി വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​ണ്.

അ​തേ​സ​മ​യം മി​നി ബൈ​പാ​സ് ത​ക​ര്‍​ന്ന​ടി​ഞ്ഞ​തി​നെത്തു​ട​ര്‍​ന്ന് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വാ​ഹ​ന​ങ്ങ​ള്‍ വ​ഴി മാ​റിപ്പോ​കു​ന്ന​ത് ഗ​താ​ഗ​തക്കു​രു​ക്കി​നി​ട​യാ​ക്കു​ന്നു​ണ്ട്. ബ​സ് സ്റ്റാ​ൻഡി​ല്‍നി​ന്ന് മ​ഞ്ചേ​രി, പെ​രി​ന്ത​ല്‍​മ​ണ്ണ ഭാ​ഗ​ത്ത് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളും ഈ ​ഭാ​ഗ​ത്തുനി​ന്ന് ബ​സ് സ്റ്റാ​ൻഡി​ലേ​ക്കു​ള്ള​ബ​സു​ക​ളും മി​നി ബൈ​പാ​സ് വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്.​

എ​ന്നാ​ല്‍ റോ​ഡ് ത​ക​ര്‍​ന്ന​തി​നെത്തു​ട​ര്‍​ന്ന് ഈ ​ബ​സു​ക​ളെ​ല്ലാം മി​നി ബൈ​പാ​സി​ല്‍നി​ന്ന് മി​ല്‍​മ ബൂ​ത്ത് ജ​ംഗ്ഷ​നി​ലേ​ക്ക് വ​ന്നാ​ണ് കെ​എ​ന്‍​ജി റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​ത്. വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല്, പൂ​ക്കോ​ട്ടും​പാ​ടം, ക​രു​ളാ​യി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍ ഈ ​വ​ഴി ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Latest News

Corehub Up